2.1 ചാനൽ PHILIPS Dolby DTS ബ്ലൂടൂത്ത് Soundbar പകുതി വിലയ്ക്ക്, അതും വെറും 7000 രൂപയ്ക്ക്!

2.1 ചാനൽ PHILIPS Dolby DTS ബ്ലൂടൂത്ത് Soundbar പകുതി വിലയ്ക്ക്, അതും വെറും 7000 രൂപയ്ക്ക്!

ടിവിക്ക് ഒരു സൗണ്ട്ബാർ വാങ്ങുന്നത് നല്ലതാണോ? ഇങ്ങനെയൊരു സംശയം നിങ്ങൾക്കുണ്ടെങ്കിൽ അതിന് ഞങ്ങൾ തരുന്ന മറുപടി അതെ എന്നാണ്. വ്യക്തമായ ഓഡിയോയ്ക്കും, മികച്ച ബാസ് എന്നിവയ്ക്കെല്ലാം സൗണ്ട്ബാറുകൾ ഗുണകരമാണ്. നിങ്ങളുടെ വീട്ടിലെ ടിവിയ്ക്ക് ഒരു ഹോം തിയേറ്റർ എക്സ്പീരിയൻസ് കൊടുക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ PHILIPS കമ്പനിയിൽ നിന്നുള്ള Soundbar പകുതി വിലയ്ക്ക് ഇപ്പോൾ ലഭിക്കും.

Digit.in Survey
✅ Thank you for completing the survey!

PHILIPS TAB5309 Bluetooth Soundbar: ഇന്ത്യയിലെ വില, ഓഫർ

2.1 ചാനൽ സിസ്റ്റമുള്ള ഫിലിപ്സ് സൗണ്ട്ബാർ വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാമെന്നതാണ് ഓഫർ. ഫിലിപ്സിന്റെ ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റത്തിന് ആമസോണിലാണ് ഇപ്പോൾ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.

PHILIPS TAB5309 സൗണ്ട് ബാറിന്റെ ഒറിജിനൽ വില 21,990 രൂപയാണ്. ആമസോൺ 61 ശതമാനം ഫ്ലാറ്റ് കിഴിവ് അനുവദിച്ചിരിക്കുന്നത്. 8,499 രൂപയാണ് ഇതിന്റെ ആമസോണിലെ വില.

PHILIPS TAB5309 Bluetooth Soundbar
PHILIPS TAB5309 Bluetooth Soundbar

കാനറ, ആർബിഎൽ, പഞ്ചാബ് നാഷണൽ ബാങ്ക് കാർഡുകളിലൂടെ നിങ്ങൾക്ക് 1000 രൂപ മുതൽ 1250 രൂപ വരെയുള്ള ഇളവ് ലഭിക്കും. ഇങ്ങനെ 7000 രൂപ റേഞ്ചിൽ സൗണ്ട്ബാർ വാങ്ങിക്കാം. 412 രൂപയുടെ ഇഎംഐ ഡീലും ഫിലിപ്സ് ഡോൾബി സപ്പോർട്ടുള്ള ടിഎബി5309 ഓഡിയോ സിസ്റ്റത്തിന് ലഭിക്കുന്നു.

240 വാട്ട് ഫിലിപ്സ് സൗണ്ട്ബാർ പ്രത്യേകതകൾ എന്തൊക്കെ?

ഫിലിപ്‌സ് 2.1 ചാനൽ സൗണ്ട്ബാറാണിത്. ഇതിൽ വയർലെസ് സബ്‌വൂഫർ ഉപയോഗിച്ച് 240W വരെ ഔട്ട്‌പുട്ട് ലഭിക്കുന്നു. ഈ ഓഡിയോ സിസ്റ്റത്തിന് ആഴത്തിലുള്ള ബാസ് ലഭിക്കുന്നു.

ഡോൾബി ഡിജിറ്റൽ പ്ലസ്, ഡിടിഎസ് വെർച്വൽ എന്നിവയെ ഫിലിപ്സ് സൗണ്ട്ബാർ പിന്തുണയ്ക്കുന്നു. സിനിമ കാണാനും ഗെയിമുകൾ കളിക്കാനും സംഗീതം കേൾക്കാനും വ്യക്തവും ആഴത്തിലുള്ളതുമായ 3D ശബ്‌ദം നൽകാനും 240 വാട്ട് സൗണ്ട്ബാർ സഹായിക്കും.

HDMI ARC, ഒപ്റ്റിക്കൽ, AUX-in, യുഎസ്ബി കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിൽ ലഭിക്കും. LE ഓഡിയോ പിന്തുണയുള്ള ഏറ്റവും പുതിയ ബ്ലൂടൂത്ത് 5.4 ഇതിൽ കണക്റ്റ് ചെയ്യാനാകും.

ഒരു റിമോട്ട് ഉപയോഗിച്ച് നിങ്ങളുടെ സൗണ്ട്ബാറും ടിവിയും നിയന്ത്രിക്കാൻ സാധിക്കും. ഇതിന് നാല് സൗണ്ട് മോഡുകൾ കൂടിയുണ്ട്. ആപ്പ് ഉപയോഗിച്ചും റിമോട്ട് ഉപയോഗിച്ചും സൌണ്ബാർ നിയന്ത്രിക്കാം.

ഡോൾബി ഡിജിറ്റൽ പ്ലസ്, ഡൈനാമിക് ഡ്രൈവറുകൾ ഇതിലുണ്ട്. 10 അടി വരെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി സൌണ്ട്ബാറിൽ നിന്ന് ലഭിക്കുന്നു. പല തരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ടെന്നത് സവിശേഷതയാണ്. ഡിടിഎസ് വെർച്വലിൽ 3ഡി ശബ്ദം ആസ്വദിക്കാനുമാകും. എന്നാൽ ഫിലിപ്സ് ഓഡിയോ സിസ്റ്റത്തിൽ എംപി3 പ്ലെയറില്ല എന്നത് ശ്രദ്ധിക്കുക.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo