Diwali Special: 108MP ക്യാമറ Poco 5G ദീപാവലി പ്രമാണിച്ച് 10,000 രൂപയ്ക്ക്…
108MP ക്യാമറ Poco 5G ഫോണിന് ദീപാവലി പ്രമാണിച്ച് വില വെട്ടിക്കുറച്ചു
ബജറ്റ് കസ്റ്റമേഴ്സിന് ഇഷ്ടപ്പെടുന്ന എല്ലാ ഫീച്ചറുകളും അടങ്ങുന്ന 5ജി ഫോണാണിത്
സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 പ്രൊസസറാണ് ഇതിലുള്ളത്
108MP ക്യാമറ Poco 5G ഫോണിന് Happy Diwali ഓഫർ. ആഘോഷങ്ങളുടെ ദീപാവലിക്ക് ഇനി ദിവസങ്ങൾ മാത്രം. ദീപാവലി പ്രമാണിച്ച് Poco M6 Plus 5G ഫോണിന്റെ വില വെട്ടിക്കുറച്ചു. ബജറ്റ് കസ്റ്റമേഴ്സിന് ഇഷ്ടപ്പെടുന്ന എല്ലാ ഫീച്ചറുകളും അടങ്ങുന്ന 5ജി ഫോണാണിത്.
SurveyPOCO M6 Plus 5G സ്പെഷ്യൽ സെയിൽ
ആമസോൺ, ഫ്ലിപ്കാർട്ട് സൈറ്റുകളിലാണ് സ്മാർട്ഫോണിന് വിലക്കുറവുള്ളത്. പരിമിതകാലത്തേക്കാണ് ദീപാവലി ഓഫർ ലഭ്യമാകുക. ഒറിജിനൽ വിലയേക്കാൾ 4500 രൂപയുടെ ഡിസ്കൌണ്ടാണ് ഫോണിനിപ്പോൾ ലഭിക്കുന്നത്. ഇതിന് പുറമെ ദീപാവലി സ്പെഷ്യൽ സെയിലിലൂടെ ബാങ്ക് ഓഫറുകളും ലഭിക്കുന്നതാണ്.

POCO M6 Plus 5G സ്പെസിഫിക്കേഷൻ
6.79 ഇഞ്ച് വലിയ ഡിസ്‌പ്ലേയുള്ള ബജറ്റ് സ്മാർട്ഫോണാണിത്. ഇതിന് 120Hz റിഫ്രഷ് റേറ്റാണുള്ളത്. ഫോണിൽ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 പ്രൊസസറാണ് നൽകിയിട്ടുള്ളത്. ഡിസ്‌പ്ലേയെ വീഴ്ചയിൽ നിന്നും മറ്റും സംരക്ഷിക്കുന്നതിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് നൽകിയിരിക്കുന്നു. ഈ ഡിസ്പ്ലേയ്ക്ക് 1080 x 2400 പിക്സൽ റെസല്യൂഷനുമുണ്ട്.
ഫോണിന്റെ പ്രൈമറി ക്യാമറ 108MP ആണ്. ഡ്യുവൽ ക്യാമറയിൽ 2 മെഗാപിക്സൽ സെൻസറും വരുന്നു. ഫോണിന്റെ മുൻവശത്ത് 13 മെഗാപിക്സൽ ക്യാമറയുണ്ട്. 5030mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. 33W ഫാസ്റ്റ് ചാർജിങ്ങിനെ പോകോ സപ്പോർട്ട് ചെയ്യുന്നു.
സൈഡ് ഫിംഗർപ്രിന്റെ സെൻസറാണ് സ്മാർട്ഫോണിൽ സജ്ജീകരിച്ചിട്ടുള്ളത്. IP53 റേറ്റിങ്ങുള്ള സ്മാർട്ഫോണാണിത്. ഇത് 3.5mm ജാക്ക് സപ്പോർട്ടുമായി വരുന്നു.
Also Read: Festival Offer: 50MP+64MP+50MP ട്രിപ്പിൾ ക്യാമറ, സ്നാപ്ഡ്രാഗൺ പ്രോസസർ iQOO 5G വില വെട്ടിക്കുറച്ചു
Diwali Offer എങ്ങനെ?
ആമസോൺ, ഫ്ലിപ്കാർട്ട് രണ്ട് സൈറ്റുകളിലും ഫോണിന് വിലക്കിഴിവുണ്ട്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സ്മാർട്ഫോൺ 10,000 രൂപയ്ക്ക് താഴെ വാങ്ങാം. ഇതിന്റെ റീട്ടെയിൽ വില 15,999 രൂപയാണ്.
എന്നാൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ 11,499 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ICICI ബാങ്ക് ക്രെഡിറ്റ് കാർഡ് പേയ്മെന്റിലൂടെ അധിക ഇളവ് നേടാം. ഇങ്ങനെ നിങ്ങൾക്ക് 1000 രൂപയുടെ കിഴിവ് നേടാം. അതായത്, പോകോ എം6 പ്ലസ് 10,499 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. വാങ്ങാനുള്ള ആമസോൺ ലിങ്ക്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile