ബ്ലു എനർജി XL സ്മാർട്ട് ഫോൺ

ബ്ലു എനർജി XL സ്മാർട്ട് ഫോൺ
HIGHLIGHTS

5000 mAh ബാറ്ററി കരുത്തിൽ ബ്ലു എനർജി സ്മാർട്ട് ഫോണുകൾ

 

സ്മാർട്ട് ഫോണുകളുടെ കൂട്ടത്തിലേക്ക് മറ്റൊരു സ്മാർട്ട് ഫോൺ കൂടി .ബ്ലു എനർജി എന്നാണ് ഈ സ്മാർട്ട് ഫോണിന്റെ പേര് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .ഇതിൽ ഏറ്റവും എടുത്തു പറയേണ്ടത് അതിന്റെ ബാറ്ററിയെ കുറിച്ചാണ് .5000എം എ എച് ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .ഇനി ഇതിന്റെ ഡിസ്പ്ലേയെ കുറിച്ചു പറഞ്ഞാൽ 6 ഇഞ്ച് വലിയ HD ഡിസ്പ്ലേയാണ് ഇതിനുള്ളത് . 3 ജിബിയുടെ മികച്ച റാം ,32 ജിബിയുടെ മെമ്മറി സപ്പോർട്ട് എന്നിവ ഇതിന്റെ ഏറ്റവും വലിയ പ്രതേകതകളിൽ ഒന്നാണ് .ഇനി ഇതിന്റെ ക്യാമറയെ കുറിച്ചു പറഞ്ഞാൽ 13 മെഗാ പിക്സൽ പിൻ ക്യാമറയും 5 മെഗാ പിക്സൽ മുൻ ക്യാമറയും ആണുള്ളത് .ആൻഡ്രോയിഡ് ലോലിപോപ്പ് 5.1 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

ഒരുപാട് സ്മാർട്ട് ഫോണുകൾ കുറഞ്ഞ വിലക്ക് മികച്ച സവിശേഷതകളോടെ ഇപ്പോൾ വിപണിയിൽ ലഭ്യമാണ് .ആ കൂട്ടത്തിൽ ഈ ബ്ലു സ്മാർട്ട് ഫോൺ എത്രമാത്രം വിജയം കൈവരിക്കും എന്നു കണ്ടറിയാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo