iPhone 15 Series Launch: ഐഫോൺ 15നായുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഇനി 6 ദിവസങ്ങൾ കൂടി

HIGHLIGHTS

ആപ്പിൾ ഐഫോൺ 15 സെപ്റ്റംബർ 12ന് അവതരിപ്പിക്കും

iPhone 15 സീരിസിന്റെ സവിശേഷതകളും വിലയും സംബന്ധിച്ച സൂചനകൾ പുറത്തുവരുന്നണ്ട്

ഇവയുടെ സവിശേഷതകളും വിലയും മറ്റും നമുക്കു ഒന്ന് നോക്കാം

iPhone 15 Series Launch: ഐഫോൺ 15നായുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഇനി 6 ദിവസങ്ങൾ കൂടി

ആപ്പിൾ ഐഫോൺ 15 സെപ്റ്റംബർ 12ന് അവതരിപ്പിക്കും. ഇനി 6 ദിവസം മാത്രമാണ് ഐഫോൺ 15 (iPhone 15) അവതരിപ്പിക്കാനായി ബാക്കി നിൽക്കുന്നത്. iPhone 15 സീരീസുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. iPhone 15 സീരിസിന്റെ സവിശേഷതകളും വിലയും സംബന്ധിച്ച സൂചനകൾ നൽകുന്നവയാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡിസൈൻ, പ്രോസസർ, ക്യാമറ, ഡിസ്പ്ലെ തുടങ്ങിയവയുമായി  ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്.

Digit.in Survey
✅ Thank you for completing the survey!

iPhone 15 സീരീസ് വില 

ഐഫോൺ 14ന്റെ അതേ വിലയുമായിട്ടായിരിക്കും ഐഫോൺ 15 അമേരിക്കയിൽ അവതരിപ്പിക്കുക എന്നാണ് സൂചനകൾ. 799 ഡോളറായിരുന്നു ഐഫോൺ 14യുടെ വില. ഒരു ഡോളറിന് 100 രൂപയായി കണക്കാക്കിയാൽ ഐഫോൺ 15 ഇന്ത്യയിലെത്തുക 79,900 രൂപ മുതലുള്ള വിലയിൽ ആയിരിക്കും. ഐഫോൺ 13 മുതൽ സ്റ്റാൻഡേർഡ് മോഡലിന്റെ വില ആപ്പിൾ അതേപടി നിലനിർത്തിയിട്ടുണ്ട്. ഇത് പുതിയ മോഡലിലും തുടരുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ വിലയിൽ നേരിയ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്നും ചില സൂചനകളുണ്ട്.

iPhone 15 സീരീസ് ഡിസൈൻ

ഐഫോൺ 15ന്റെ എല്ലാ മോഡലുകളും ഡൈനാമിക് ഐലൻഡ് നോച്ചുമായി വരുമെന്നാണ് അവകാശപ്പെടുന്നത്. ഈ ഫോണുകളിൽ ലൈറ്റ്നിങ് പോർട്ടിന് പകരം യുഎസ്ബി ടൈപ്പ്-സി പോർട്ട് നൽകുമെന്നും അവകാശപ്പെടുന്നുണ്ട്. ഐഫോൺ 15 പ്രോ മോഡലുകൾക്ക് ചെറിയ ബെസലുകളായിരിക്കും ഉണ്ടായിരിക്കുക. സ്ലീക്കർ, കർവ്ഡ് അരികുകൾ എന്നിവയ്ക്കൊപ്പം പരന്ന ഡിസൈനിൽ തന്നെയാകും ഡിസ്പ്ലേകൾ നൽകുന്നത്. ഐഫോൺ 15 പ്രോയ്ക്കും പ്രോ മാക്‌സിനും ടൈറ്റാനിയം സൈഡ് ഫ്രെയിമുകൾ നൽകിയേക്കും.

iPhone 15 series പ്രത്യേകതകൾ 

എല്ലാ മോഡലുകളഇലും പഴയ ഡിസ്പ്ലേകൾ തന്നെയായിരിക്കും. സ്റ്റാൻഡേർഡ്, പ്രോ മോഡലുകളിൽ 6.1 ഇഞ്ച് സ്‌ക്രീൻ ഉണ്ടായിരിക്കും. പ്ലസ്, പ്രോ മാക്‌സ് മോഡലുകളിൽ 6.7 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുക. ഐഫോൺ 15 പ്രോയും പ്രോ മാക്സും പുതിയ എ 17 ചിപ്‌സെറ്റ് ഉപയോഗിക്കുമെന്നാണ് സൂചനകൾ. മറ്റ് രണ്ട് മോഡലുകൾക്ക് കഴിഞ്ഞ വർഷത്തെ എ16 ചിപ്പായിരിക്കം ഉണ്ടാവുക.

iPhone 15 സീരീസ് ക്യാമറകൾ

സ്റ്റാൻഡേർഡ് ഐഫോൺ 15 മോഡലുകളിൽ 48 മെഗാപിക്സൽ പിൻ ക്യാമറയുമായി വരുമെന്ന് സൂചനകളുണ്ട്. ഐഫോൺ 15 പ്രോ മാക്‌സ് വേരിയന്റിൽ 5-6x വരെ ഒപ്റ്റിക്കൽ സൂമുള്ള പെരിസ്‌കോപ്പ് ലെൻസ് നൽകിയേക്കും. ഐഫോൺ 15 പ്രോയിൽ 3x ഒപ്റ്റിക്കൽ സൂം ക്യാമറ തന്നെയായിരിക്കും ഉണ്ടാവുക. ഡെപ്ത് സെൻസിങ്ങിനായി ക്യാമറ യൂണിറ്റുകൾക്ക് സോണിയുടെ നവീകരിച്ച റിയർ-ക്യാമറ LiDAR സ്കാനർ നൽകും.

Nisana Nazeer
Digit.in
Logo
Digit.in
Logo