വമ്പൻ Discount വിലയിൽ iPhone 13

വമ്പൻ Discount വിലയിൽ iPhone 13

iPhone 13 ആപ്പിൾ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട ഫോണാണ്. ഇപ്പോൾ പുറത്തിറക്കിയ ഐഫോൺ 15ന്റെ വില വളരെ കൂടുതലാണെന്ന് തോന്നുന്നവർക്ക് ആപ്പിൾ ഫോണുകളിൽ തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച മോഡലും ഇതാണ്. എന്നാൽ ഇപ്പോഴിതാ ഐഫോൺ 13 ഏറ്റവും മികച്ച വിലക്കിഴിവിൽ വാങ്ങാനുള്ള അവസരമാണ് നിങ്ങൾക്ക് ലഭിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!
iPhone 13ന് വിലക്കിഴിവ്

iPhone 13 പുതിയ ഓഫർ

128 GB സ്റ്റോറേജ് വരുന്ന ഐഫോൺ 13ന്റെ വില 59,900 രൂപയാണ്. ഏറ്റവും മികച്ച ഐഫോൺ മോഡലെന്ന് പറയാവുന്ന ഈ ആപ്പിൾ ഫോണിന് നൽകാവുന്ന കിടിലൻ Discount offer ആണ് ഫ്ലിപ്കാർട്ട് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോൺ 13ന് ഫ്ലിപ്പ്കാർട്ടിൽ 52,499 രൂപയാണ് ഇപ്പോൾ വില. അതായത്, ഏകദേശം 12% വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

iPhone 13ന്റെ ബാങ്ക് ഓഫർ

ബാങ്ക് ഓഫറുകളൊന്നും ഉൾപ്പെടാതെയുള്ള ഓഫർ വിലയാണിത്. ഐഫോൺ 13ന് മറ്റ് ബാങ്ക് ഓഫറുകൾ കൂടി ചേരുമ്പോൾ ഇതിനേക്കാൾ വില കുറയും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് പോലുള്ള ഓഫറുകൾ കൂടി ഉപയോഗിച്ചാൽ കൂടുതൽ വിലക്കിഴിവ് നേടാം.

കാത്തിരുന്നാൽ കൂടുതൽ ഓഫറുകൾ?

ഇത്രയും മികച്ച ഓഫറുണ്ടെങ്കിലും ഒരു ആഴ്ച കൂടി കാത്തിരിക്കുന്നതാണ് നല്ലത്. എന്തെന്നാൽ ദീപാവലി പ്രമാണിച്ചുള്ള ആമസോൺ, ഫ്ലിപ്കാർട്ട് പ്രത്യേക വിൽപ്പന ഉടൻ ആരംഭിക്കുന്നു. ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും iPhoneകൾക്ക് വമ്പൻ വിലക്കിഴിവ് നൽകുമെന്നാണ് ലഭിക്കുന്ന വിവരം. ഒക്ടോബർ ആദ്യ വാരം തന്നെ രണ്ട് ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും പ്രത്യേക വിൽപ്പന ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം.

Read More: നല്ല സ്റ്റൈലൻ Vivo ഫോൺ, ഏറ്റവും ചെറിയ വിലയിൽ! ഇന്ത്യയിൽ ഇന്നെത്തി

6.1 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഐഫോൺ 13ന്റെ 128 GB സ്റ്റോറേജ് ഫോണിൽ വരുന്നത്. ഡ്യുവൽ ക്യാമറ സെറ്റപ്പിൽ വരുന്ന ഈ ആപ്പിൾ ഫോണിൽ 12MPയുടെ മെയിൻ സെൻസറും 12MP ക്യാമറയും വരുന്നു. 12MPയുടെ ഫ്രെണ്ട് ക്യാമറയും ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഫോണിന് മികച്ച പെർഫോമൻസ് നൽകുന്നത് A15 ബയോണിക് ചിപ്സെറ്റാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo