Samsung Galaxy Unpacked 2024: ഫ്ലിപ്, ഫോൾഡ് ഫോണുകളും സ്മാർട് റിങ്ങും ഗാലക്സി Watch അൾട്രായും

HIGHLIGHTS

Samsung Galaxy Unpacked ജൂലൈ 10-ന് വൈകിട്ട് നടക്കും

പ്രീമിയം ഫോൾഡ്, ഫ്ലിപ് ഫോണുകളും Galaxy Ring ഇന്ന് പുറത്തിറങ്ങും

അൺപാക്ക്ഡ് ചടങ്ങിലെ ഏറ്റവും പ്രതീക്ഷ സാംസങ് ഗാലക്സി റിങ് ആണ്

Samsung Galaxy Unpacked 2024: ഫ്ലിപ്, ഫോൾഡ് ഫോണുകളും സ്മാർട് റിങ്ങും ഗാലക്സി Watch അൾട്രായും

Samsung Galaxy Unpacked: 2024-ലെ സാംസങ് വമ്പൻ ലോഞ്ചുകൾ ഇന്ന് നടക്കും. പ്രീമിയം ഫോൾഡ്, ഫ്ലിപ് ഫോണുകളും Galaxy Ring ഇന്ന് പുറത്തിറങ്ങും. ടെക് ലോകത്തിന്റെ കണ്ണുകൾ സാംസങ് ഗാലക്സി അൺപാക്ക്ഡ് ചടങ്ങിലേക്കാണ്.

Digit.in Survey
✅ Thank you for completing the survey!

ഫോണും സ്മാർട് മോതിരവും മാത്രമല്ല വമ്പൻ ചടങ്ങിൽ അവതരിപ്പിക്കുന്നത്. സ്മാർട്ട് വാച്ചുകളും ആക്‌സസറികളും സാംസങ് AI ഫീച്ചറുകളും ചടങ്ങിൽ പരിചയപ്പെടുത്തും. വമ്പൻ പ്രഖ്യാപനങ്ങളും സർപ്രൈസുകളും സാംസങ് പ്രഖ്യാപിച്ചേക്കും.

Samsung Galaxy Unpacked

അൺപാക്ക്ഡ് ചടങ്ങിലെ ഏറ്റവും പ്രതീക്ഷ സാംസങ് ഗാലക്സി റിങ് ആണ്. Galaxy Z Fold 6, Galaxy Z Flip 6 ഫോണുകളും ഇന്നെത്തും. ഇന്ത്യൻ സമയം വൈകുന്നേരം 6:30-ന് ചടങ്ങ് ആരംഭിക്കും. കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലൈവ് കാണാം. പാരീസിലാണ് ഈ ലോഞ്ച് ചടങ്ങ് നടക്കുന്നത്.

Samsung Galaxy Unpacked വരുന്ന ഉപകരണങ്ങൾ

ഗാലക്സി Z Fold 6 എന്ന മടക്ക് ഫോൺ ലോഞ്ചിൽ എത്തുന്നു. ഗാലക്സി Z Flip 6 ഫോണും അൺപാക്ക്ഡ് ചടങ്ങിലുണ്ടാകും. ഗാലക്സി ബഡ്സ് 2 Pro ഇയർബഡ്ഡുകൾ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. സ്മാർട്ഫോൺ പ്രേമികൾക്ക് ഗാലക്സി വാച്ച് അൾട്രായും സാംസങ് അവതരിപ്പിക്കുന്നു.

Samsung Galaxy Unpacked
Samsung എഐ

ഗാലക്സി Z Flip 6

സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലിഫോൺ സ്നാപ്ഡ്രാഗൺ പെർഫോമൻസുമായി വരുന്നു. 6.7 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേ ഫോണായിരിക്കും ഇത്. സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ഈ ഫ്ലിപ്പ് ഫോണിലുണ്ടാകും. പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ്. 12MP അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടുത്തിയേക്കും. 4,000mAh ബാറ്ററി ആയിരിക്കും സ്മാർട്ഫോണിന് നൽകുന്നത്.

ഗാലക്സി Z Fold 6 ഫോണും പ്രീമിയം പ്രോസസറുമായി ലോഞ്ചിനെത്തും. 7.6 ഇഞ്ച് Dynamix AMOLED ഡിസ്പ്ലേ ആയിരിക്കും ഫോണിലുണ്ടാകുക. 6.3 ഇഞ്ച് വലിപ്പമുള്ളതായിരിക്കും ഈ ഫോൾഡ് ഫോണിന്റെ കവർ ഡിസ്പ്ലേ.

ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഫോൺ വരുന്നത്. ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഇതിൽ സാംസങ് അവതരിപ്പിക്കുന്നത്. 50MP+12MP+10MP ചേർന്നതായിരിക്കും ക്യാമറ യൂണിറ്റ്.

Read More: Redmi 13 5G: പത്താം വാർഷികം പൊളിച്ചു! Xiaomi പുറത്തിറക്കിയത് Snapdragon പ്രോസസറുള്ള New ബജറ്റ് ഫോൺ

മറ്റ് പ്രധാന ലോഞ്ചുകൾ

സാംസങ് ഗാലക്‌സി വാച്ച് 7 അൺപാക്ക്ഡ് ചടങ്ങിൽ പുറത്തിറങ്ങും. ഗാലക്‌സി വാച്ച് അൾട്രായും ഇതിലുണ്ടാകും. സാംസങ് ഇയർബഡ്സിന് കാത്തിരിക്കുന്നവർക്ക് ഗാലക്സി ബഡ്സ് 3 Pro മികച്ചതായിരിക്കും. ബഡ്സ് 3 പ്രോയെയും സാംസങ് ഗാലക്സി അൺപാക്ക്ഡ് ഇവന്റിൽ പ്രതീക്ഷിക്കുന്നു. ഏറെ നാളായി ടെക് പ്രേമികൾ കാത്തിരിക്കുന്ന സാംസങ് ഗാലക്സി റിങ് ഇന്നെത്തിയേക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo