Best Laptop 77 ശതമാനം വരെ വിലക്കിഴിവിൽ വാങ്ങാം
ആമസോണാണ് ലാപ്ടോപ്പുകൾക്കായി ഓഫറുകൾ നൽകിയിരിക്കുന്നത്
20,000 രൂപ മുതൽ ക്വാളിറ്റി ലാപ്ടോപ്പ് വാങ്ങാനുള്ള അവസരമാണിത്
കുറഞ്ഞ വിലയിൽ Best Laptop വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ 77 ശതമാനം വരെ വിലക്കിഴിവിൽ ലാപ്ടോപ്പുകൾ വാങ്ങാം. ബെസ്റ്റ് പെർഫോമൻസ് തരുന്ന HP, Lenovo, Dell ലാപ്ടോപ്പുകൾക്ക് ഓഫറുണ്ട്. ആമസോണാണ് ലാപ്ടോപ്പുകൾക്കായി ഓഫറുകൾ നൽകിയിരിക്കുന്നത്.
SurveyBest Laptop ഓഫറുകൾ
20,000 രൂപ മുതൽ ക്വാളിറ്റി ലാപ്ടോപ്പ് വാങ്ങാനുള്ള അവസരമാണിത്. 40,000 രൂപയ്ക്ക് അകത്ത് ബജറ്റ് നോക്കുന്നവർക്ക് വില കൂടിയ ലാപ്ടോപ്പുകൾ ഓഫറിൽ ലഭിക്കും. എന്നാൽ ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ അവസാനിക്കുകയാണ്. അതിനാൽ തന്നെ മാക്സിമം വിലക്കിഴിവിൽ പർച്ചേസ് ചെയ്യാനുള്ള അവസരം പാഴാക്കരുത്.

ആമസോണിലെ Best Laptop Deals
ഫിംഗർപ്രിന്റ് റീഡർ, വെബ്‌ക്യാം, ഫാസ്റ്റ് ചാർജിങ് തുടങ്ങിയ ഫീച്ചറുകളുള്ള ലാപ്ടോപ്പുകളാണിവ. കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഡിസൈനുകളാണ് ഇവയ്ക്കുള്ളത്. എവിടേക്കും എടുത്തിട്ട് പോകുന്നതിന് ഈ ഫീച്ചർ സഹായിക്കും. കൂടാതെ ഈ ലാപ്‌ടോപ്പുകളെല്ലാം HD വെബ്‌ക്യാം സപ്പോർട്ടും ലഭിക്കുന്നതാണ്.
1. HP Laptop 14s
50,000 രൂപയ്ക്ക് മുകളിലാണ് ഈ ലാപ്ടോപ്പിന് വിലയാകുന്നത്. 14 ഇഞ്ച് വലിപ്പമുള്ള എച്ച്പി ലാപ്ടോപ്പാണിത്. 12th Gen ഇന്റൽ കോറിൽ ലാപ്ടോപ്പ് പ്രവർത്തിക്കുന്നു. 8GB DDR4 വേരിയന്റിന് ഗ്രേറ്റ് സമ്മർ സെയിൽ ഡീൽ ലഭിക്കുന്നു. 45 മിനിറ്റിൽ 50 ശതമാനം ചാർജാകുന്ന ഫാസ്റ്റ് ചാർജിങ് ഫീച്ചർ ഇതിനുണ്ട്. ആമസോൺ ഓഫറിൽ വില 34,990 രൂപ മാത്രം. 1500 രൂപ ബാങ്ക് ഓഫറും ലഭിക്കുന്നതാണ്. ഇഎംഐ, എക്സ്ടചേഞ്ച് ഓഫറുകളും HP ലാപ്ടോപ്പിന് അനുവദിച്ചിട്ടുണ്ട്. വാങ്ങാനുള്ള ആമസോൺ ലിങ്ക്.
2. Dell 15 Laptop
12th Gen i3 കോറിൽ പ്രവർത്തിക്കുന്ന മികച്ച ലാപ്ടോപ്പാണിത്. Windows 11 ലാപ്ടോപ്പിൽ പ്രീ-ലോഡ് ചെയ്തിരിക്കുന്നു. 6 മണിക്കൂർ വരെ ഏകദേശം ബാറ്ററി ലൈഫുണ്ടായിരിക്കും. 8GB DDR4 ഡെൽ ലാപ്ടോപ്പിന് 48,000 രൂപയ്ക്ക് മുകളിലാണ് വില. എന്നാൽ ആമസോൺ സമ്മർ സെയിലിൽ നിന്നും 33,990 രൂപയ്ക്ക് വാങ്ങാം.
2000 രൂപ വരെയാണ് ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് ലഭിക്കുന്ന ഡിസ്കൌണ്ട്. ഇങ്ങനെ 31,990 രൂപയ്ക്ക് Dell ലാപ്ടോപ്പ് പർച്ചേസ് ചെയ്യാം. ഇതിനും ഇഎംഐ, എക്സ്ടചേഞ്ച് ഓഫറുകളുണ്ട്. ആമസോൺ ഓഫറിനെ കുറിച്ച് അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
3. Lenovo V15
ഇന്റൽ Celeron N4500 പ്രോസസറുള്ള ലാപ്ടോപ്പാണിത്. 15.6 സ്ക്രീൻ വലിപ്പമുള്ള ലാപ്ടോപ്പിൽ വിൻഡോസ് 11 പ്രീ-ലോഡ് ചെയ്തിരിക്കുന്നു. 8GB RAM ഉള്ള Lenovo V15 ഏകദേശം 89,999 രൂപ വിലയുള്ള ലാപ്ടോപ്പാണ്.

ആമസോൺ സമ്മർ സെയിലിൽ ഇതിന് 77% വിലക്കിഴിവ് ലഭിക്കുന്നു. ഇങ്ങനെ 20,490 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. 1500 രൂപ ബാങ്ക് ഓഫറും സ്വന്തമാക്കാം. ഇഎംഐ, എക്സ്ടചേഞ്ച് ഓഫറുകളിലൂടെ കൂടുതൽ കിഴിവ് നേടാം. വാങ്ങാനുള്ള ലിങ്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
4. Acer One 14
14 ഇഞ്ച് വലിപ്പമുള്ള ഏസർ ലാപ്ടോപ്പിനും ഓഫർ നൽകിയിട്ടുണ്ട്. Ryzen 3 3250U സിപിയുവിൽ പ്രവർത്തിക്കുന്ന 8 GB റാം ലാപ്ടോപ്പാണിത്. Windows 11 ഹോം ഒഎസ് ആണ് ഏസർ ലാപ്ടോപ്പിലുള്ളത്. 38,000 രൂപ വിലയുള്ള Acer ലാപ്ടോപ്പ് ഇപ്പോൾ 26,900 രൂപയ്ക്ക് വാങ്ങാം. 1500 രൂപ ബാങ്ക് ഡിസ്കൌണ്ടും ഇംഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ്. വാങ്ങാനുള്ള ആമസോൺ ലിങ്ക്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile
