Samsung First Sale: 50MP ക്യാമറ 5G ഫോൺ, Samsung Galaxy F06 വാങ്ങാം, ലോഞ്ച് ഓഫറോടെ…

HIGHLIGHTS

മിഡ്-റേഞ്ച് ഫോണുകളിലെ എല്ലാ മികച്ച ഫീച്ചറുകളോടെയുമാണ് ഫോൺ എത്തിയിരിക്കുന്നത്

കൊറിയൻ കമ്പനിയിൽ നിന്നുള്ള ഏറ്റവും വില കുറഞ്ഞ 5G ഫോണാണിത്

ബജറ്റ് കസ്റ്റമേഴ്സിന് ഇനി 10000 രൂപയ്ക്ക് താഴെ പരിഗണിക്കാവുന്ന സാംസങ് ഫോൺ

Samsung First Sale: 50MP ക്യാമറ 5G ഫോൺ, Samsung Galaxy F06 വാങ്ങാം, ലോഞ്ച് ഓഫറോടെ…

Samsung Galaxy F06 5G എന്ന ബജറ്റ് ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്. കഴിഞ്ഞ ദിവസമാണ് സാംസങ് കുറഞ്ഞ ബജറ്റിൽ ഗാലക്സി F06 പുറത്തിറക്കിയത്. കൊറിയൻ കമ്പനിയിൽ നിന്നുള്ള ഏറ്റവും വില കുറഞ്ഞ 5G ഫോണാണിത്.

Digit.in Survey
✅ Thank you for completing the survey!

മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റിന്റെ കരുത്തിലാണ് പുതിയ ഫോൺ എത്തിയിരിക്കുന്നത്. 5000mAh ബാറ്ററിയും 50MP ക്യാമറയുമുള്ള സ്മാർട്ഫോണാണിത്. ബജറ്റ് കസ്റ്റമേഴ്സിന് ഇനി 10000 രൂപയ്ക്ക് താഴെ പരിഗണിക്കാവുന്ന സാംസങ് ഫോണുകളിൽ ഇതുകൂടി ചേർക്കാം.

Under 10000 5G ഫോൺ: Review

മിഡ്-റേഞ്ച് ഫോണുകളിലെ എല്ലാ മികച്ച ഫീച്ചറുകളോടെയുമാണ് ഫോൺ എത്തിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ പ്രോസസറില്ലെങ്കിലും മീഡിയാടെക്കിന്റെ കരുത്ത് ഇതിൽ ലഭിക്കും.

Samsung Galaxy F06 5G launched in India
Samsung Galaxy F06 5G

റെഡ്മി ഉൾപ്പെടെയുള്ളവർ ചില നെറ്റ്‌വർക്ക് കമ്പനികളുമായി മാത്രം പ്രവർത്തിക്കുന്ന ബജറ്റ് 5G ആണ് പുറത്തിറക്കിയത്. എന്നാൽ ഈ ഫോണുകളിൽ നിന്ന് വ്യത്യസ്തമാണ് ഗാലക്സി F06 5G. ഇന്ത്യയിലെ എല്ലാ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരുടെയും 5ജി ഇതിൽ സപ്പോർട്ട് ചെയ്യും.

ഈ സ്മാർട്ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത് തന്നെ സുഗമമായ കണക്റ്റിവിറ്റി നൽകാനാണ്. ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ ഓപ്പറേറ്റർമാരുടെ 12 5G ബാൻഡുകളെ ഇത് പിന്തുണയ്ക്കുന്നു. അതിനാൽ തന്നെ മികച്ച ക്യാമറയും 10000 രൂപയ്ക്ക് താഴെ 5ജി ഫോണും നോക്കുന്നവർക്ക് ഇത് ബെസ്റ്റ് ഓപ്ഷനാണ്.

Samsung Galaxy F06 5G: ആദ്യ വിൽപ്പന

4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ളതാണ് കുറഞ്ഞ വേരിയന്റ്. ഫോണിന്റെ ടോപ് സ്റ്റോറേജ് ഫോണിന് 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് വരുന്നത്. ഇവയുടെ റാം വികസിപ്പിക്കാവുന്നതാണ്. 4GB+128GB ഫോണിന് 9,999 രൂപയാകുന്നു. 6GB+128GB സാംസങ് ഫോണിന് 11,499 രൂപയുമാകും.

നിങ്ങൾക്ക് ഇന്ന് ആദ്യ വിൽപ്പനയിൽ ബാങ്ക് ക്യാഷ്ബാക്ക് ഓഫർ നേടാവുന്നതാണ്. ഇങ്ങനെ 500 രൂപയാണ് ബാങ്ക് ഓഫറായി ലഭിക്കുന്നത്. അങ്ങനെ 10,999 രൂപയ്ക്ക് ടോപ് വേരിയന്റ് കിട്ടും. 4GB+128GB സ്മാർട്ഫോൺ 9499 രൂപയ്ക്കും വാങ്ങാവുന്നതാണ്.

സാംസങ് ഇന്ത്യ, റീട്ടെയിൽ സ്റ്റോറുകളിലൂടെ ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്. ഫ്ലിപ്കാർട്ട് വഴി ഓൺലൈനായും സ്മാർട്ഫോൺ സ്വന്തമാക്കാം. ബഹാമ ബ്ലൂ, ലിറ്റ് വയലറ്റ് കളർ ഓപ്ഷനുകളിലാണ് ഫോൺ ഡിസൈൻ ചെയ്തിട്ടുള്ളത്.

Samsung Galaxy F06 5G: സ്പെസിഫിക്കേഷൻ

6.7 ഇഞ്ച് വലിപ്പമുള്ള HD+ ഡിസ്പ്ലേയിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്. 800 nits പീക്ക് ബ്രൈറ്റ്നെസ്സും ഫോണിനുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് ഗാലക്സി F06 ഫോണിലുള്ളത്. 416K വരെയുള്ള AnTuTu സ്‌കോറുണ്ട്.

50 മെഗാപിക്സൽ പ്രൈമറി ക്യാമയാണ് ഫോട്ടോഗ്രാഫി പ്രേമികൾക്ക് ലഭിക്കുന്നത്. f/1.8 അപ്പേർച്ചറും 2 എംപി ഡെപ്ത് സെൻസറും ഫോണിൽ കൊടുത്തിരിക്കുന്നു. 8 എംപി ഫ്രണ്ട് ക്യാമറയും കൊടുത്തിിക്കുന്നു. വ്യക്തമായ കോളുകൾക്കായി വോയ്‌സ് ഫോക്കസ് സപ്പോർട്ടും ഈ ബജറ്റ് ഫോണിൽ ലഭിക്കും.

25W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ 5000mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. ഇത് 4 തലമുറ OS അപ്‌ഗ്രേഡ് തരുന്നു. 4 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റും ലഭിക്കുന്നു.

Also Read: Samsung New Phone: 10000 രൂപയിൽ താഴെ Samsung Galaxy F06 5G! 5000mAh ബാറ്ററിയും 50MP ക്യാമറയും…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo