Redmi Note 13 Pro Discount: SBI കാർഡുണ്ടെങ്കിൽ ഡബിൾ ലാഭം! 200MP ക്യാമറ Redmi ഫോൺ വിലക്കിഴിവിൽ വാങ്ങാം

HIGHLIGHTS

Redmi Note 13 Pro വിലക്കിഴിവിൽ വാങ്ങാം

മിഡ് റേഞ്ച് സ്മാർട്ഫോണിന് ഇപ്പോൾ ഇൻസ്റ്റന്റ് ഡിസ്കൌണ്ടുണ്ട്

പവർഫുൾ ബാറ്ററിയും ഫാസ്റ്റ് ചാർജിങ് ഫീച്ചറുമുള്ള സ്മാർട്ഫോണാണിത്

Redmi Note 13 Pro Discount: SBI കാർഡുണ്ടെങ്കിൽ ഡബിൾ ലാഭം! 200MP ക്യാമറ Redmi ഫോൺ വിലക്കിഴിവിൽ വാങ്ങാം

Triple ക്യാമറയുള്ള Redmi Note 13 Pro വിലക്കിഴിവിൽ വാങ്ങാം. പവർഫുൾ ബാറ്ററിയും ഫാസ്റ്റ് ചാർജിങ് ഫീച്ചറുമുള്ള സ്മാർട്ഫോണാണിത്. മിഡ് റേഞ്ച് സ്മാർട്ഫോണിന് ഇപ്പോൾ ഇൻസ്റ്റന്റ് ഡിസ്കൌണ്ടുണ്ട്. കൂടാതെ 3000 രൂപയുടെ ബാങ്ക് ഓഫർ കൂടി ഇതിന് ലഭിക്കുന്നുണ്ട്.

Digit.in Survey
✅ Thank you for completing the survey!

ഓഫറിന് മുന്നേ Redmi Note 13 Pro-യുടെ ഫീച്ചറുകൾ നോക്കാം.

Redmi Note 13 Pro സ്പെസിഫിക്കേഷൻ

ഈ റെഡ്മി ഫോണിന് 6.67 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണുള്ളത്. 1.5Kയുടെ വളഞ്ഞ AMOLED സ്‌ക്രീനുള്ള റെഡ്മി ഫോണാണിത്. 1220×2712 പിക്സൽ റെസല്യൂഷനാണ് റെഡ്മി നോട്ട് 13 പ്രോയിലുള്ളത്. 120Hz റീഫ്രെഷ് റേറ്റും 1,800 nits വരെ പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്. ഫോൺ സ്ക്രീനിന് കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനുണ്ട്.

Redmi Note 13 Pro
#Redmi Note 13 Pro

ഇതിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 7s Gen 2 SoC ഉൾപ്പെടുത്തിയിരിക്കുന്നു. മൾട്ടി ടാസ്കിങ്ങിന് അനുയോജ്യമായ പ്രോസസറാണിത്. കൂടാതെ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14 ഫോണിൽ ഉപയോഗിച്ചിരിക്കുന്നു.

ട്രിപ്പിൾ റിയർ ക്യാമറയാണ് റെഡ്മി നോട്ട് 13 പ്രോയിലുള്ളത്. മെയിൻ ക്യാമറ 200MP ആണ്. ഇതിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറുമുണ്ട്. 8 മെഗാപിക്സലാണ് ഫോണിന്റെ അൾട്രാ-വൈഡ് ആംഗിൾ ക്യാമറ. മൂന്നാമത്തെ ക്യാമറയായി 2MP മാക്രോ സെൻസറും ഉൾപ്പെടുത്തിയിരിക്കുന്നു. ഈ റെഡ്മി ഫോണിൽ 16MP-യുടെ ഫ്രെണ്ട് ക്യാമറയും നൽകിയിരിക്കുന്നു.

67W വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണാണിത്. 5,100mAh ബാറ്ററിയാണ് റെഡ്മി നോട്ട് 13 പ്രോ 5G-യിലുള്ളത്. 5G, Wi-Fi, GPS ഫീച്ചറുകൾ ഫോണിലുണ്ട്. NFC, Bluetooth 5.2, USB Type-C കണക്റ്റിവിറ്റിയും ലഭിക്കുന്നതാണ്. ഇതിന് പുറമെ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പൊടി, സ്പ്ലാഷ് പ്രതിരോധത്തിന് IP54-റേറ്റിങ്ങും ഫോണിലുണ്ട്.

Read More: New Phones in July: ലോഞ്ചിന് കാത്തിരിക്കുന്നത് CMF, Samsung ഫോൾഡ്, ഫ്ലിപ് ഫോണുകൾ…

Redmi Note 13 Pro ഓഫറിൽ

ഇപ്പോൾ ആമസോൺ നൽകുന്നത് മികച്ച സ്മാർട്ട്‌ഫോൺ ഡീലാണ്. മൂന്ന് വേരിയന്റുകളിലാണ് റെഡ്മി 5G ഫോൺ വരുന്നത്. 8GB+128GB ഫോൺ 14 ശതമാനം വിലക്കിഴിവിൽ ഇപ്പോൾ വാങ്ങാം. 24,999 രൂപയാണ് ഫോണിന് ആമസോണിലെ പുതിയ വില. മിഡ്നൈറ്റ് ബ്ലാക്ക്, കോറൽ പർപ്പിൾ എന്നീ നിറങ്ങൾ മാത്രമല്ല ഫോണിനുള്ളത്. ആർട്ടിക് വൈറ്റ്, കറുപ്പ്, വെള്ള, പർപ്പിൾ നിറങ്ങളിലും ഫോൺ ലഭ്യമാണ്.

ബാങ്ക് ഓഫർ ഇങ്ങനെ..

3000 രൂപയുടെ ബാങ്ക് ഓഫറിലൂടെ 21,999 രൂപയ്ക്ക് ഫോൺ ലഭിക്കും. ഐസിഐസിഐ, SBI ക്രെഡിറ്റ് കാർഡുകൾക്കാണ് ഓഫർ. ICICI-യുടെ ഡെബിറ്റ് കാർഡിനും 3000 രൂപ കിഴിവ് ലഭിക്കുന്നതാണ്.

ഫോണിന്റെ മറ്റ് രണ്ട് സ്റ്റോറേജുകൾക്കും ഇതുപോലെ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. റെഡ്മി നോട്ട് 13 പ്രോയുടെ 8GB+256GB മോഡലിന് 26,999 രൂപയാകും. 12GB+256GB വേരിയന്റിന് 28,999 രൂപയും വില വരും. ഇവ രണ്ടിനും 3000 രൂപ ബാങ്ക് ഡിസ്കൌണ്ട് ലഭിക്കുന്നതാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo