BSNL 1 Year Plan: മാസം 99 രൂപയിൽ 3GB ഡാറ്റ, കോളുകൾ, എസ്എംഎസ് ഓഫറുകൾ! ഒരു വർഷത്തേക്ക്…

HIGHLIGHTS

ഡാറ്റയും കോളിങ്ങും എസ്എംഎസ് സേവനങ്ങളും ലഭിക്കുന്ന പ്രീ-പെയ്ഡ് പാക്കേജാണിത്

1198 രൂപയുടെ പ്ലാനിൽ ഒരു വർഷമാണ് വാലിഡിറ്റി

ഇടയ്ക്കിടെ റീചാർജ് ചെയ്യാതെ, സിം ആക്ടീവാക്കി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും ഇത് ഗുണം ചെയ്യും

BSNL 1 Year Plan: മാസം 99 രൂപയിൽ 3GB ഡാറ്റ, കോളുകൾ, എസ്എംഎസ് ഓഫറുകൾ! ഒരു വർഷത്തേക്ക്…

BSNL 1 Year Plan: 12 മാസം വാലിഡിറ്റിയുള്ള ബിഎസ്എൻഎൽ പ്ലാൻ പരിചയപ്പെട്ടാലോ? ഡാറ്റയും കോളിങ്ങും എസ്എംഎസ് സേവനങ്ങളും ലഭിക്കുന്ന പ്രീ-പെയ്ഡ് പാക്കേജാണിത്. താങ്ങാനാവുന്ന വിലയിൽ ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്നവർക്കാണ് പ്ലാൻ ലഭിക്കുക. 1198 രൂപ പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

BSNL 1 Year Plan: വിശദാംശങ്ങൾ

1198 രൂപയുടെ പ്ലാനിൽ ഒരു വർഷമാണ് വാലിഡിറ്റി. Bharat Sanchar Nigam Limited സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്കും ഇത് അനുയോജ്യമാണ്. അതുപോലെ ഇടയ്ക്കിടെ റീചാർജ് ചെയ്യാതെ, സിം ആക്ടീവാക്കി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും ഇത് ഗുണം ചെയ്യും.

365 ദിവസത്തെ കാലയളവിൽ കുറഞ്ഞ ചിലവിൽ കണക്റ്റിവിറ്റി നിലനിർത്താനാകും. കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് ഈ പ്ലാൻ അനുയോജ്യമാകില്ല.

bsnl rs 1198

BSNL Rs 1198 Plan: ആനുകൂല്യങ്ങൾ

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ ഒരു വർഷത്തേക്കുള്ള ഏറ്റവും ബജറ്റ് പാക്കേജാണിത്. ഒരു വർഷത്തേക്ക് ഓരോ മാസവും 300 മിനിറ്റ് കോളിംഗ്, 3 GB ഡാറ്റ, 30 SMS നൽകുന്നു.

ഡാറ്റ: പ്രതിമാസം 3 GB ഡാറ്റയാണുള്ളത്. എന്നുവച്ചാൽ അധികമായി ഇന്റർനെറ്റ് ആവശ്യമില്ലാത്തവർക്ക് ബിഎസ്എൻഎൽ പാക്കേജ് ഗുണകരമാകും.

വോയിസ് കോളിങ്: പ്രതിമാസം 300 മിനിറ്റ് വോയിസ് കോളിങ് ലഭിക്കും. ഇത് ലോക്കൽ, STD, റോമിംഗ് കോളുകൾ അനുവദിച്ചിരിക്കുന്നു.

SMS: പ്രതിമാസം 30 SMS ചെയ്യാവുന്നതാണ്.

1198 രൂപയുടെ പാക്കേജിന് സമാനമായി ദീർഘകാല വാലിഡിറ്റിയുള്ള വേറെയും ബിഎസ്എൻഎൽ പ്ലാനുകളുണ്ട്. 365 ദിവസത്തെ വാലിഡിറ്റിയുള്ള 1515 രൂപ പാക്കേജ് ഇതിലൊന്നാണ്. പ്രതിദിനം 2ജിബിയും, അൺലിമിറ്റഡ് കോളും 100 SMS/ദിവസവും അനുവദിച്ചിരിക്കുന്നു.

365 ദിവസത്തെ വാലിഡിറ്റിയോടെ അൺലിമിറ്റഡ് വോയിസ് കോളുകൾ തരുന്ന മറ്റൊരു പാക്കേജാണ് 1999 രൂപയുടേത്. ഇതിൽ 600ജിബി ലഭിക്കും. 336 ദിവസത്തെ വാലിഡിറ്റിയിൽ മറ്റൊരു പ്രീ-പെയ്ഡ് പാക്കേജുണ്ട്. അൺലിമിറ്റഡ് വോയിസ് കോളുകളും, 24GB ഡാറ്റയും 1499 രൂപ പാക്കേജിൽ ലഭിക്കും.

1000 രൂപയ്ക്ക് താഴെ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ പ്ലാനുകളുണ്ട്. അതും ദീർഘകാല വാലിഡിറ്റിയുളളത്. ഇതിൽ പ്രധാനമാണ് 10 മാസത്തെ കാലാവധിയിൽ ടെലികോം സേവനങ്ങൾ തരുന്ന പ്ലാൻ.

300 ദിവസം വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ തരുന്ന പ്രീ- പെയ്ഡ് പാക്കേജാണിത്. ഇത് ആദ്യത്തെ രണ്ട് മാസത്തേക്ക് മാത്രമാണ്. ഇതിൽ ആദ്യ 60 ദിവസത്തേക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസ്സും നേടാം. 60 ദിവസത്തേക്ക് പ്രതിദിനം 2GB ഹൈ-സ്പീഡ് ഡാറ്റയും നേടാം. 797 രൂപയാണ് പ്ലാനിന്റെ വില.

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 4G, 5G

ഇന്ത്യയിലുടനീളം 4G സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ ടെലികോമായ ബിഎസ്എൻഎൽ. കേരളത്തിലും 4G വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനം അവസാനഘട്ടത്തിലാണ്.

സർക്കാർ ടെലികോം ക്വാണ്ടം 5G അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. നിലവിൽ, 5G സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല. എന്നാലും സിം ഉപയോഗിക്കാതെ, ടെലികോം സേവനങ്ങൾ ലഭിക്കാനുള്ള സംവിധാനമാണ് ബിഎസ്എൻഎൽ 5ജിയിലൂടെ നടപ്പിലാക്കുന്നത്. അടുത്തിടെ ഹൈദരാബാദിലാണ് ക്വാണ്ടം 5ജി സോഫ്റ്റ് ലോഞ്ച് ചെയ്തത്.

ഈ വർഷം സെപ്റ്റംബറോടെ വാണിജ്യാടിസ്ഥാനത്തിൽ Q-5G എത്തിക്കാനാണ് കമ്പനിയുടെ പ്ലാൻ. നിലവിലുള്ള 4G ടവറുകൾ 5G-യിലേക്ക് അപ്ഗ്രേഡ് ചെയ്തുകൊണ്ടായിരിക്കും ഇത് നടപ്പിലാക്കുന്നത്. തദ്ദേശീയമായ 4ജിയാണ് കമ്പനി വികസിപ്പിക്കുന്നത്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.

Also Read: Motorola Razr 50 Ultra: 512GB സ്റ്റോറേജ് 50MP+50MP ക്യാമറ സ്മാർട്ഫോൺ 35000 രൂപ കിഴിവിൽ…

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo