Apple Surprise and shine event
ആപ്പിൾ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ആ തീയതി ഒടുവിൽ കമ്പനി പുറത്തുവിട്ടിരിക്കുന്നു. ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ iPhone 18 Pro മോഡലും ചരിത്രത്തിലാദ്യമായി ഫോൾഡ് ഐഫോണും അടുത്ത മാസം അവതരിപ്പിക്കും. സാംസങ്ങിന്റെയും വൺപ്ലസിന്റെയും ഫോൾഡബിൾ ഫോണുകൾക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ ആപ്പിളിന്റെ മടക്ക് ഫോണും അവതരിക്കുകയാണ്. അതിനാൽ Apple Surprise and shine ഇവന്റ് കേവലം ഒരു ഐഫോൺ അപ്‌ഡേറ്റിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് കൂടുതൽ ആകാംക്ഷ ഉണർത്തുന്നത്. ആപ്പിൾ പുറത്തുവിട്ട ഇവന്റ് തീയതിയും ഒപ്പം ചടങ്ങിൽ എന്തെല്ലാം ലോഞ്ച് പ്രതീക്ഷിക്കാമെന്നും അറിയാം.
പേര് സൂചിപ്പിക്കുന്ന പോലെ ആപ്പിൾ ആരാധകർക്കായി എന്തൊക്കെയോ സർപ്രൈസ് കമ്പനിയുടെ തട്ടകത്തിലുണ്ട്. സെപ്റ്റംബർ 9-നാണ് ആഗോള വിപണി ഒന്നടങ്കം കാത്തിരിക്കുന്ന വമ്പൻ ലോഞ്ച് ഇവന്റ് സംഘടിപ്പിച്ചിരിക്കുന്നത്. യുഎസിലെ കാലിഫോർണിയയിലുള്ള ആപ്പിൾ പാർക്കിലാണ് ഇത്തവണയും ഇവന്റ്. സ്റ്റീവ്സ് ജോബ്സ് തിയേറ്ററിൽ PT സമയം രാവിലെ 10 മണിയ്ക്കാണ് ഇവന്റ് ആരംഭിക്കുക. ഇന്ത്യൻ സമയം രാത്രി 10:30 നാണ്. ആരാധകർക്ക് പുത്തൻ ഐഫോണുകളുടെ ലോഞ്ച ലൈവായി യൂട്യൂബിലൂടെ കാണാൻ സാധിക്കും.
ഐഫോൺ 18 പ്രോ സീരീസ് ഇവന്റിൽ പരിചയപ്പെടുത്തും. സ്മാർട്ട്‌ഫോണുകൾക്ക് പുറമെ വാച്ച് അൾട്രാ 4, വാച്ച് സീരീസ് 12 സ്മാർട്ട് വാച്ചുകളും പുറത്തിറക്കും. ഓഡിയോയിലേക്ക് വന്നാൽ ആപ്പിളിന്റെ എയർപോഡ്സ് 5 മോഡലുകൾ കമ്പനി പുറത്തിറക്കിയേക്കും. സ്റ്റാൻഡേർഡ് ഐഫോൺ 18 മോഡലും ഐഫോൺ 18e അല്ലെങ്കിൽ ഐഫോൺ എയർ 2 എന്നിവയും കുറച്ച് വൈകിയായിരിക്കും ലോഞ്ച് ചെയ്യുന്നത്.
Also Read: Happy Onam 2026: സ്വന്തം ഫോട്ടോ വെച്ച് ഓണാശംസകൾ WhatsApp Stickers ആക്കാം; എങ്ങനെയെന്ന് അറിയാം!