Festival Offer: 50MP+64MP+50MP ട്രിപ്പിൾ ക്യാമറ, സ്നാപ്ഡ്രാഗൺ പ്രോസസർ iQOO 5G വില വെട്ടിക്കുറച്ചു
പ്രീമിയം iQOO 12 5G ഫോണിലുള്ളത് Snapdragon 8 Gen 3 പ്രോസസറാണ്
50MP+64MP+50MP ട്രിപ്പിൾ റിയർ ക്യാമറയുള്ള സ്മാർട്ഫോണാണിത്
12GB റാമും 256GB സ്റ്റോറേജുമുള്ള iQOO 5G വിലക്കിഴിവിൽ വാങ്ങാം
12GB റാമും 256GB സ്റ്റോറേജുമുള്ള iQOO 5G വിലക്കിഴിവിൽ വാങ്ങാം. ഐക്യൂവിന്റെ ഫ്ലാഗ്ഷിപ്പ് ഫോണിന് ആമസോൺ ദീപാവലി ഓഫർ പ്രഖ്യാപിച്ചു. 50MP+64MP+50MP ട്രിപ്പിൾ റിയർ ക്യാമറയുള്ള സ്മാർട്ഫോണാണിത്. ക്യാമറയിൽ മാത്രമല്ല, പെർഫോമൻസിലും ശക്തനായ ആൻഡ്രോയിഡ് ഫോണാണ് iQOO 12 5G.
Surveyവിവോയുടെ സബ് ബ്രാൻഡായ ഐക്യുവിന്റെ ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് ഫോണാണിത്. ഈ പ്രീമിയം iQOO 5G ഫോണിലുള്ളത് Snapdragon 8 Gen 3 പ്രോസസറാണ്.
iQOO 5G വിലക്കിഴിവിൽ
ഐക്യൂ 12 എന്ന ഫ്ലാഗ്ഷിപ്പ് ഫോണിന് ഗംഭീര ഓഫർ ലഭിക്കുന്നു. ഫോണിന് ആമസോൺ ഫെസ്റ്റിവൽ ഓഫറിലൂടെ ഇൻസ്റ്റന്റ് കിഴിവും ബാങ്ക് ഓഫറും അനുവദിച്ചിരിക്കുന്നു. ഓഫറിനെ കുറിച്ചും ഐഖൂ 12 സ്പെസിഫിക്കേഷനും അറിയാം.

iQOO 12 5G സ്പെസിഫിക്കേഷൻ
6.78 ഇഞ്ച് AMOLED ഡിസ്പ്ലേയുള്ള ഫോണാണിത്. 144Hz റിഫ്രഷ് റേറ്റ് ഈ സ്മാർട്ഫോണിലുണ്ട്. 1.5K പിക്സൽ റെസലൂഷൻ സ്ക്രീനാണ് പ്രീമിയം ഫോണിലുള്ളത്. ഇതിലെ സോഫ്റ്റ് വെയർ ആൻഡ്രോയിഡ് 13 ആണ്. എന്നാൽ പുതിയ ഒഎസ് വേർഷനിലേക്ക് അപ്ഡേറ്റ് ലഭിക്കുന്നുണ്ട്.
Snapdragon 8 Gen 3 ചിപ്‌സെറ്റാണ് ഫോണിന് കരുത്തുറ്റ പെർഫോമൻസ് തരുന്നത്. ഇതിനെ പവർഫുൾ ആക്കുന്നതിനായി 5000mAh ബാറ്ററിയും നൽകിയിരിക്കുന്നത്. 120W ഫാസ്റ്റ് ചാർജിങ്ങിനെയും ഇത് സപ്പോർട്ട് ചെയ്യുന്നു. അതായത് 30 മിനിറ്റിനുള്ളിൽ 100 ശതമാനം ചാർജിങ് ഫുള്ളാകുന്ന ഫോണാണ്.
ഫോണിന്റെ ഡിസൈനും ഫോട്ടോഗ്രാഫിയുമാണ് വിപണി ശ്രദ്ധ നേടുന്നത്. ഫോട്ടോഗ്രാഫിക്കും വീഡിയോ കോളുകൾക്കുമായി ഇതിൽ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. ഏറ്റവും ഗംഭീരമായ ഷോട്ടുകൾക്ക് സ്മാർട്ഫോണിൽ 50എംപി സെൻസറുണ്ട്. കൂടാതെ 64 മെഗാപിക്സലിന്റെ ടെലി-ഫോട്ടോ ലെൻസും ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് OIS സപ്പോർട്ടുള്ള സ്മാർട്ഫോണാണ്. ഇതിൽ 50 മെഗാപിക്സലിന്റെ അൾട്രാ-വൈഡ് ക്യാമറയും നൽകിയിരിക്കുന്നു. ഫോണിൽ സെൽഫി ഷോട്ടുകൾക്കായി 16 മെഗാപിക്സലിന്റെ മുൻ ക്യാമറയുമുണ്ട്.
ആൻഡ്രോയിഡ് ഫോണുകളിലെ പ്രധാന ഫ്ലാഗ്ഷിപ്പുകൾ സാംസങ്, വൺപ്ലസ്, ഐക്യൂവിന്റേതാണ്. ഇവയിൽ ഐക്യൂ 12 യുവാക്കളുടെ പൾസറിഞ്ഞ പ്രീമിയം സെറ്റാണെന്ന് പറയാം. 50,000 രൂപയ്ക്ക് മുകളിലാണ് ഫോൺ വിപണിയിൽ എത്തിച്ചത്. Genshin Impact പോലുള്ള വമ്പൻ ഗെയിമിങ്ങുകൾ വരെ അനായാസം ഇതിൽ പ്രവർത്തിപ്പിക്കാം.
18,000 രൂപയ്ക്ക് ഐഖൂ 5G
ആമസോണിൽ 12ജിബി+256ജിബി ഫോൺ 49,999 രൂപയ്ക്ക് വാങ്ങാം. ഫോണിന് 1500 രൂപയുടെ ബാങ്ക് ഓഫറും ലഭ്യമാണ്. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡുള്ളവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം.
ആകർഷകമായ എക്സ്ചേഞ്ച് കിഴിവും ഐക്യൂ 12 5ജിയ്ക്ക് ലഭിക്കുന്നു. 40,000 രൂപ വരെ നിങ്ങൾക്ക് എക്സ്ചേഞ്ചിലൂടെ ലാഭിക്കാം. ഉദാഹരണത്തിന് വൺപ്ലസ് 12 കൊടുത്ത് വാങ്ങുകയാണെങ്കിൽ 30,000 രൂപ ഡിസ്കൌണ്ടുണ്ട്. ഇങ്ങനെ 18,000 രൂപയ്ക്ക് ഐക്യൂ 12 സ്വന്തമാക്കാം. വാങ്ങാനുള്ള ലിങ്ക്.
Read More: Dhamaka Offer: നാട്ടുകാരേ ഓടിവായോ! 34,299 രൂപയ്ക്ക് Galaxy S24 വാങ്ങാം…
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile