2026 ലെ ആദ്യ പുതുമുഖം! Realme 16 Pro Plus ലോഞ്ച് ഇന്ന്, സാംസങ്ങിന്റെ 200MP LumaColor ക്യാമറയാണ് ഹൈലൈറ്റ്

Realme 16 Pro Plus Launch: ഇന്ന് നിരവധി സ്മാർട്ട് ഫോണുകൾ വരുന്നെങ്കിലും, കൂട്ടത്തിൽ ഏറ്റവും പ്രമുഖൻ റിയൽമി ഫോണുകളാണ്. 2026 ൽ ലോഞ്ച് ചെയ്യുന്ന ആദ്യ സ്മാർട്ട് ഫോണുകളിലൊന്നാണ് Realme 16 Pro series. ഇതിൽ റിയൽമി 16 പ്രോ, റിയൽമി 16 പ്രോ പ്ലസ് എന്നിവ ഉൾപ്പെടുന്നു.
Realme 16 Pro Plus 5G പ്രത്യേകതകൾ
2026 ജനുവരി 6 ന് റിയൽമി 16 പ്രോ സീരീസ് ലോഞ്ച് ചെയ്യുകയാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:00 മണിക്കാണ് ലോഞ്ച്. യൂട്യൂബിലൂടെയും, റിയൽമിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയും ലോഞ്ച് ലൈവായി കാണാം.
റിയൽമി പ്രോ+ മോഡലിന്റെ ഹൈലൈറ്റ് മികച്ച ഫോട്ടോഗ്രാഫിയാണ്. സാംസങ് HP5 സെൻസർ നൽകുന്ന 200MP ലുമ കളർ പ്രൈമറി ക്യാമറയുണ്ടാകും. ഇത് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്നു. മികച്ച പോർട്രെയിറ്റ് ഷോട്ടുകൾക്കായി 50MP 3.5x ടെലിഫോട്ടോ പോർട്രെയിറ്റ് ക്യാമറയും ലഭിക്കും.
ഈ റിയൽമി സ്മാർട്ട് ഫോണിൽ സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റ് നൽകുമെന്നാണ് വിവരം. റിയൽമി 16 പ്രോ+ 5ജിയിൽ 7,000mAh ടൈറ്റൻ ബാറ്ററിയുണ്ടാകും.
Realme 16 Pro 5G പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
റിയൽമി 16 പ്രോ ഫോണിൽ സൂപ്പർ OIS സപ്പോർട്ടുള്ള 200MP പ്രൈമറി ക്യാമറയുണ്ടാകും. രണ്ട് ഫോണുകളും ഫോക്കസ് ട്രാക്കിങ്ങുമുള്ള 4K HDR വീഡിയോ റെക്കോർഡിംഗിനെ ഫോൺ പിന്തുണയ്ക്കും.
ഫുൾ HD+ റെസല്യൂഷനുള്ള AMOLED ഡിസ്പ്ലേയാണ് റിയൽമി 16 പ്രോ സീരീസിലുണ്ടാകുക. ഇതിന് 144Hz റിഫ്രഷ് റേറ്റുള്ള 1.5K AMOLED പാനലുണ്ടാകുമെന്ന് കമ്പനി അറിയിച്ചു.
റിയൽമി 16 പ്രോ 5ജിയിൽ മീഡിയടെക്കിൽ നിന്നുള്ള ഡൈമെൻസിറ്റി 7300-മാക്സ് പ്രോസസറായിരിക്കും നൽകുന്നത്. ഇതിന് എയർഫ്ലോ വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും നൽകിയേക്കും. വലിയ കരുത്തനായ 7,000mAh ടൈറ്റൻ ബാറ്ററി ഈ സ്മാർട്ട് ഫോണിലും നൽകും.
റിയൽമി 16 പ്രോ സീരീസിന്റെ വില എത്രയാകും?
പുത്തൻ റിയൽമി ഫോണുകളുടെ വിലയെ കുറിച്ച് കമ്പനി അറിയിച്ചിട്ടില്ല. എന്നാൽ ചില ലീക്കുകളിൽ വില വിവരങ്ങളെ കുറിച്ച് സൂചനകളുണ്ട്.
8GB+128GB സ്റ്റോറേജിന് 31,999 രൂപയാകും വില. 8GB+256GB മോഡലിന് ഏകദേശം 33,999 രൂപയായേക്കും. 12GB+ 256GB ഫോണിന് 36,999 രൂപയായിരിക്കും വില.
റിയൽമി 16 പ്രോ+ 5ജിയ്ക്ക് മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളുണ്ടാകും. 8GB+128GB ഫോണിന് 39,999 രൂപയിൽ വില ആരംഭിക്കും. 8GB+256GB, 12GB+256GB സ്റ്റോറേജുകളിലും റിയൽമി 16 പ്രോ പ്ലസ് അവതരിപ്പിച്ചേക്കും. ഇവയ്ക്ക് യഥാക്രമം 41999 രൂപയും 44999 രൂപയുമായേക്കുമെന്ന് പ്രതീക്ഷിക്കുന്നു.

