Amazon Special Offer: 64MP ക്യാമറ, 5000 mAh പവർഫുൾ realme C55 നിങ്ങൾക്ക് 3800 രൂപ കിഴിവിൽ വാങ്ങാം

HIGHLIGHTS

മികച്ച ക്യാമറ യൂണിറ്റും, ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററിയുമുള്ള ഫോണാണിത്

ബജറ്റ് സ്മാർട്ഫോൺ നോക്കുന്നവർക്ക് 10000 രൂപ റേഞ്ചിൽ Realme C55 വാങ്ങാം

ആമസോണിൽ ഇവയ്ക്ക് ബാങ്ക് ഓഫറുകൾ ഉൾപ്പെടുത്താതെ തന്നെ ആകർഷകമായ കിഴിവ് അനുവദിച്ചിരിക്കുന്നു

Amazon Special Offer: 64MP ക്യാമറ, 5000 mAh പവർഫുൾ realme C55 നിങ്ങൾക്ക് 3800 രൂപ കിഴിവിൽ വാങ്ങാം

Amazon Special Offer: ബജറ്റ് സ്മാർട്ഫോൺ നോക്കുന്നവർക്ക് 10000 രൂപ റേഞ്ചിൽ Realme C55 വാങ്ങാം. 64MP ക്യാമറയും, 5000mAh ബാറ്ററിയുമുള്ള റിയൽമി ഫോണിന് ഇപ്പോൾ ആകർഷകമായ കിഴിവുണ്ട്. ആമസോണിലാണ് റിയൽമി ഫോണിന് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Realme C55 ആമസോൺ ഓഫർ

Realme C55 മനോഹരമായ ഡിസ്പ്ലേ, മികച്ച ക്യാമറ യൂണിറ്റും, ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററിയുമുള്ള ഫോണാണിത്.

realme c55 3800 rs less now
realme c55

13,999 രൂപ വിലയിലാണ് 6GB RAM 64GB സ്റ്റോറേജ് സ്മാർട്ഫോൺ പുറത്തിറക്കിയത്. എന്നാൽ ആമസോണിൽ ഇവയ്ക്ക് ബാങ്ക് ഓഫറുകൾ ഉൾപ്പെടുത്താതെ തന്നെ ആകർഷകമായ കിഴിവ് അനുവദിച്ചിരിക്കുന്നു.

11,397 രൂപയ്ക്ക് റെയ്നി നൈറ്റ് കളർ സ്മാർട്ഫോൺ ആമസോണിൽ നിന്ന് ലഭിക്കും. സൺഷോവർ കളർ നിങ്ങൾക്ക് 10,990 രൂപയ്ക്ക് വാങ്ങാനാകും. 854 രൂപ വരെ ബാങ്ക് കിഴിവും നേടാം.

റിയൽമി C55: സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: റിയൽമി C55 ഫാഷൻ-ഫോർവേഡ്, ട്രെൻഡി ഡിസൈനുമുള്ള സ്മാർട്ഫോണാണിത്. പഞ്ച് ഹോൾ ഡിസൈനോട് കൂടിയാണ് ഡിസ്പ്ലേ അവതരിപ്പിച്ചിട്ടുള്ളതും.

നേർത്തതും, ഭാരം കുറഞ്ഞതും കൈയിലൊതുങ്ങുന്നതുമായ ഡിസൈനാണ് ഫോണിലുള്ളത്. കുറച്ചുകൂടി വ്യക്തമാക്കി പറഞ്ഞാൽ, 7.89mm കനമായിരിക്കും റിയൽമി സി55-ലുള്ളത്. 6.72 ഇഞ്ച് ഡിസ്പ്ലേയുള്ള ബജറ്റ് ഫോണിന് 90Hz റിഫ്രഷ് റേറ്റുണ്ട്.

പെർഫോമൻസ്: മീഡിയടെക് ഹീലിയോ ജി88 പ്രോസസറുള്ള സ്മാർട്ഫോണാണിത്. ഈ റിയൽമി സി55 ഫോണിൽ ബ്രൗസിംഗ്, മെസ്സേജിംഗ്, ഗെയിമിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പ്രോസസർ മികച്ചതാണ്.

8 ജിബി വരെ റാം സപ്പോർട്ടുള്ള ഫോൺ കൂട്ടത്തിലുണ്ട്. അതുപോലെ 128 ജിബി വരെ സ്റ്റോറേജ് കപ്പാസിറ്റിയുള്ള കോൺഫിഗറേഷനുകളും ഫോണിലുണ്ടാകും. 1 TB വരെ നിങ്ങൾക്ക് സ്റ്റോറേജ് വികസിപ്പിക്കാനാകും.

ക്യാമറ: 64MP പ്രൈമറി ക്യാമറയുള്ള ബജറ്റ് ഫോണാണിത്. രണ്ടാമതായി ഡെപ്ത് സെൻസറുള്ളതിനാൽ പോർട്രെയ്റ്റ് ക്ലിക്കുകൾക്കും ഇത് മികച്ചതായിരിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ​​8MP ഫ്രണ്ട് ക്യാമറയുമുണ്ട്.

ബാറ്ററി: 5000mAh ബാറ്ററി കപ്പാസിറ്റിയുള്ള ഫോൺ 33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.

സോഫ്റ്റ്‌വെയർ: ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 4.0 ആണ് സോഫ്റ്റ് വെയർ. ആപ്പിളിന്റെ ഡൈനാമിക് ഐലൻഡ് പോലെ ബാറ്ററി, ഡാറ്റ കാണിക്കുന്നതിനും മറ്റും മിനി കാപ്സ്യൂൾ ഇതിൽ കൊടുത്തിട്ടുണ്ട്.

Also Read: 6800mAh ബാറ്ററി പവറുമായി iQOO Neo 10 Pro+ ഇന്ന് വിപണിയിലേക്ക്

ഫീച്ചറുകൾ ഒറ്റനോട്ടത്തിൽ: 6.72-ഇഞ്ച് 90Hz FHD+ ഡിസ്‌പ്ലേ. 5000mAh മാസിവ് ബാറ്ററി, 33W സൂപ്പർVOOC ചാർജിങ്. 64MP AI ക്യാമറ, മീഡിയടെക് ഹീലിയോ G88 ചിപ്‌സെറ്റ്. 7.89mm അൾട്രാ സ്ലിം ഡിസൈനാണ് ഫോണിലുള്ളത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo