Amazon Black Friday സെയിലിൽ Sony ലെൻസ് iQOO ഫോൺ അന്യായ ഓഫറിൽ! മിസ്സാക്കരുതേ…
Amazon Black Friday സെയിലിനോട് അനുബന്ധിച്ച് മികച്ച കിഴിവ്
ഇൻസ്റ്ന്റ് ഡിസ്കൌണ്ട് മാത്രമല്ല ആമസോൺ നൽകുന്നത്
ഐഖൂ Z9 ഓഫറിൽ 16,748 രൂപയ്ക്ക് വാങ്ങാനാകും
18,000 രൂപയ്ക്ക് താഴെ നിങ്ങളുടെ പ്രിയപ്പെട്ട iQOO Z9 5G സ്വന്തമാക്കാം. Black Friday Sale പ്രമാണിച്ച് Amazon ആണ് ഓഫർ പ്രഖ്യാപിച്ചത്. അമേരിക്കകാർ പരിമിതകാലത്തേക്ക് ആഘോഷിക്കുന്ന സെയിൽ ഉത്സവമാണിത്. ഇന്ത്യയിൽ ഓൺലൈൻ സൈറ്റുകളെല്ലാം നമ്മുടെ രാജ്യത്തും ഓഫർ തരുന്നുണ്ട്.
SurveyiQOO Z9 5G Amazon ഓഫർ
ഇപ്പോഴിതാ Amazon Black Friday സെയിലിനോട് അനുബന്ധിച്ച് മികച്ച കിഴിവ് നേടാം. മികവുറ്റ 5ജി സ്മാർട്ഫോണായ iQOO Z9 വലിയ ഡിസ്കൌണ്ടിലാണ് വിൽക്കുന്നത്. ആമസോണിൽ ഫോണിന് 18,498 രൂപയ്ക്കാണ് വിൽക്കുന്നത്. ഇത് ഫോണിന്റെ യഥാർഥ വിലയായ 24,999 രൂപയേക്കാൾ വളരെ കുറവാണ്. ഇൻസ്റ്ന്റ് ഡിസ്കൌണ്ട് മാത്രമല്ല ആമസോൺ നൽകുന്നത്.
8GB + 128GB മോഡൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 18,498 രൂപയ്ക്കാണ്. എന്നാൽ ഫോണിന് ചില ബാങ്ക് കാർഡ് പേയ്മെന്റ് ഓപ്ഷനും ലഭ്യമാണ്. ഐസിഐസിഐ, എച്ച്ഡിഎഫ്സി അല്ലെങ്കിൽ വൺകാർഡ് ക്രെഡിറ്റ് കാർഡുകൾക്ക് ഓഫറുണ്ട്.
ഇവയിൽ ഏതെങ്കിലും ഉപയോഗിക്കുകയാണെങ്കിൽ, വീണ്ടും വില കുറയും. 1750 രൂപ വരെയാണ് ബ്ലാക്ക് ഫ്രൈഡേ സെയിലിന്റെ ഭാഗമായുള്ള ബാങ്ക് കിഴിവ്. ഇങ്ങനെ ഐഖൂ Z9 ഓഫറിൽ 16,748 രൂപയ്ക്ക് വാങ്ങാനാകും. താൽപ്പര്യമുള്ളവർക്ക് ആമസോണിന്റെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം.
ഐഖൂ Z9 5G സ്പെസിഫിക്കേഷൻ
6.67-ഇഞ്ച് അമോലെഡ് പാനലാണ് ഫോണിൽ ഫീച്ചർ ചെയ്യുന്നത്. ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റും, 1,800 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്. ഫോണിലുള്ളത് മീഡിയാടെക് ഡൈമൻസിറ്റി 7020 ചിപ്‌സെറ്റാണ്.

ഇതിൽ 50MP സോണി IMX882 പ്രൈമറി സെൻസറാണുള്ളത്. 4K വീഡിയോ റെക്കോർഡിങ്ങിനെയും സൂപ്പർ നൈറ്റ് മോഡിനെയും ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഇതിന് 2x ഒപ്റ്റിക്കൽ സൂം കപ്പാസിറ്റിയുണ്ട്. അതുപോലെ ഫോണിൽ 2MP സെക്കൻഡറി ക്യാമറയും ഈ സ്മാർട്ഫോണിലുണ്ട്. സെൽഫികൾക്കായി 16MP ഫ്രണ്ട് ക്യാമറയാണ് ഫോണിൽ സജ്ജീകരിച്ചിട്ടുള്ളത്.
Also Read: Black Friday Sale: വേട്ടയ്യനിലെ Samsung Flip Phone 20000 രൂപ വിലക്കുറവിൽ!
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS 14-ലാണ് ഇത് പ്രവർത്തിക്കുന്നത്. ഫോൺ 44W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഇത്രയും വേഗത്തിൽ ഫോണിനെ പവറാക്കുന്നത് 5,000mAh ബാറ്ററിയാണ്.
സ്മാർട്ഫോണുകൾ രണ്ട് കളർ വേരിയന്റുകളിലാണ് വിപണിയിൽ ലഭ്യമാകുന്നത്. ഗ്രാഫീൻ ബ്ലൂ, ബ്രഷ്ഡ് ഗ്രീൻ നിറങ്ങളാണ് ഐക്യൂ Z9 ഫോണിനുള്ളത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile