ZEISS സപ്പോർട്ടിൽ 50MP+50MP+64MP ക്യാമറയുള്ള Vivo X100 10000 രൂപ വില കുറച്ച് വാങ്ങാം, വേഗമായിക്കോട്ടെ…
68,999 രൂപ വിലയാകുന്ന 12ജിബി, 256ജിബി സ്റ്റോറേജുള്ള സ്മാർട്ഫോണാണിത്
ഫോട്ടോഗ്രാഫിയിൽ സാംസങ്ങിന്റെ എതിരാളിയായ മോഡലാണ് വിവോ X100
ഫ്ലിപ്കാർട്ടിലെ ഗോട്ട് സെയിലിലൂടെ 10000 രൂപയുടെ വിലക്കുറവാണ് ലഭിക്കുന്നത്
Vivo X100 നിങ്ങളുടെ ലിസ്റ്റിലുള്ള പ്രീമിയം സെറ്റാണോ? എങ്കിൽ വിലക്കുറവിൽ ഈ ഫ്ലാഗ്ഷിപ്പ് പെർഫോമൻസ് സ്മാർട്ഫോൺ സ്വന്തമാക്കാം. ഫോട്ടോഗ്രാഫിയിൽ സാംസങ്ങിന്റെ എതിരാളിയായ മോഡലാണ് വിവോ X100. ഫ്ലിപ്കാർട്ടിലെ ഗോട്ട് സെയിലിലൂടെ 10000 രൂപയുടെ വിലക്കുറവാണ് ലഭിക്കുന്നത്.
SurveyVivo X100 ഓഫർ
68,999 രൂപ വിലയാകുന്ന 12ജിബി, 256ജിബി സ്റ്റോറേജുള്ള സ്മാർട്ഫോണാണിത്. ഫ്ലിപ്കാർട്ടിൽ 10000 രൂപ വില കുറച്ചാണ് വിവോ എക്സ്100 വിൽക്കുന്നത്. ഇങ്ങനെ 52,990 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാനുള്ള അവസരമാണിത്. ഫ്ലിപ്കാർട്ടിൽ മാത്രമാണ് ഇത്രയും വിലക്കുറവിൽ ഫോൺ ലഭ്യമാകുന്നതെന്നും ശ്രദ്ധിക്കുക. വിവോ എക്സ്100-ന്റെ ബ്ലാക്ക് വേരിയന്റിന് മാത്രമാണ് ഈ ഓഫർ.

വിവോ X100: സ്പെസിഫിക്കേഷൻ
വിവോ എക്സ് 100 5 ജിയിൽ മികവുറ്റ 6.78 ഇഞ്ച് വളഞ്ഞ അമോലെഡ് ഡിസ്‌പ്ലേയുണ്ട്. ഇതിൽ 120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റും 3000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും കൊടുത്തിരിക്കുന്നു.
വിവോയുടെ വി 3 ഇമേജിംഗ് ചിപ്പുമായി ജോടിയാക്കിയ ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റാണ് ഇതിലുള്ളത്. 12 ജിബി റാം വേരിയന്റിനെ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു.
ക്യാമറ ഫീച്ചറുകൾ അതിശയകരമാണ്. ഇതിൽ ZEISS- ട്യൂൺ ചെയ്ത സെൻസറാണുള്ളത്. 50 എംപി സോണി IMX920 പ്രൈമറി സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയണ് ഇതിലുള്ളത്. ഫോണിൽ 50MP അൾട്രാവൈഡ് സെൻസർ കൊടുത്തിട്ടുണ്ട്. ഇതിലെ ടെലിഫോട്ടോ ലെൻസിന് 100x ഡിജിറ്റൽ സൂം സപ്പോർട്ടുണ്ട്. 64MP റെസല്യൂഷനാണ് ഇതിലെ ടെലിഫോട്ടോ ലെൻസിനുള്ളത്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14 ആണ് ഫോണിലെ ഒഎസ്. വിവോ എക്സ് 100-ൽ 120W വയർഡ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന കരുത്തുറ്റ ബാറ്ററിയുണ്ട്. ഈ പ്രീമിയം സെറ്റിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് സജ്ജീകരിച്ചിട്ടുള്ളത്.
വിവോ എക്സ്200-നെ മുൻഗാമിയാണ് എക്സ്100 സ്മാർട്ഫോൺ. 9300-ന് പകരം മീഡിയാടെക് ഡൈമൻസിറ്റിയുടെ 9400 പ്രോസസറാണ് ഇതിലുള്ളത്. 5000mAh ബാറ്ററിയാണ് വിവോയുടെ X100 ഫോണിലുള്ളതെങ്കിൽ, വിവോ എക്സ്200 സ്മാർട്ഫോണിൽ 5800mAh ബാറ്ററിയാണുള്ളത്.
വിവോ എക്സ്100 ഫോണിനൊപ്പം എക്സ്100 പ്രോയും പുറത്തിറക്കിയിരുന്നു. ക്യാമറ, ബാറ്ററി, ചാർജിങ് എന്നിവയിൽ ഇവ രണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നു. X100 Pro-ക്ക് 5400mAh ബാറ്ററിയും 100W വയർഡ് ചാർജിങ് സപ്പോർട്ടുമാണുള്ളത്. X100-ന് 5000mAh ബാറ്ററിയും 120W വയർഡ് ചാർജിങ് സപ്പോർട്ടും ഇതിൽ ലഭിക്കും.
Also Read: BSNL 1 Year Plan: മാസം 99 രൂപയിൽ 3GB ഡാറ്റ, കോളുകൾ, എസ്എംഎസ് ഓഫറുകൾ! ഒരു വർഷത്തേക്ക്…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile