എന്റെ മോനേ 200MP Zeiss ക്യാമറ Vivo X300, എക്സ്300 പ്രോ ഇന്ത്യയിലേക്ക്, ക്യാമറയിൽ പുലിയാണോ?
Zeiss ട്യൂൺ ചെയ്ത 200MP ക്യാമറയുമായി Vivo X300, Vivo X300 Pro ചൈനയിൽ ലോഞ്ച് ചെയ്തു. ഈ മാസം സ്മാർട്ഫോണിന്റെ ആഗോള ലോഞ്ചും നടക്കുന്നു. എന്നാൽ വിവോ എക്സ് 300 സീരീസ് ഇന്ത്യയിലെ ലോഞ്ച് ചെയ്യുന്നത് മറ്റൊരു ദിവസമാണ്.
Surveyക്യാമറയിൽ ഫോക്കസ് ചെയ്യുന്നവർക്ക് വാങ്ങാവുന്ന കിടിലൻ ഫ്ലാഗ്ഷിപ്പ് സെറ്റാണിത്. Zeiss ട്യൂൺ ചെയ്ത ട്രിപ്പിൾ റിയർ ക്യാമറയായിരിക്കും ഇതിലുണ്ടാകുക. V3+ ഇമേജിങ് ചിപ്പിലൂടെ പ്രോ ഗ്രേഡ് ഫോട്ടോഗ്രാഫി ഫോണിലുണ്ടാകും. വിവോ എക്സ്300, എക്സ്300 പ്രോയുടെ ചൈനിസ് എഡിഷൻ അത് തെളിയിച്ചതുമാണ്.
Vivo X300 Pro Specs
വിവോ X300 സീരീസ് ഇപ്പോൾ ചൈനയിൽ ഔദ്യോഗികമായി പുറത്തിറങ്ങിയിരിക്കുന്നു. മുൻ തലമുറയെ അപേക്ഷിച്ച്, പ്രോ മോഡലുകളിൽ, നിരവധി അപ്‌ഗ്രേഡുകൾ ഫോട്ടോഗ്രാഫിയിലുണ്ട്.
വിവോ എക്സ് 300 പ്രോയുടെ പ്രധാന ക്യാമറ സോണി LYT828 സെൻസറായിരിക്കും. ഇതിൽ 1/1.2 ഇഞ്ച് സെൻസറുള്ള 50MP ഷൂട്ടറാണ്. സ്മാർട്ഫോണിലെ ടെലിഫോട്ടോ ലെൻസ് സാംസങ്ങിൽ നിന്നുമാണ്. 200MP സാംസങ് HPB സെൻസറാണ് ടെലിഫോട്ടോ ലെൻസാണിത്.
വിവോയുടെ ഈ ഹാൻഡ്സെറ്റിൽ 50MP സാംസങ് JN1 അൾട്രാ-വൈഡ് ക്യാമറയുണ്ടാകും. സെൽഫി സെൻസറായി വിവോ ഉപയോഗിച്ചിരിക്കുന്നത് 32MP സെൽഫി ഷൂട്ടറാണ്. ടെലികൺവേർട്ടർ സപ്പോർട്ട് ഇതിൽ പ്രതീക്ഷിക്കാം.

Vivo X300 Specifications
സ്റ്റാൻഡേർഡ് എക്സ്300 ഫോണിലെ ക്യാമറയിൽ വലിയ അപ്ഗ്രേഡ് പ്രതീക്ഷിക്കുന്നു. 200MP സാംസങ് HPB സെൻസറാണ് ഫോണിലെ പ്രൈമറി ക്യാമറ. ഇത് എക്സ്300 പ്രോയിലെ ടെലിഫോട്ടോ ലെൻസിന്റെ അതേ സെൻസറാണ്. സ്മാർട്ഫോണിലെ പ്രധാന വൈഡ് ക്യാമറ 50MP സോണി LYT602 ആണ്. 50MP സാംസങ് JN1 അൾട്രാ വൈഡ് ക്യാമറയായും തുടരുന്നു. ഇതിലും ടെലികൺവർട്ടർ ഫീച്ചർ സപ്പോർട്ടും ലഭിക്കുന്നു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിലാണ് ഇക്കാര്യം വിശദമാക്കുന്നത്.
വിവോ എക്സ്300, എക്സ്300 ലോഞ്ച്, ഇന്ത്യയിലെ വില
2025 ഡിസംബർ 5 നും ഡിസംബർ 15 നും ഇടയിൽ ഈ ഫോണുകളുടെ ലോഞ്ച് പ്രതീക്ഷിക്കാം. ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ രണ്ട് മാസം കാത്തിരിക്കേണ്ടി വരുമെന്ന് അർഥം. എന്നാലും കമ്പനി ഔദ്യോഗികമായി തീയതി സ്ഥിരീകരിച്ചിട്ടില്ല.
69,999 രൂപ വിലയാകുന്ന ഫോണായിരിക്കും വിവോ എക്സ്300 സ്മാർട്ഫോൺ. വിവോ എക്സ്300 പ്രോ ഫോണിന് ഏകദേശം 99,999 രൂപയും വിലയായേക്കും.
Also Read: 7000mAh പവർഫുൾ iQOO 15 5G ‘യൂത്ത് വൈബ് ഫോൺ’ പുറത്തിറങ്ങി, 5 കിടിലൻ ഫീച്ചറുകളും വിലയും
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile