സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരുന്ന Google Pixel 10a ഔദ്യോഗികമായി പുറത്തിറങ്ങി. ഗൂഗിളിന്റെ എഐ അനുഭവം എല്ലാവരിലേക്കും എത്തുന്നതിന്റെ ഭാഗമായി ഒരു മിഡ് റേഞ്ച് ഫോണാണ് അവതരിപ്പിച്ചത്. അതുകൊണ്ട് സാധാരണയായി ഗൂഗിളിന്റെ പ്രീമിയം ഫോണുകളിൽ മാത്രം കണ്ടുവരുന്ന Tensor G4 ചിപ്പും അത്യാധുനിക Google AI ഫീച്ചറുകളും ഇനി സാധാരണക്കാർക്കും ലഭ്യമാകും.
50000 രൂപയ്ക്കും താഴെ വിലയിലാണ് ഇന്ത്യയിൽ ഗൂഗിൾ പിക്സൽ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. ഇന്ത്യയിലെ വില, സവിശേഷതകൾ, പ്രീ-ഓർഡർ വിവരങ്ങൾ എന്നിവ താഴെ വിശദമായി വായിക്കാം.
Google Pixel 10a India Features
ഡിസ്പ്ലേ: 6.3 ഇഞ്ച് ആക്റ്റുവ ഡിസ്പ്ലേയുള്ള ഫോണാണ് ഗൂഗിൾ പിക്സൽ 10a. 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് ഫോണിനുണ്ട്. ഡിസ്പ്ലേ സുരക്ഷിതമാക്കാൻ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ കൊടുത്തിരിക്കുന്നു. ഹാൻഡ്‌സെറ്റിൽ 4mm ബെസലുകളുണ്ട്. ഡിസൈനിലേക്ക് വന്നാൽ ഇത് അലുമിനിയം ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നത്.
പ്രോസസർ: സ്മാർട്ട്‌ഫോൺ ടെൻസർ G4 ചിപ്‌സെറ്റിൽ പ്രവർത്തിക്കും. 8GB വരെ റാമും 256GB സ്റ്റോറേജും ഇത് ജോടിയാക്കിയിരിക്കുന്നു.
സോഫ്റ്റ് വെയർ: ഇതിൽ ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണുള്ളത്. ഏഴ് വർഷത്തെ OS, സുരക്ഷാ അപ്‌ഡേറ്റുകൾ ഈ മിഡ് റേഞ്ച് ഹാൻഡ്സെറ്റിൽ നൽകുന്നു. ക്യാമറ കോച്ച്, മികച്ച എക്സ്പ്രഷനുകൾ തിരഞ്ഞെടുത്ത് മികച്ച ഗ്രൂപ്പ് ഫോട്ടോകൾ സൃഷ്ടിക്കാൻ സഹായിക്കുന്ന ഓട്ടോ ബെസ്റ്റ് ടേക്ക് എന്നീ AI ഫീച്ചറുകൾ ഇതിൽ കൊണ്ടുവന്നിട്ടുണ്ട്.
ഡ്യൂറബിലിറ്റി: ഐപി68 റേറ്റിങ്ങുള്ളതിനാൽ സ്മാർട്ട്ഫോൺ പൊടിയും ജലവും ഫലപ്രദമായി പ്രതിരോധിക്കും.
ക്യാമറ: പിക്‌സൽ 10a പിൻഭാഗത്ത് ഡ്യുവൽ റിയർ ക്യാമറയാണുള്ളത്. ഇതിൽ 48MP പ്രൈമറി ലെൻസും 13MP അൾട്രാ-വൈഡ് ലെൻസും ഉൾപ്പെടുന്നു. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13MP ക്യാമറയുണ്ട്.
ബാറ്ററി: 5,100mAh ബാറ്ററിയാണ് ഗൂഗിൾ പിക്സൽ 10എ ഫോണിലുള്ളത്. ഇത് 30W വയർഡ് ചാർജിംഗും 10W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു. ഒറ്റ ചാർജിൽ 30 മണിക്കൂറിലധികം ബാറ്ററി ലൈഫ് ഗൂഗിൾ പിക്സൽ 10എ ഫോണിൽ ലഭിക്കും.
ഗൂഗിൾ പിക്സൽ 10എ ഇന്ത്യയിലെ വില
ഗൂഗിൾ പിക്സൽ 10a ഇന്ത്യയിലെ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ വിപണിയ്ക്കുള്ളതാണ്. ഇതിന്റെ വില ആരംഭിക്കുന്നത് 49,999 രൂപയിലാണ്. ഇന്ന് മുതൽ പിക്സൽ സ്മാർട്ട്ഫോൺ പ്രീ-ഓർഡർ ആരംഭിച്ചു. മാർച്ച് 6 മുതൽ സ്റ്റോറുകളിൽ വിൽപ്പനയ്ക്ക് എത്തും. ലാവെൻഡർ, ഒബ്‌സിഡിയൻ, ഫോഗ്, ബെറി എന്നിവയുൾപ്പെടെ നാല് കളർ ഓപ്ഷനുകളിലാണ് പുതിയ മൊബൈൽ ഫോൺ അവതരിപ്പിച്ചത്.
ആദ്യ സെയിലിൽ ആകർഷകമായ ബാങ്ക് ഓഫറുകൾ ലഭ്യമാകും. ചില HDFC ബാങ്ക് കാർഡുകളിലൂടെ 3,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. 24 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനും ഇതിനുണ്ടാകും. സ്മാർട്ട്ഫോണിന് 3,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും. നോ-കോസ്റ്റ് EMI -യിൽ പ്രതിമാസം 2,083 രൂപ ഗഡുവായി അടച്ചും ഫോൺ വാങ്ങിക്കാവുന്നതാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.