Amazon GIF 2023: 15,000 രൂപയിൽ താഴെ വിലയിൽ Amazonൽ 5 മികച്ച ക്യാമറ ഫോണുകൾ

HIGHLIGHTS

സ്മാർട്ട്ഫോൺ വിലക്കുറവിൽ വാങ്ങാനായി ആകർഷകമായ ഓഫറുകൾ ആമസോണിൽ ലഭ്യമാണ്

15,000 രൂപയിൽ താഴെ വില വരുന്ന ക്യാമറസ്മാർട്ട്ഫോണുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്

ഡിസ്കൗണ്ടും ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറും ഈ ഫോണുകൾക്ക് ആമസോണിൽ ലഭിക്കും

Amazon GIF 2023: 15,000 രൂപയിൽ താഴെ വിലയിൽ Amazonൽ 5 മികച്ച ക്യാമറ ഫോണുകൾ

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കിടിലൻ സ്മാർട്ട്ഫോൺ വിലക്കുറവിൽ വാങ്ങാനായി ആകർഷകമായ ഓഫറുകൾ ആമസോണിൽ ഇപ്പോൾ ലഭ്യമായിട്ടുണ്ട്. ആമസോൺ നൽകുന്ന ഡിസ്കൗണ്ടും ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറും നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളുമെല്ലാം ചേർന്ന് ഫോൺ വിലയിൽ കാര്യമായ കുറവ് ലഭിക്കും.

Digit.in Survey
✅ Thank you for completing the survey!

നിലവിൽ ആമസോണിൽ ഡിസ്കൗണ്ടിൽ ലഭ്യമാകുന്ന വിവിധ ഫോണുകളുടെ വിവരങ്ങൾ താഴെ നൽകുന്നു.15,000 രൂപയോടടുത്ത വിലയിൽ ആമസോണിൽ ലഭ്യമായിട്ടുള്ള ചില സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

Redmi Note 12

48MP പ്രൈമറി ഷൂട്ടർ, 8MP അൾട്രാ വൈഡ് ക്യാമറ, 2MP മാക്രോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറയും 13MP സെൽഫി ക്യാമറയും ഇതിലുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.67-ഇഞ്ച് അ‌മോലെഡ് ഡിസ്‌പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 4 ജെൻ-1 ചിപ്‌സെറ്റ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ, 15999 രൂപയ്ക്ക് ഇപ്പോൾ ലഭ്യമാണ്. ഇവിടെ നിന്ന് വാങ്ങൂ

Realme Narzo 60

64MP പ്രൈമറി ക്യാമറയും 2MP ഡെപ്ത് സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 16MP സെൽഫി ഷൂട്ടറുമാണ് ഈ റിയൽമി ഫോൺ വാഗ്ദാനം ചെയ്യുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 6020 ചിപ്സെറ്റ് എന്നിവയോടെയെത്തുന്ന ഫോൺ ആമസോണിൽ 16499 രൂപയ്ക്ക് കിട്ടും. ഇവിടെ നിന്ന് വാങ്ങൂ

amazon GIF 2023 sale start
amazon sale started

Poco X5

48MP പ്രൈമറി ക്യാമറ, 8MP അൾട്രാ വൈഡ് ക്യാമറ, 2MP മാക്രോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറയും 13MP സെൽഫി ക്യാമറയും ഇതിലുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റ് എന്നവയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. 15699 രൂപയ്ക്ക് വാങ്ങാം.ഇവിടെ നിന്ന് വാങ്ങൂ

കൂടുതൽ വായിക്കൂ: Samsung Galaxy A05s Launch: Samsungന്റെ പ്രീമിയം സ്മാർട്ഫോണിലെ അതേ ക്യാമറ ഈ ലോ- ബജറ്റ് Galaxy A05s ഫോണിലും

iQOO Z7s

64MP പ്രൈമറി ക്യാമറയും 2MP ഡെപ്ത് സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 16MP സെൽഫി ക്യാമറയും ആണ് ഇതിലുള്ളത്. 6.38 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 5G ചിപ്സെറ്റ് എന്നിവയോടെയെത്തുന്ന ഈ ഫോൺ ഇപ്പോൾ 16999 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. ഇവിടെ നിന്ന് വാങ്ങൂ

Samsung Galaxy M34

50MP പ്രൈമറി സെൻസർ, 8MP അൾട്രാവൈഡ് ക്യാമറ, 2MP ഡെപ്ത് സെൻസർ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയും 13MP സെൽഫി ക്യാമറയും M34 വാഗ്ദാനം ചെയ്യുന്നു. 120Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, എക്‌സിനോസ് 1280 ചിപ്സെറ്റ് എന്നിവയുമുള്ള എം34 15999 രൂപയ്ക്ക് ലഭ്യമാണ്. ഇവിടെ നിന്ന് വാങ്ങൂ

Nisana Nazeer
Digit.in
Logo
Digit.in
Logo