50MP Triple ക്യാമറയുള്ള ഏറ്റവും ജനപ്രിയ Samsung 5G ഫോൺ 24000 രൂപയ്ക്ക് താഴെ വില! വിശ്വസിച്ചാലും ഇല്ലെങ്കിലും…

50MP Triple ക്യാമറയുള്ള ഏറ്റവും ജനപ്രിയ Samsung 5G ഫോൺ 24000 രൂപയ്ക്ക് താഴെ വില! വിശ്വസിച്ചാലും ഇല്ലെങ്കിലും…

മികച്ച ഡിസൈനും പിന്നെ എല്ലാ മികച്ച ഫീച്ചറുകളുമുള്ള സ്മാർട്ഫോൺ. Samsung 5G ആരാധകരുടെ പ്രിയപ്പെട്ട മിഡ് റേഞ്ച് സെറ്റാണ് ഗാലക്സി എ55 5ജി. നൈറ്റോഗ്രാഫിയിലും HDR റെക്കോഡിങ്ങുമുള്ള ഹാൻഡ്സെറ്റാണിത്. ഇപ്പോഴിതാ ഈ പ്രീമിയം പെർഫോമൻസ് മൊബൈൽ ഫോൺ 24000 രൂപയ്ക്ക് താഴെ വാങ്ങാം. Amazon ആണ് സാംസങ്ങിന് ഡീൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy A55 5G: ഓഫർ വില എത്രയാണ്?

8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള ഗാലക്സി എ55 5ജി ഹാൻഡ്സെറ്റിനാണ് ഇളവ്. 42,999 രൂപയാണ് ഈ സ്മാർട്ഫോണിന്റെ ലോഞ്ച് വില. ഓസം നേവി, ഐസ് ബ്ലൂ നിറങ്ങളിലുള്ള രണ്ട് കളർ വേരിയന്റുകൾക്കും ഡിസ്കൗണ്ട് ഒരുപോലെ തന്നെയാണ്.

ആമസോൺ ഈ സ്മാർട്ഫോണിന് 44 ശതമാനം ഫ്ലാറ്റ് ഇളവ് അനുവദിച്ചിട്ടുണ്ട്. ₹23,999 ആണ് ആമസോണിലെ ഓഫർ വില. ഇതിന് തൽക്കാലം ബാങ്ക് ഓഫറുകളൊന്നും അനുവദിച്ചിട്ടില്ല. എന്നാൽ 22450 രൂപ വരെ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫർ ആമസോൺ തരുന്നു. 1,164 രൂപയുടെ ഇഎംഐ കിഴിവും ലഭ്യമാണ്.

Samsung Galaxy A55

സാംസങ് ഗാലക്സി എ55 5ജി: പ്രത്യേകതകൾ എന്തെല്ലാം?

ഈ ഫോണിന് 6.6 ഇഞ്ച് ഫുൾ HD+ സൂപ്പർ AMOLED സ്ക്രീനാണ് കൊടുത്തിരിക്കുന്നത്. ഫോണിന് പരമാവധി 1000 നിറ്റ്‌സ് ബ്രൈറ്റ്നെസ് നൽകിയിട്ടുണ്ട്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120 Hz റിഫ്രഷ് റേറ്റ് ലഭിക്കുന്നു.

5 മെഗാപിക്സൽ മാക്രോ ലെൻസ് ഈ സാംസങ് സ്മാർട്ഫോണിലുണ്ട്. ഇതിന് 12 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസുമുണ്ട്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ കൂടി ചേർന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഇതിനുള്ളത്. സെൽഫികൾക്കായി സാംസങ് ഗാലക്സി എ55 5ജിയിൽ 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.

Also Read: 2.1 ചാനൽ PHILIPS Dolby DTS ബ്ലൂടൂത്ത് Soundbar പകുതി വിലയ്ക്ക്, അതും വെറും 7000 രൂപയ്ക്ക്!

ഈ ഫോണിൽ ശക്തമായ എക്സിനോസ് 1480 പ്രോസസറാണ് ഉൾപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ഫോണിൽ കരുത്തൻ ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങുമുണ്ട്. 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണ് ഇതിൽ പായ്ക്ക് ചെയ്തിരിക്കുന്നു.

പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിലൂടെ മികച്ച ഡ്യൂറബിലിറ്റിയും എ സീരീസ് ഫോൺ തെളിയിച്ചിട്ടുണ്ട്. IP67 റേറ്റിങ്ങാണ് ഈ ഗാലക്സി എ55 5ജിയ്ക്കുള്ളത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo