പുതിയ Travel Laptop പുറത്തിറക്കി Acer, വില നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ കുറവ്! TECH NEWS

HIGHLIGHTS

Acer TravelLite എന്ന പുത്തൻ Travel Laptop വിപണിയിലെത്തി

മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിർമിച്ചതാണ് ലാപ്ടോപ്പ്

വെറും 1.34 കിലോഗ്രാം ഭാരമുള്ള ഡിവൈസാണിത്

പുതിയ Travel Laptop പുറത്തിറക്കി Acer, വില നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ കുറവ്! TECH NEWS

Laptop വിപണിയിലെ പ്രമുഖ ബ്രാൻഡാണ് Acer. കമ്പനി ഇപ്പോഴിതാ ഒരു പുത്തൻ Travel Laptop അവതരിപ്പിച്ചിരിക്കുന്നു. ബജറ്റ് ലിസ്റ്റിലാണ് Acer TravelLite ലാപ്ടോപ്പ് എത്തിയിരിക്കുന്നത്. ഹൈ ക്വാളിറ്റിയിൽ പ്രവർത്തിക്കുന്ന, മൾട്ടി ടാസ്കിങ്ങിന് ഇണങ്ങുന്ന ലാപ്ടോപ്പാണിത്.

Digit.in Survey
✅ Thank you for completing the survey!

Acer ട്രാവൽ Laptop

മേയ്ക്ക് ഇൻ ഇന്ത്യ (Make In India) പദ്ധതിയുടെ ഭാഗമായി നിർമിച്ചതാണ് ലാപ്ടോപ്പ്. വിവിധ ഇന്റൽ കോർ പ്രോസസറുകളാണ് ലാപ്ടോപ്പിലുള്ളതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സുഗമമായ മൾട്ടിടാസ്കിങ്ങും വിനോദത്തിനും ജോലിയ്ക്കും ബെസ്റ്റ് പെർഫോമൻസും തരുന്നു.

Acer TravelLite
ഏസർ ലാപ്ടോപ്പ്

വെറും 1.34 കിലോഗ്രാം ഭാരമുള്ള ഡിവൈസാണിത്. അതിനാൽ തന്നെ ജോലി ആവശ്യങ്ങൾക്കും പഠന കാര്യങ്ങൾക്കും യാത്ര ചെയ്യുന്നവർക്ക് ഉചിതം. എങ്ങോട്ടും ഈസിയായി എടുത്തു കൊണ്ടുപോകാവുന്ന ലാപ്ടോപ്പാണ് ട്രാവൽലൈറ്റ്.

Acer TravelLite സ്പെസിഫിക്കേഷൻ

ഫുൾ HD ഡിസ്‌പ്ലേയിലുള്ള ലാപ്ടോപ്പാണ് ഏസർ ട്രാവലൈറ്റ്. പ്രൈവസി ഷട്ടറോടുകൂടിയ ബിൽറ്റ്-ഇൻ ക്യാമറ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 14 ഇഞ്ച് ഫുൾ എച്ച്‌ഡി ഡിസ്‌പ്ലേയാണുള്ളത്. Intel® Iris® Xe ഗ്രാഫിക്സാണ് ഉപകരണത്തിലുള്ളത്. മൾട്ടിമീഡിയ എഡിറ്റിങ്, വീഡിയോ പ്ലേബാക്ക് എന്നിവയ്ക്ക് ഇത് മികച്ച പെർഫോമൻസ് നൽകും.

USB 3.2 Gen 2, USB Type-C ഫുൾ ഫങ്ഷണൽ പോർട്ട് എന്നിവ ലാപ്ടോപ്പിലുണ്ട്. ഡ്യുവൽ-ചാനൽ DDR4 മെമ്മറി 64GB റാം സപ്പോർട്ട് ലഭിക്കുന്ന ലാപ്ടോപ്പാണിത്. ട്രസ്റ്റഡ് പ്ലാറ്റ്‌ഫോം മൊഡ്യൂൾ (TPM), BIOS പാസ്‌വേഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ ഓപ്‌ഷണൽ ഫിംഗർപ്രിന്റ് റീഡർ ഫീച്ചറും ഉപയോഗിക്കാം.

പല ഫ്ലെക്സിബിൾ സ്റ്റോറേജ് ഓപ്ഷനുകളുണ്ട്. 1TB Gen4 NVMe വരെ വികസിപ്പിക്കാവുന്ന SSD കപ്പാസിറ്റിയിലാണ് ലാപ്ടോപ്പുകൾ വന്നിട്ടുള്ളത്.

മെറ്റൽ-അലൂമിനിയം ബോഡിയിലാണ് ഏസർ ട്രാവലൈറ്റ് നിർമിച്ചിട്ടുള്ളത്. MIL-STD 810H സർട്ടിഫിക്കേഷനുള്ള ഉപകരണമാണിത്. നിരവധി പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്.

READ MORE: Ready! Snapdragon പ്രോസസറുമായി പുതിയ 5G ബജറ്റ് ഫോൺ iQoo Z9x ഇന്ത്യൻ വിപണിയിലേക്ക്| TECH NEWS

പരിസ്ഥിതിയ്ക്ക് ഇണങ്ങിയ ലാപ്ടോപ്പ് നിർമിച്ചതിൽ സന്തോഷമെന്ന് സുദീർ ഗോവൽ പറഞ്ഞു. ഏസർ ഇന്ത്യയുടെ CBO ആണ് അദ്ദേഹം. പ്രൊഫഷണലുകൾക്ക് കരുത്തുറ്റ പ്രൊസസറുകളും ഡ്യൂറബിൾ കൺസ്ട്രക്ഷനും ഉപയോഗപ്രദമാകും.

വില എത്ര?

34990 രൂപ മുതലാണ് വിലയാകുന്നത്. വിവിധ ബാറ്ററി ഓപ്ഷനുകളിൽ ഏസർ ട്രാവലൈറ്റുകൾ ലഭ്യമാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo