1TB വരെ സ്റ്റോറേജാക്കാവുന്ന Samsung Galaxy M15 5G 8999 രൂപയ്ക്ക്, ഓഫർ മിസ്സാക്കിയാൽ നഷ്ടമാകുന്നത് 50MP ട്രിപ്പിൾ ക്യാമറ ഫോണാണേ…
15,999 രൂപ വിലയാകുന്ന ഗാലക്സി ഫോണാണ് 8999 രൂപയ്ക്ക് വിൽക്കുന്നത്
ഇതിന് 50MP ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്
ക്യാമറ നോക്കി ഫോൺ വാങ്ങുന്ന ബജറ്റ് കസ്റ്റമേഴ്സ് ഓഫർ വിട്ടുകളയുന്നത് ബുദ്ധിയല്ല
Samsung Galaxy M15 5G നിങ്ങൾക്ക് വാങ്ങണമെങ്കിൽ ഈ ഓഫർ വിട്ടുകളയരുത്. കാരണം 15,999 രൂപ വിലയാകുന്ന ഗാലക്സി ഫോണാണ് 8999 രൂപയ്ക്ക് വിൽക്കുന്നത്. ഇതിന് 50MP ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. അതിനാൽ തന്നെ ക്യാമറ നോക്കി ഫോൺ വാങ്ങുന്ന ബജറ്റ് കസ്റ്റമേഴ്സ് ഓഫർ വിട്ടുകളയുന്നത് ബുദ്ധിയല്ല.
SurveySamsung Galaxy M15: ഓഫർ
6GB റാമും 128GB സ്റ്റോറേജുമുള്ള സാംസങ് ഫോണിന് 29 ശതമാനം കിഴിവ് ആമസോൺ നൽകുന്നു. 4GB റാമും 128 GB സ്റ്റോറേജുമുള്ള ഫോണിന് 31 ശതമാനവുമാണ് ഡിസ്കൌണ്ട്. 8ജിബിയും 128ജിബിയുമുള്ള സാംസങ്ങിനാകട്ടെ 25 ശതമാനമാണ് ഓഫർ.
ഇതൊന്നും ഉൾപ്പെടാതെ നിങ്ങൾക്ക് 2000 രൂപ വരെ ബാങ്ക് ഡിസ്കൌണ്ടും സ്വന്തമാക്കാവുന്നതാണ്. ഈ മൂന്ന് വേരിയന്റുകളിലുള്ള ഗാലക്സി M15 5G ഫോണും 1ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.
ഏറ്റവും കുറഞ്ഞ വേരിയന്റ് 10,999 രൂപയ്ക്ക് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് 2000 രൂപയുടെ ഫെഡറൽ ബാങ്ക് ഓഫർ കൂടി ലഭിക്കുന്നുണ്ട്. ഇങ്ങനെ നിങ്ങൾക്ക് 4ജിബി സ്റ്റോറേജ് സ്മാർട്ഫോൺ വെറും 8999 രൂപയ്ക്ക് ആമസോണിൽ നിന്ന് വാങ്ങാം.
6ജിബി സ്റ്റോറേജുള്ള Galaxy M15 11,999 രൂപയ്ക്ക് വിൽക്കുന്നു. ഇതിന് 2000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ട് കൂടി ചേർത്ത് 9999 രൂപയ്ക്ക് ലഭിക്കും. 8ജിബി സ്റ്റോറേജുള്ള ഫോണാകട്ടെ ആമസോണിൽ വിലയിട്ടിരിക്കുന്നത് 13,499 രൂപയ്ക്കാണെങ്കിലും, 2000 രൂപ ബാങ്ക് കിഴിവ് ഇതിനുമുണ്ട്. ഇങ്ങനെ 11,999 രൂപയ്ക്ക് ഗാലക്സി എം15 വാങ്ങാനാകും. Buy Now
ഗാലക്സി M15: വാങ്ങാനുള്ള ബെസ്റ്റ് ചോയിസാണോ?
ട്രിപ്പിൾ റിയർ ക്യാമറ മാത്രം നോക്കണ്ട, വേറെയുമുണ്ട് ഫോണിനെ കുറിച്ച് അറിയാനുള്ള വിശേഷങ്ങൾ. പവർഫുൾ ബാറ്ററിയും മികച്ച ഡിസ്പ്ലേയുമുള്ള 5ജി സ്മാർട്ഫോണാണിത്. പോരാഞ്ഞിട്ട് ഇതിൽ ഹീറ്റിങ് പരാതി കേൾക്കുള്ള എക്സിനോസ് ചിപ്പല്ല, മീഡിയാടെക്കിന്റെ ചിപ്സെറ്റാണ് കൊടുത്തിട്ടുള്ളത്. ഈ സ്മാർട്ഫോണിനെ പവർഫുള്ളാക്കാൻ 6000mAh ബാറ്ററിയുമുണ്ട്. ഗാലക്സി M15 ഫോണിന്റെ ഓരോ ഫീച്ചറുകളും അറിയാം.
Samsung Galaxy M15: സ്പെസിഫിക്കേഷൻ
ആദ്യം വരുന്നത് സാംസങ്ങിൻ്റെ കുറ്റമറ്റ ഡിസ്‌പ്ലേകളാണ്. Samsung Galaxy A05 നിങ്ങൾക്ക് 6.6 ഇഞ്ച് സൂപ്പർ AMOLED ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു, അതുവഴി നിങ്ങൾക്ക് അതിശയകരമായ ദൃശ്യങ്ങൾ ആസ്വദിക്കാനാകും.
50MP+5MP+2MP ചേർന്നതാണ് ഫോണിന്റെ ക്യാമറ സിസ്റ്റം. ഇതിൽ 13MP ഫ്രണ്ട് ക്യാമറയുമുണ്ട്. സിംഗിൾ ചാർജിൽ രണ്ട് ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് ഇതിനുണ്ട്. നേരത്തെ പറഞ്ഞ പോലെ ഈ സാംസങ് ഫോണിൽ 6000mAh ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്.
Also Read: 12GB+256GB സ്റ്റോറേജ് iQOO Neo9 Pro 31999 രൂപയ്ക്ക്! Valentines Day സ്പെഷ്യൽ ഓഫറിൽ!
സാംസങ് നോക്‌സ് വോൾട്ട് ചിപ്‌സെറ്റ് ഇതിൽ നൽകിയിരിക്കുന്നു. സുഗമമായ മൾട്ടിടാസ്കിങ്ങിന് മീഡിയാടെക് ഡൈമൻസിറ്റി 6100+ പ്രൊസസറുണ്ട്. ഒരു സൂപ്പർഫാസ്റ്റ് 5G നെറ്റ്‌വർക്ക് ഉപയോഗിക്കുമ്പോൾ ബഫറിങ്ങൊന്നുമില്ലാതെ ബ്രൊസിങ് ചെയ്യാം.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile