HIGHLIGHTS
12999 രൂപയ്ക്ക് അസൂസിന്റെ ഒരു പുതിയ സ്മാർട്ട് ഫോൺ
അസൂസിന്റെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തി .സെൻഫോൺ സെൽഫി ZD551K എന്ന മോഡലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ച് മികച്ച HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .
Surveyഇതിന്റെ പ്രോസസറിനെ കുറിച്ച് പറയുകയാണെങ്കിൽ ക്വാൽ കോം സ്നാപ്ഡ്രാഗൺ 615 ലാണ് ഇത് പ്രവർത്തിക്കുന്നത് .3 ജിബിയുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന റാം ,കൂടാതെ 16 ജിബിയുടെ മെമ്മറി സ്റ്റോറെജ് ,128 ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ് .
ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ റിയർ ക്യാമറയാണ് ഇതിനു നൽകിയിരിക്കുന്നത് .3000mAh ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 12999 രൂപയാണ് .4ജി സപ്പോർട്ടോടു കൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് .