ആദ്യത്തെ CMF Phone-ന്റെ First സെയിൽ ഇന്ന്! 15000 രൂപയ്ക്ക് വാങ്ങാവുന്ന സ്പെഷ്യൽ ഫോൺ

HIGHLIGHTS

ഈ വാരം അവതരിപ്പിച്ച CMF Phone 1-ന്റെ First Sale ഇന്നാണ്

ഡിസൈനിലും ബാക്ക് പാനലിലുമെല്ലാം ഇതുവരെ കാണാത്ത ഫീച്ചറുകളാണുള്ളത്

അവിശ്വസനീയമാണ് ക്യാമറ സിസ്റ്റവും, ബ്രൈറ്റ് ഡിസ്പ്ലേയും ഫോണിലുണ്ട്

ആദ്യത്തെ CMF Phone-ന്റെ First സെയിൽ ഇന്ന്! 15000 രൂപയ്ക്ക് വാങ്ങാവുന്ന സ്പെഷ്യൽ ഫോൺ

വ്യത്യസ്തമായി വിപണിയിലെത്തിയ പുതിയ ഫോണാണ് CMF Phone 1. Nothing കമ്പനിയുടെ സബ്-ബ്രാൻഡിന്റെ ആദ്യ സ്മാർട്ഫോൺ. ഈ വാരം അവതരിപ്പിച്ച CMF Phone 1-ന്റെ First Sale ഇന്നാണ്.

Digit.in Survey
✅ Thank you for completing the survey!

CMF Phone 1

ലണ്ടൻ ആസ്ഥാനമായുള്ള ടെക്‌ കമ്പനിയാണ് നഥിംഗ്. ഇവർ സിഎംഎഫ് ബ്രാൻഡിൽ മൂന്ന് ഉൽപ്പന്നങ്ങളാണ് തിങ്കളാഴ്ച പുറത്തിറക്കിയത്. പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിഎംഎഫ് ഫോൺ 1 ആണ് പ്രധാനപ്പെട്ടത്. സിഎംഎഫ് വാച്ച് പ്രോ 2, സിഎംഎഫ് ബഡ്‌സ് പ്രോ 2 എന്നിവയും പുറത്തിറക്കി.

മോഡുലാർ ഡിസൈനിൽ അവതരിപ്പിച്ച സിഎംഎഫ് ഫോൺ ബജറ്റ് കസ്റ്റമേഴ്സിനെ ലക്ഷ്യമിട്ടായിരുന്നു. ഡിസൈനിലും ബാക്ക് പാനലിലുമെല്ലാം ഇതുവരെ കാണാത്ത ഡിസൈനാണിത്. ഇന്നിതാ വ്യത്യസ്തമായ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യ സെയിലും ആരംഭിക്കുന്നു.

CMF Phone 1
CMF Phone 1

CMF Phone 1 എങ്ങനെ വ്യത്യസ്തൻ?

അവിശ്വസനീയമാണ് ക്യാമറ സിസ്റ്റവും, ബ്രൈറ്റ് ഡിസ്പ്ലേയും ഫോണിലുണ്ട്. മാറ്റി ഉപയോഗിക്കാവുന്ന പാക്ക് പാനൽ മറ്റൊരു സവിശേഷതയാണ്. ഇതിൽ കിക്ക്‌സ്റ്റാൻഡ് ഫീച്ചറും ആക്സസറീസ് അറ്റാച്ച് ചെയ്യാൻ സ്ട്രാപ്പും നൽകിയിട്ടുണ്ട്.

കറുപ്പ്, ഓറഞ്ച്, ഇളം പച്ച, നീല നിറങ്ങളിലുള്ള ഫോണുകളാണുള്ളത്. ഓറഞ്ച്, നീല ഫോണുകൾക്ക് വെഗൻ ലെതർ ഫിനിഷ് നൽകിയിരിക്കുന്നു. കറുപ്പ്, ഇളംപച്ച നിറത്തിലുള്ളവ ടെക്സ്ചേർഡ് കേസിൽ ഡിസൈൻ ചെയ്തിരിക്കുന്നു. ഫോണിന്റെ ഫീച്ചറുകൾ മനസിലാക്കാം.

CMF Phone 1 സ്പെസിഫിക്കേഷൻ

6.7-ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയാണ് സിഎംഎഫിലുള്ളത്. 120Hz റീഫ്രെഷ് റേറ്റും 2000nits പീക്ക് ബ്രൈറ്റ്നെസ്സും നൽകിയിട്ടുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു.

CMF Phone 1
CMF Phone 1

ആൻഡ്രോയിഡ് 14 ആണ് ഫോണിലുള്ള സോഫ്റ്റ് വെയർ. ഡ്യുവൽ പിൻ ക്യാമറയിലെ പ്രൈമറി സെൻസർ 50 മെഗാപിക്സലാണ്. സെൽഫി, വീഡിയോ കോളുകൾക്കായി 16 മെഗാപിക്സൽ ഫ്രെണ്ട് ക്യാമറയുമുണ്ട്.

33W ഫാസ്റ്റ് ചാർജിങ്ങും 5,000mAh ബാറ്ററിയും സിഎംഎഫ് ഉൾപ്പെടുത്തിയിരിക്കുന്നു. രണ്ട് വേരിയന്റുകളാണ് സിഎംഎഫിലുള്ളത്. 6GB, 8GB റാം വേരിയന്റുകളാണിവ. രണ്ട് കോൺഫിഗറേഷനും 128GB ഇന്റേണൽ സ്റ്റോറേജ് വരുന്നു.

Read More: Samsung Galaxy Ring: സ്മാർട് വാച്ചിന് പകരക്കാരനോ, അതുക്കും മേലേ! ഇനി Samsung മോതിരമാകും ട്രെൻഡ്| TECH NEWS

വിലയും ആദ്യ വിൽപ്പനയും

6GB + 128GB ഫോണിന്റെ വില 15,999 രൂപയാണ്. 8GB + 128GB സിഎംഫ് ഫോണിന് 17,999 രൂപയുമാകും. സിഎംഎഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും റീട്ടെയിൽ പങ്കാളികൾ വഴിയും വിൽപ്പനയുണ്ടാകും. ജൂലൈ 12-ന് ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന ആരംഭിക്കുന്നത്. ഫ്ലിപ്പ്കാർട്ട്, വിജയ് സെയിൽസ്, ക്രോമ വഴിയും ഫോൺ വാങ്ങാം. സിഎംഎഫ് ഫോൺ 1 വാങ്ങാനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo