New Phones in July: ലോഞ്ചിന് കാത്തിരിക്കുന്നത് CMF, Samsung ഫോൾഡ്, ഫ്ലിപ് ഫോണുകൾ…

HIGHLIGHTS

July കാത്തിരിക്കുന്നത് ഏതെല്ലാം സ്മാർട്ഫോണുകളാണെന്നോ?

സിഎംഎഫ് ഫോണിനെ കൂടാതെ 2 ഫ്ലിപ് ഫോണുകളും ഈ മാസമെത്തും

മോട്ടറോള ഈ മാസം Moto Razr 50 Ultra അവതരിപ്പിക്കുന്നു

New Phones in July: ലോഞ്ചിന് കാത്തിരിക്കുന്നത് CMF, Samsung ഫോൾഡ്, ഫ്ലിപ് ഫോണുകൾ…

New Phones: July 2024 കാത്തിരിക്കുന്നത് ഏതെല്ലാം സ്മാർട്ഫോണുകളാണെന്നോ? CMF Phone പോലുള്ള പുതിയ ബ്രാൻഡുകളുടെ ഫോണുകളും ജൂലൈയിൽ പുറത്തിറങ്ങുന്നു. സിഎംഎഫ് ഫോണിനെ കൂടാതെ, മോട്ടറോള Flip Phone ഈ മാസമാണെത്തുന്നത്. മോട്ടറോള ഫ്ലിപ് ഇറക്കുമ്പോൾ Samsung Fold, Flip ഫോണുകളും ലോഞ്ചിനുണ്ട്.

Digit.in Survey
✅ Thank you for completing the survey!

New Phones

കൂടാതെ ഓപ്പോയുടെ ക്യാമറ ഫോണുകൾ, ഷവോമിയുടെ ബജറ്റ് ഫോണുകളും വരുന്നു. ഇങ്ങനെ ബജറ്റ് ഫ്രെണ്ട്ലിയിൽ തുടങ്ങി പ്രീമിയം ഫോണുകൾ വരെയാണ് ലോഞ്ചിന് എത്തുക. കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ടവ ഏതെല്ലാമെന്ന് നോക്കാം.

New Phones ഇവരാണ്

ആദ്യം ജൂലൈ മാസത്തിലെ പ്രീമിയം ഫോണുകൾ പരിചയപ്പെടാം.

1. മോട്ടറോള റേസർ 50 അൾട്രാ

മോട്ടറോള ഈ മാസം Moto Razr 50 Ultra അവതരിപ്പിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8S Gen 3 ചിപ്‌സെറ്റുള്ള ഫോണായിരിക്കും ഇത്. ഏകദേശം 75,000 രൂപ വിലയുള്ള ഫ്ലിപ് ഫോണാണ് മോട്ടറോള പുറത്തിറക്കുന്നത്. ജൂലൈ 4 ന് ലോഞ്ച് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

2. സാംസങ് ഗാല്കസി Z ഫ്ലിപ് 6

മോട്ടറോളയോട് പോരാടാൻ Samsung Galaxy ഫ്ലിപ് ഫോണും വരുന്നുണ്ട്. ജൂലൈ മാസം ഗാല്കസി Z ഫ്ലിപ് 6 പുറത്തിറങ്ങുമെന്നാണ് സൂചന. സ്‌നാപ്ഡ്രാഗൺ 8 ചിപ്‌സെറ്റ് ഉൾപ്പെടുത്തി വരുന്ന ഫോണാണിത്. സ്റ്റൈലിഷ് ഡിസൈനും മൾട്ടി-ടാസ്കിങ് ഹൈ-പെർഫോമൻസും ഫോണിൽ പ്രതീക്ഷിക്കാം.

3. സാംസങ് ഗാലക്സി Z ഫോൾഡ് 6

ജൂലൈ കാത്തിരിക്കുന്ന മറ്റൊരു ഫോൺ Galaxy Z ഫോൾഡ് 6 ആണ്. ഏകദേശം 1,25,000 രൂപ വിലയുള്ള മടക്ക് ഫോണാണ് വരുന്നത്. ഇമ്മേഴ്‌സീവ് മൾട്ടിമീഡിയ എക്സ്പീരിയൻസ് ഈ സാംസങ് ഫോൾഡ് ഫോണിലുണ്ടാകും. റിപ്പോർട്ടുകൾ പ്രകാരം സാംസങ് ഈ പ്രീമിയം ഫോൺ ജൂലൈ 10-ന് അവതരിപ്പിച്ചേക്കും.

4. ഓപ്പോ റെനോ 12

Oppo Reno 12 സീരീസിൽ 2 ഫോണുകൾ ഈ മാസമെത്തും. മിഡ് റേഞ്ചും, പ്രീമിയം മിഡ് റേഞ്ചും വിഭാഗത്തിൽപെട്ട ഫോണുകളായിരിക്കും ഇത്. ട്രിപ്പിൾ ക്യാമറയും 5000mAh ബാറ്ററിയും ഫോണിൽ പ്രതീക്ഷിക്കാം. 30,000 രൂപയായിരിക്കും ഓപ്പോ റെനോ 12-ന്റെ വില. ഇതിന്റെ പ്രോ മോഡലിന് 40,000 രൂപ വില വന്നേക്കും.

5. CMF ഫോൺ 1

മിഡ് റേഞ്ച് ബജറ്റിലെ രണ്ടാമത്തേത് CMF ഫോൺ 1 ആണ്. നതിങ്ങിന്റെ സബ്-ബ്രാൻഡായതിനാൽ സിഎംഎഫിൽ പ്രതീക്ഷകളേറെയാണ്. മീഡിയാടെക് ഡൈമൻസിറ്റി 7300 ചിപ്‌സെറ്റായിരിക്കും ഫോണിലുണ്ടാകുക.

ഇത് വളരെ ഭേദപ്പെട്ട വിലയിലുള്ള മിഡ് റേഞ്ച് സ്മാർട്ഫോണായിരിക്കും. ലഭിക്കുന്ന വിവരം അനുസരിച്ച് ഫോണിന് ഏകദേശം 17,000 രൂപ വിലയാകും. ജൂലൈ 8-ന് സിഎംഎഫ് ഫോൺ 1 വിപണിയിലേക്ക് പ്രവേശിക്കും.

ജൂലൈയിലെ ബജറ്റ് ഫോണുകൾ

ജൂലൈ മാസം നിരവധി ബജറ്റ് ഫോണുകളും വരുന്നുണ്ട്. 15,000 രൂപയ്ക്ക് താഴെ വിലയാകുന്ന ബ്രാൻഡഡ് സ്മാർട്ഫോണുകളും ഇതിലുണ്ട്. ഇവയിൽ പ്രധാനപ്പെട്ടവയാണ് iQOO Z9 Lite. അതുപോലെ റെഡ്മിയുടെ ബജറ്റ് ഫോണും ജൂലൈയിൽ എത്തുന്നുണ്ട്.

6. ഐക്യൂ Z9 ലൈറ്റ്

മീഡിയാടെക് ഡൈമൻസിറ്റി 6300 പ്രോസസറുള്ള ഫോണാണിത്. മൾട്ടിടാസ്‌കിങ്ങിലും ക്യാമറയിലുമെല്ലാം ഐക്യൂ നിരാശപ്പെടുത്തില്ല. ഏകദേശം 10,499 രൂപ വിലയുള്ള ഫോണായിരിക്കുമെന്നാണ് സൂചന.

7. റെഡ്മി 13 5G

അടുത്തത് റെഡ്മി 13 5G ഫോണാണ്. ജൂലൈ 9-ന് ഈ ബജറ്റ് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയേക്കും. സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റാണ് ബജറ്റ് ഫോണിലുള്ളത്. 33W ഫാസ്റ്റ് ചാർജിങ്ങിനെയും റെഡ്മി 13 സപ്പോർട്ട് ചെയ്യുന്നു. ഫോണിന്റെ ഏകദേശ വില 12,999 രൂപയാകുമെന്നാണ് റിപ്പോർട്ടുകൾ.

ഇവ കൂടാതെ വൺപ്ലസ് നോർഡ് 4 ജൂലൈയിൽ വരാനുള്ള സാധ്യതയുണ്ട്. റിയൽമി 13 പ്രോ പ്ലസ് ഫോണുകളും ഈ മാസം വന്നേക്കുമെന്നാണ് റിപ്പോർട്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo