50MP ക്യാമറ, 5000 mAh പവർഫുൾ Motorola Edge സ്മാർട്ഫോൺ GOAT Sale ഓഫറിൽ!

HIGHLIGHTS

വളഞ്ഞ ഡിസ്‌പ്ലേയും വീഗൻ ലെതർ ബാക്കും, ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുമുള്ള സ്മാർട്ഫോണാണിത്

ലോഞ്ച് വിലയിൽ നിന്ന് 6,000 രൂപ ഫ്ലാറ്റ് കിഴിവ് നേടാനാകും

ഫ്ലിപ്കാർട്ടിൽ ജൂലൈ 17 വരെ നടക്കുന്ന GOAT Sale-ലാണ് ഓഫർ

50MP ക്യാമറ, 5000 mAh പവർഫുൾ Motorola Edge സ്മാർട്ഫോൺ GOAT Sale ഓഫറിൽ!

മികച്ച ഡിസ്കൌണ്ടിൽ പ്രീമിയം ഫീച്ചറുകളുള്ള Motorola Edge സ്മാർട്ഫോൺ സ്വന്തമാക്കാം. ഫ്ലിപ്കാർട്ടിൽ ജൂലൈ 17 വരെ നടക്കുന്ന GOAT Sale-ലാണ് ഓഫർ. 8ജിബി റാമും, 256 GB സ്റ്റോറേജുമുള്ള, MOTOROLA Edge 50 ഫോണിനാണ് കിഴിവ്.

Digit.in Survey
✅ Thank you for completing the survey!

വളഞ്ഞ ഡിസ്‌പ്ലേയും വീഗൻ ലെതർ ബാക്കും, ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുമുള്ള സ്മാർട്ഫോണാണിത്. സ്‌നാപ്ഡ്രാഗൺ 7 ജെൻ പ്രോസസറുള്ള ഒരു പ്രീമിയം മിഡ് റേഞ്ച് ഫോണാണ് മോട്ടറോള എഡ്ജ് 50.

MOTOROLA Edge 50: ഓഫർ

മോട്ടറോള എഡ്ജ് 50 ലോഞ്ച് ചെയ്ത സമയത്ത് 27999 രൂപ വിലയുള്ള ഫോണായിരുന്നു. ഇതിന് ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിലെ വില 21,999 രൂപയാണ്. എന്നുവച്ചാൽ ലോഞ്ച് വിലയിൽ നിന്ന് 6,000 രൂപ ഫ്ലാറ്റ് കിഴിവ് നേടാനാകും. നിങ്ങൾക്ക് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ വഴി 1,250 രൂപ വരെ ലാഭിക്കാം.

MOTOROLA Edge 50

ഓഫർ ഇവിടെ തീരുന്നില്ല. ആകർഷകമായ എക്സ്ചേഞ്ച് ഓഫറും മോട്ടറോള എഡ്ജ് 50 ഫോണിന് നേടാം. പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് 17,000 രൂപ വരെ കുറവ് കിട്ടും. ഇങ്ങനെ മികച്ച വിലക്കുറവിൽ മോട്ടറോള സ്മാർട്ഫോൺ സ്വന്തമാക്കാം.

മോട്ടോ എഡ്ജ് 50: സ്പെസിഫിക്കേഷൻ

മോട്ടറോള എഡ്ജ് 50 ഫോൺ 6.7 ഇഞ്ച് വലുപ്പമുള്ളതാണ്. ഇതിന്റെ 1.5K pOLED സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. HDR10+ സപ്പോർട്ടും ഇതിനുണ്ട്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7 Gen 1 AE പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. രണ്ട് റാം ഓപ്ഷനുകളാണ് ഫോണിനുള്ളത്. 8GB അല്ലെങ്കിൽ 12GB റാമും, 256GB ഇന്റേണൽ സ്റ്റോറേജും ലഭ്യമാകുന്നു. എന്നാൽ മെമ്മറി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൌകര്യമില്ലെന്നത് ശ്രദ്ധിക്കുക.

ഫോണിൽ ഡ്യുവൽ റിയർ ക്യാമറയാണുള്ളത്. 50MP പ്രൈമറി ക്യാമറയും, 13MP അൾട്രാ-വൈഡ് ലെൻസും ഇതിലുണ്ട്. ഇതിൽ മെയിൻ ക്യാമറയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP മുൻ ക്യാമറയും നൽകിയിട്ടുണ്ട്.

ഫോണിൽ 5000 mAh കപ്പാസിറ്റിയുള്ള ബാറ്ററിയുണ്ട്. മോട്ടറോള എഡ്ജ് 50 68W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഇത് 15W വയർലെസ് ചാർജിംഗ് സപ്പോർട്ടും ലഭിക്കുന്നു. സ്മാർട്ഫോണിൽ ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റമാണുള്ളത്. എന്നാലിത് ആൻഡ്രോയിഡ് 15 അപ്ഗ്രേഡ് തരുന്നു. മോട്ടറോളയുടെ സ്വന്തം യൂസർ ഇന്റർഫേസ് ആയ Hello UI വേർഷനാണ് ആൻഡ്രോയിഡ് 15-ലുള്ളത്.

Also Read: Low Price! 50MP ട്രിപ്പിൾ ക്യാമറ Samsung Galaxy S24 5G 40000 രൂപയ്ക്ക്!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo