20000 രൂപയ്ക്ക് 43 ഇഞ്ച് വലിപ്പമുള്ള Smart TV വാങ്ങിയാലോ? TCL ബ്രാൻഡിൽ നിന്നുള്ള മികച്ച സ്മാർട്ട് ടിവിയാണിത്. 52,990 രൂപയ്ക്ക് വിപണിയിലെത്തിയ സ്മാർട് ടിവിയ്ക്ക് 59 ശതമാനം കിഴിവ് ലഭ്യമാണ്. Amazon ആണ് ഓഫർ അനുവദിച്ചിരിക്കുന്നത്.
SurveyTCL 4K Ultra HD Smart TV Discount on Amazon
TCL Metallic Bezel Less Series 4K Ultra HD Smart LED Google TV 43V6C മോഡൽ ടെലിവിഷനാണിത്. ആമസോൺ ഇതിന് 59 ശതമാനം ഇളവാണ് അനുവദിച്ചിരിക്കുന്നത്. 50000 രൂപയ്ക്ക് മുകളിൽ വിലയാകുന്ന ടിവി പകുതി വിലയ്ക്ക് വാങ്ങാമെന്നതാണ് നേട്ടം.
ആമസോണിലെ പുതിയ വിലയിൽ ടിസിഎൽ ടിവി 21,990 രൂപയ്ക്ക് വാങ്ങിക്കാം. ഇത് ആമസോണിന്റെ പരിമിതകാലത്തേക്കുള്ള സ്പെഷ്യൽ ഓഫറാണ്. ആക്സിസ്, എച്ച്ഡിഎഫ്സി കാർഡുകളിലൂടെ നിങ്ങൾക്ക് 1500 രൂപയുടെ ഇളവ് ലഭിക്കുന്നു. ഇങ്ങനെ 20000 രൂപ റേഞ്ചിൽ മെറ്റാലിക് ബെസൽ ലെസ് സീരീസ് 4കെ അൾട്രാ എച്ച്ഡി വാങ്ങാം. ടെലിവിഷന് 1066 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്.

TCL Metallic Bezel Less Series 4K Ultra HD Smart LED Google TV
ഇനി ടിസിഎൽ ഗൂഗിൾ ടിവിയുടെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം. ഗൂഗിളിൽ പ്രവർത്തിക്കുന്ന 43 ഇഞ്ച് 4K ടിവിയാണിത്. സ്മാർട്ട് ടിവിയുടെ ഡിസ്പ്ലേയിൽ LED ടിവി 4K HDR ഉപയോഗിച്ചിരിക്കുന്നു. ഡോൾബി അറ്റ്മോസ് ഓഡിയോ സപ്പോർട്ടും, ഡോൾബി വിഷൻ പിക്ചർ ക്വാളിറ്റിയും ഇതിനുണ്ട്.
ഡൈനാമിക് കളർ എൻഹാൻസ്‌മെന്റ് ഉപയോഗിച്ച്, പ്രീമിയം വീഡിയോ എക്സ്പീരിയൻസ് ലഭിക്കുന്നു. ഈ 4K സ്മാർട്ട് ടിവിയിൽ AiPQ പ്രോസസറാണ് പെർഫോമൻസ് നൽകുന്നത്.
ടിസിഎൽ ഇതിൽ ബിൽറ്റ്-ഇൻ Chromecast കൊടുത്തിരിക്കുന്നു. നിങ്ങളുടെ സ്മാർട് ഫോൺ ടെലിവിഷനുമായി എളുപ്പത്തിലും നേരിട്ടും കാസ്റ്റ് ചെയ്യാൻ ഇത് അനുവദിക്കുന്നു.
ഈ സ്മാർട്ട് ടിവിയിൽ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭ്യമാണ്. 3 HDMI പോർട്ടുളും ഒരു USB പോർട്ട് ഓപ്ഷനുമുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile