6800mAh ബാറ്ററി പവറുമായി iQOO Neo 10 Pro+ ഇന്ന് വിപണിയിലേക്ക്

HIGHLIGHTS

6,800mAh ബാറ്ററിയിലാണ് ഐഖൂവിന്റെ പുത്തൻ സ്മാർട്ഫോൺ പുറത്തിറക്കുക

വെറും 25 മിനിറ്റിനുള്ളിൽ 70% ചാർജിങ് കപ്പാസിറ്റിയിലാണ് ഫോൺ വന്നിരിക്കുന്നത്

ചൈനയിലാണ് ഈ ഫ്ലാഗ്ഷിപ്പ് ഡിവൈസ് ലോഞ്ചിനെത്തുന്നത്

6800mAh ബാറ്ററി പവറുമായി iQOO Neo 10 Pro+ ഇന്ന് വിപണിയിലേക്ക്

iQOO Neo 10 Pro+ ഇതാ വിപണിയിലേക്ക് പ്രവേശിക്കുന്നു. ചൈനയിലാണ് ഈ ഫ്ലാഗ്ഷിപ്പ് ഡിവൈസ് ലോഞ്ചിനെത്തുന്നത്. നിയോ 10 പ്രോ+ സ്മാർട്ഫോണിനൊപ്പം, ഐക്യുഒ പാഡ് 5 സീരീസ്, ഐക്യുഒ വാച്ച് 5 എന്നിവയും പുറത്തിറക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

മെയ് 20 2025-ൽ ചൈനയിൽ ഫോൺ ലോഞ്ച് നടക്കുന്നു. കരുത്തുറ്റ ബാറ്ററി ബാറ്ററി കപ്പാസിറ്റിയും ചാർജിംഗ് ശേഷിയുമുള്ള സ്മാർട്ഫോണാണിത്. കമ്പനിയുടെ ഏറ്റവും വലിയ പ്രീമിയം സ്മാർട്ഫോണായിരിക്കും ഇത്.

iQOO Neo 10 Pro plus

iQOO Neo 10 Pro+ ഇന്ന് ലോഞ്ച്

6,800mAh ബാറ്ററിയിലാണ് ഐഖൂവിന്റെ പുത്തൻ സ്മാർട്ഫോൺ പുറത്തിറക്കുക. 120W ഫാസ്റ്റ് ചാർജിങ്ങുള്ള ഫോണാണ് iQOO നിയോ 10 പ്രോ+ൽ കൊടുത്തിരിക്കുന്നു. വെറും 25 മിനിറ്റിനുള്ളിൽ 70% ചാർജിങ് കപ്പാസിറ്റിയിലാണ് ഫോൺ വന്നിരിക്കുന്നത്.

10.2 മണിക്കൂർ വരെ മൊബൈൽ MOBA ഗെയിമുകൾ പ്രവർത്തിപ്പിക്കാൻ ഇതിന് സാധിക്കും. 18.8 മണിക്കൂർ തുടർച്ചയായി ഹ്രസ്വ വീഡിയോകൾ പ്ലേ ചെയ്യാനും ഐഖൂ നിയോ 10 പ്രോ പ്ലസ്സിന് സാധിക്കും.

120W ചാർജിങ് ശേഷി ഇതിനുണ്ട്. 100W PPS പ്രോട്ടോക്കോൾ ചാർജിംഗ് വരെ സപ്പോർട്ടുള്ളതാണ് സ്മാർട്ഫോൺ. ഗെയിമിംഗ് അല്ലെങ്കിൽ വീഡിയോ പ്ലേബാക്കിങ്ങിൽ നിയോ 10 പ്രോ+ ബൈപാസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

ഐഖൂ നിയോ 10 പ്രോ പ്ലസ്: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

ഐഖൂ നിയോ നിരയിലെ ആദ്യ 2K റെസല്യൂഷൻ പാനലുള്ള ഫോണാണിത്. 6.82 ഇഞ്ച് വലുപ്പമുള്ള BOE യുടെ Q10 LTPO സ്‌ക്രീനാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഡിസ്‌പ്ലേ ഡൈനാമിക് 1Hz–144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടോടെയാണ് വരുന്നത്.

2592Hz PWM ഡിമ്മിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഡിസ്പ്ലേയായിരിക്കും ഇത്. 4,500 nits പീക്ക് ബ്രൈറ്റ്‌നസ് സ്ക്രീനുള്ള സ്മാർട്ഫോണാണിത്. ഇതിൽ പോളറൈസ്ഡ് ഐ-കെയർ ലെയർ കൂടി നൽകുന്നതാണ്. കണ്ണിന്റെ ആയാസം കുറയ്ക്കുന്നതിന് ഇത് സഹായിക്കും.

ഗെയിമിംഗിനായി, ഐഖൂ നിയോ 10 പ്രോ പ്ലസ്സിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ് ഉപയോഗിച്ചിരിക്കുന്നു. 2K 144fps ഫ്രെയിം ഇന്റർപോളേഷനായി കസ്റ്റം Q2 ചിപ്പുണ്ട്. LPDDR5X റാം, UFS 4.1 സ്റ്റോറേജ് ഇതിനുണ്ട്.

അൾട്രാസോണിക് ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സ്‌കാനർ ഇതിലുണ്ടാകും. ഐഖൂ സ്മാർട്ഫോണിന് കറുപ്പ്, വെള്ള, സൂപ്പർ പിക്‌സൽ കളർ ഓപ്ഷനുകളിലായിരിക്കും ഫോൺ ലോഞ്ച് ചെയ്യുക.

Also Read: 200MP ക്യാമറ, 5000mAh ബാറ്ററി 256GB Samsung Galaxy S24 Ultra സ്പെഷ്യൽ ഡിസ്കൗണ്ടിൽ വമ്പിച്ച ലാഭത്തിൽ വാങ്ങാം…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo