First Sale: 64MP ട്രിപ്പിൾ ക്യാമറ Acer Super ZX സീരീസ് ബജറ്റ് ഫോണുകളുടെ വിൽപ്പന തുടങ്ങി

HIGHLIGHTS

Acer Super ZX, Acer Super ZX Pro മോഡലുകളാണ് സീരീസിലുള്ളത്

ഇതിലെ ബേസിക് മോഡലിന് 10,000 രൂപയിൽ താഴെയാണ് വിലയാകുന്നത്

ഇന്ന് വൈകുന്നേരം 6 മണി മുതൽ ഫോണിന്റെ വിൽപ്പന തുടങ്ങി

First Sale: 64MP ട്രിപ്പിൾ ക്യാമറ Acer Super ZX സീരീസ് ബജറ്റ് ഫോണുകളുടെ വിൽപ്പന തുടങ്ങി

First Sale: Acer Super ZX സീരീസിൽ പുതിയതായി എത്തിയ ഫോണുകളുടെ വിൽപ്പന ആരംഭിച്ചു. Acer Super ZX, Acer Super ZX Pro മോഡലുകളാണ് സീരീസിലുള്ളത്. ഇപ്പോഴിതാ മെയ് 26 വൈകുന്നേരം 6 മണി മുതൽ സ്മാർട്ഫോണിന്റെ വിൽപ്പന ആരംഭിച്ചു.

Digit.in Survey
✅ Thank you for completing the survey!

ആകർഷകമായ വിലയിലാണ് ഫോണിന്റെ ആദ്യ സെയിൽ നടക്കുന്നത്. ഏസർ ലാപ്ടോപ്പ് വിപണിയിൽ കേമന്മാരാണ്. ഇനി മൊബൈൽ ഫോണുകളിലേക്കും ഒരു കൈ നോക്കാൻ തന്നെയാണ് കമ്പനിയുടെ പ്ലാൻ.

Acer Super ZX, ZX പ്രോ: വിലയും വിൽപ്പനയും

ഇന്ന് വൈകുന്നേരം 6 മണി മുതൽ ഫോണിന്റെ വിൽപ്പന തുടങ്ങി. ആമസോൺ വഴിയാണ് സ്മാർട്ഫോണിന്റെ വിൽപ്പന. ഏസർ സൂപ്പർ ZX, സൂപ്പർ ZX പ്രോ ശരിക്കും ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയുള്ളതാണ്. ഇതിലെ ബേസിക് മോഡലിന് 10,000 രൂപയിൽ താഴെയാണ് വിലയാകുന്നത്.

Acer Super ZX in India
Acer Super ZX

കഴിഞ്ഞ മാസം ഏസർ സൂപ്പർ ZX-ന് 9,990 രൂപയാണ് ഇന്ത്യയിൽ വില. ഏസർസൂപ്പർ ZX പ്രോയ്ക്ക് 17,990 രൂപയുമാകുന്നു. സ്മാർട്ഫോണുകളുടെ പ്രത്യേകതകൾ എന്തെല്ലാമെന്ന് നോക്കാം.

Acer Super ZX Pro: ഫീച്ചറുകൾ എന്തൊക്കെയെന്നോ?

ഏസർ സൂപ്പർ ZX പ്രോയിൽ 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണുള്ളത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ട്. മൾട്ടിടാസ്കിംഗ്, ഗെയിമിംഗ് എന്നിവയ്ക്കായി മികച്ച പ്രോസസർ ഇതിലുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്പാണ് ഫോണിലുള്ളത്. 8GB റാമും 128GB സ്റ്റോറേജുമുള്ളതാണ് സ്മാർട്ഫോൺ.

50MP മെയിൻ സെൻസറും 5MP, 2MP സെൻസറുകളും ചേർന്ന ട്രിപ്പിൾ ക്യാമറ ഇതിലുണ്ട്. സെൽഫികൾക്കായി 13-മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുന്നു. ഇതിൽ 5000mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിട്ടുള്ളത്.

ഏസർ സൂപ്പർ ZX: സ്പെസിഫിക്കേഷൻ

ഏസറിന്റെ ബേസിക് മോഡലാണ് ഏസർ സൂപ്പർ ZX. ഇതിൽ 6.8 ഇഞ്ച് ഡിസ്‌പ്ലേയാണ് കൊടുത്തിരിക്കുന്നത്. ഫുൾ HD+ റെസല്യൂഷനോട് കൂടിയ ഡിസ്പ്ലേ ഫോണിനുണ്ട്. ഫോണിന് പെർഫോമൻസ് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ്. ഇത് മൾട്ടിടാസ്കിംഗിനും ലൈറ്റ് ഗെയിമിംഗിനും അനുയോജ്യമാണ്.

Also Read: Amazon Special Offer: 64MP ക്യാമറ, 5000 mAh പവർഫുൾ realme C55 നിങ്ങൾക്ക് 3800 രൂപ കിഴിവിൽ വാങ്ങാം

8GB റാമും 128GB സ്റ്റോറേജും ഓപ്ഷനുകളിലാണ് ഇത് വരുന്നത്. ഏസർ സ്റ്റാൻഡേർഡ് മോഡലിലും ട്രിപ്പിൾ റിയർ ക്യാമറ തന്നെയാണുള്ളത്. പ്രൈമറി സെൻസർ 64-മെഗാപിക്സലാണ്. 2MP മാക്രോ, ഡെപ്ത് സെൻസറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ 13-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും മുൻവശത്ത് കൊടുത്തിരിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo