Samsung Galaxy Ring: സ്മാർട് വാച്ചിന് പകരക്കാരനോ, അതുക്കും മേലേ! ഇനി Samsung മോതിരമാകും ട്രെൻഡ്| TECH NEWS

Samsung Galaxy Ring: സ്മാർട് വാച്ചിന് പകരക്കാരനോ, അതുക്കും മേലേ! ഇനി Samsung മോതിരമാകും ട്രെൻഡ്| TECH NEWS
HIGHLIGHTS

ആരോഗ്യത്തെ കുറിച്ച് അവബോധമുള്ള, ടെക് പ്രേമികൾക്ക് Samsung Galaxy Ring ആവേശമാകും

മൂന്ന് കളർ ഓപ്ഷനുകളിലാണ് മോതിരം അവതരിപ്പിച്ചിരിക്കുന്നത്

വിരലുകളുടെ അളവിനായി ഒമ്പത് സൈസുകളുമുണ്ട്

Samsung Galaxy Ring വിചാരിക്കുന്ന പോലെ സ്മാർട് വാച്ചായിരിക്കില്ല. 24/7 ആരോഗ്യ നിരീക്ഷണത്തിനായി ഡിസൈൻ ചെയ്തിരിക്കുന്ന സ്മാർട് മോതിരമാണിത്. ജൂലൈ 10-ന് പാരിസിൽ നടന്ന Samsung Galaxy Unpacked ചടങ്ങിലായിരുന്നു ലോഞ്ച്.

Samsung Galaxy Ring

ധരിക്കാൻ എളുപ്പത്തിൽ ഭാരം കുറഞ്ഞ സ്മാർട് റിങ്ങാണ് സാംസങ് അവതരിപ്പിച്ചത്. കോൺകേവ് ഡിസൈനിലുള്ള റിങ്ങിന് പലതരത്തിലുള്ള ഭാരവും വലിപ്പവുമുണ്ട്.

ആരോഗ്യത്തെ കുറിച്ച് അവബോധമുള്ള, ടെക് പ്രേമികൾക്ക് സാംസങ് റിങ് ആവേശമായിരിക്കും. ടെക് ലോകത്തിൽ വിപ്ലവം കുറിക്കുന്ന ഗാഡ്ജെറ്റാണ് സാംസങ് ഗാലക്സി റിങ്. സ്ലീപ്പ് പാറ്റേണുകൾ ട്രാക്ക് ചെയ്യാനും ഹൃദയാരോഗ്യം നിരീക്ഷിക്കാനും സഹായിക്കും. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ പെർഫെക്ട് പാർടനാറാണ് ഗാലക്‌സി റിങ്. എന്നാൽ ഇത് ഒരു സ്മാർട് വാച്ചിന് പകരക്കാരനാണെന്ന് തെറ്റിദ്ധരിക്കേണ്ട. അതിനേക്കാൾ ഫീച്ചറുകൾ ഈ മോതിരത്തിൽ നിന്ന് ലഭിക്കും.

Samsung Galaxy Ring
Samsung Galaxy Ring 

Samsung Galaxy Ring ഫീച്ചറുകൾ

സാംസങ്ങിന്റെ അത്യാധുനിക സെൻസർ ടെക്നോളജി ഉപയോഗിച്ചിട്ടുള്ള മോതിരമാണിത്. അഡ്വാൻസ്ഡ് ഹെൽത്ത് മോണിറ്ററിങ് ഇതിൽ ലഭിക്കും. ഇതിലെ സെൻസറുകൾ നിങ്ങളുടെ ഉറക്കം വിശകലനം ചെയ്യാൻ സഹായിക്കും. ഹൃദയമിടിപ്പ് അലേർട്ടുകൾക്കും വെൽനസ് ടിപ്പുകൾക്കും ഇത് ഹെൽത്ത് പാർട്നറാകും.

മോതിരത്തിന്റെ പ്രധാന സവിശേഷത അതിന്റെ ബാറ്ററി ലൈഫാണ്. ഒറ്റ ചാർജിൽ ഏഴ് ദിവസം വരെ ഉപയോഗിക്കാവുന്ന കപ്പാസിറ്റി സ്മാർട് റിങ്ങിനുണ്ട്. കൂടാതെ വെളളത്തിനെയും മറ്റും പ്രതിരോധിക്കാനുള്ള ശേഷിയും ഈ ഉപകരണത്തിന് ലഭിക്കുന്നു. നീന്തൽ കുളങ്ങളിലും മറ്റുമുള്ള പ്രവർത്തനങ്ങൾക്ക് വിരലിൽ കൂട്ടാവുന്ന ഗാഡ്ജെറ്റ് തന്നെയാണിത്.

Read More: Redmi 13 5G: പത്താം വാർഷികം പൊളിച്ചു! Xiaomi പുറത്തിറക്കിയത് Snapdragon പ്രോസസറുള്ള New ബജറ്റ് ഫോൺ

10ATM വാട്ടർ റെസിസ്റ്റൻസ് സാംസങ് Galaxy റിങ്ങിന് നൽകിയിട്ടുണ്ട്. ISO22810 സ്റ്റാൻഡേർഡ് അനുസരിച്ച് 100 മീറ്റർ വാട്ടർ റെസിസ്റ്റൻസ് റേറ്റിങ്ങുമുണ്ട്. 5% ഉപ്പുവെള്ളത്തിലും 4ppm ക്ലോറിൻ വെള്ളത്തിലും പരിശോധന നടത്തിയിരുന്നു. IP68 റേറ്റിങ്ങുള്ളതിനാൽ മോതിരത്തിന്റെ വാട്ടർ റെസിസ്റ്റന്റും മികച്ചതാണ്. എന്നാൽ ഉയർന്ന മർദ്ദത്തിലുള്ള ഡൈവിങ്ങിനും മറ്റും ഇത് അനുയോജ്യമല്ല. ആഴം കുറഞ്ഞ ജല പ്രവർത്തനങ്ങൾക്ക് റിങ് അനുയോജ്യമായിരിക്കും.

Samsung Galaxy Ring
സ്മാർട് റിംഗ്

ഡിസൈനിലെ മനോഹാരിത

ടൈറ്റാനിയം ഗ്രേഡ് 5 ഫിനിഷിങ്ങുള്ളതിനാൽ കാണാൻ അതിമനോഹരമാണ് ഈ റിങ്. മൂന്ന് കളർ ഓപ്ഷനുകളിലാണ് മോതിരം അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം ഗോൾഡ് എന്നിവയാണ് നിറങ്ങൾ. വിരലുകളുടെ അളവിനായി ഒമ്പത് സൈസുകളിലാണ് സാംസങ് റിങ് വന്നിട്ടുള്ളത്. ഓരോ വലിപ്പത്തിനും അതിന് അനുസരിച്ചുള്ള ഭാരവുമുണ്ട്.

വിലയും വിൽപ്പനയും

399 ഡോളർ വിലയാണ് സാംസങ് ഗാലക്‌സി റിംഗിന് നിശ്ചയിച്ചിട്ടുള്ളത്. ജൂലൈ 10 മുതൽ തിരഞ്ഞെടുത്ത വിപണികളിൽ പ്രീ-ഓർഡറിന് ലഭ്യമാകും. ഇന്ത്യയിൽ ഇത് ഉടനടി ലഭ്യമല്ല. എന്നിരുന്നാലും ഈ വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിലേക്കും റിങ് അവതരിക്കും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo