ആമസോൺ കിക്ക് സ്റ്റാർട്ടർ ഓഫറുകൾ ഇതാ ആരംഭിച്ചിരിക്കുന്നു

Highlights

ആമസോൺ കിക്ക് സ്റ്റാർട്ടർ ഓഫറുകൾ ഇതാ ആരംഭിച്ചിരിക്കുന്നു

എസ് ബി ഐ നൽകുന്ന മികച്ച ഓഫറുകളും ലഭിക്കുന്നതാണ്

ആമസോൺ കിക്ക് സ്റ്റാർട്ടർ ഓഫറുകൾ ഇതാ ആരംഭിച്ചിരിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെ ഇതാ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കിക്ക് സ്റ്റാർട്ടർ ഓഫറുകളാണ് ഇപ്പോൾ ആമസോണിൽ ആരംഭിച്ചിരിക്കുന്നത് .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ 2000 രൂപ വരെ ഓഫറിൽ Samsung Galaxy M53 5G വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.7ഇഞ്ചിന്റെ ഫുൾ HD+ sAMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപ്പോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ മറ്റു ഡിസ്പ്ലേ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 1080 × 2400 പിക്സൽ റെസലൂഷനും Gorilla Glass 5 പ്രൊട്ടക്ഷനും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .MediaTek Dimensity 900 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5000mah ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .108 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile