Bumper Offer: ഒരു ബജറ്റ് ഫോണിന്റെ വിലയിൽ JioBook 11 Laptop! ഇത്രയും വലിയ കിഴിവ് ഇനി കിട്ടില്ല…

HIGHLIGHTS

12,000 രൂപയ്ക്ക് ലാപ്ടോപ്പ്! വിലക്കിഴിവിൽ JioBook 11 വാങ്ങാം

ഒരു ബജറ്റ് ആൻഡ്രോയിഡ് ഫോണിന്റെ വില മാത്രമാണ് ഇപ്പോഴുള്ളത്

12,000 രൂപയ്ക്ക് ലാപ്ടോപ്പ് എന്നത് തികച്ചും അതിശയകരമാണ്

Bumper Offer: ഒരു ബജറ്റ് ഫോണിന്റെ വിലയിൽ JioBook 11 Laptop! ഇത്രയും വലിയ കിഴിവ് ഇനി കിട്ടില്ല…

ഒരു ലാപ്ടോപ്പ് വാങ്ങാൻ പ്ലാനുള്ളവർക്ക് വിലക്കിഴിവിൽ JioBook 11 വാങ്ങാം. Ambani-യുടെ ബജറ്റ് ഫ്രെണ്ട്ലി ലാപ്ടോപ്പിനാണ് ഇത്രയും കിഴിവ്. ഒരു ആൻഡ്രോയിഡ് സ്മാർട്ഫോണിന്റെ വിലയിൽ ജിയോബുക്ക് ലഭിക്കും.

Digit.in Survey
✅ Thank you for completing the survey!

ഒരു ഫോണിന്റെ വിലയിൽ JioBook 11 വാങ്ങാം

താങ്ങാവുന്ന വിലയിൽ ഒരു ലാപ്‌ടോപ്പ് വാങ്ങേണ്ടവർക്ക് മികച്ച ഫീച്ചറുള്ള ഈ ലാപ്ടോപ്പ് വാങ്ങാം. Amazon Great Indian Festival-ലാണ് ലാപ്ടോപ്പിന് ഗണ്യമായ വിലക്കുറവ്.

ആമസോണിന് പുറമെ റിലയൻസ് ഡിജിറ്റലിലും ജിയോബുക്ക് 11-ന് കിഴിവുണ്ട്. വിദ്യാർഥികൾക്ക് വാങ്ങാവുന്ന ബെസ്റ്റ് ലാപ്ടോപ്പാണ് ജിയോബുക്ക് 11. ഓഫീസ് കാര്യങ്ങൾക്കും യാത്രയിലും കൂടെ കൂട്ടാവുന്ന ഗാഡ്ജെറ്റെന്ന് പറയാം.

JioBook 11 ഓഫർ ഇങ്ങനെ…

25,000 രൂപയ്ക്കായിരുന്നു ഇത് വിപണിയിൽ അംബാനി അവതരിപ്പിച്ചത്. 4GB റാമും 64GB സ്റ്റോറേജുമുള്ള ജിയോബുക്കിന്റെ വിലയാണിത്. പിന്നീട് 16,499 രൂപ വിലയിൽ ഇത് വിറ്റിരുന്നു. ഇപ്പോഴിതാ ആമസോണിൽ വെറും 12,890 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇഎംഐ പ്ലാനിൽ വാങ്ങുന്നവർക്കും ആമസോൺ ഓഫർ നൽകുന്നു.

bumper offer for jiobook 11 buy this laptop just at a price of smartphone
ഓഫർ ആമസോണിൽ…

അംബാനിയുടെ ലാപ്ടോപ്പിന്റെ പ്രത്യേകതകൾ

മീഡിയടെക് 8788 പ്രോസസർ ഫീച്ചർ ചെയ്യുന്ന ലാപ്ടോപ്പാണ് ജിയോബുക്ക് 11. ആൻഡ്രോയിഡ് അധിഷ്ഠിത 4G ലാപ്‌ടോപ്പാണിത്. ജിയോ ഒഎസ് ആണ് ഇതിന്റെ സോഫ്റ്റ് വെയർ.

ലാപ്‌ടോപ്പിന് 11.6 ഇഞ്ച് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഇത് ആന്റി-ഗ്ലെയർ HD ഡിസ്പ്ലേ ഡിവൈസാണ്. 990 ഗ്രാം മാത്രമാണ് ഭാരമെന്നതിനാൽ എവിടേക്കും കൊണ്ടുപോകാം. ആകർഷകമായ നീല കളറിലാണ് ലാപ്ടോപ്പ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഇതിന് എട്ട് മണിക്കൂർ ശരാശരി ബാറ്ററി ലൈഫ് കമ്പനി ഉറപ്പുനൽകുന്നു. കൂടാതെ, ജിയോബുക്ക് 11-ന് 12 മാസത്തെ വാറണ്ടിയും ലഭിക്കുന്നതാണ്.

വലിപ്പമുള്ള കീബോഡ് ആയതിനാൽ ടൈപ്പിങ്ങും മറ്റും സുഖകരമാണ്. 4G മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ലാപ്ടോപ്പാണിത്. ഇതിൽ നിങ്ങൾക്ക് Wi-Fi ഓപ്ഷനുകളും ലഭിക്കുന്നു.

Also Read: Jio New Plan: ഫെസ്റ്റിവൽ പ്രമാണിച്ച് ഫ്രെഷ് പ്ലാനുകളുമായി അംബാനി! Unlimited ഓഫറുകളും സ്വിഗ്ഗി, Prime മെമ്പർഷിപ്പും

ശരിക്കും Bumper Offer!

ഒരു ബജറ്റ് ആൻഡ്രോയിഡ് ഫോണിന്റെ വില മാത്രമാണ് ഇതിന് ഇപ്പോഴുള്ളത്. അതായത് 12,000 രൂപയ്ക്ക് ലാപ്ടോപ്പ് എന്നത് തികച്ചും അതിശയകരമാണ്. കുട്ടികൾക്കും നിങ്ങളുടെ പേഴ്സണൽ ആവശ്യങ്ങൾക്കും ഇനി ലാപ്ടോപ്പില്ലെന്ന് ആശങ്ക വേണ്ട. ഇതൊരു പരിമിത കാല ഓഫറാണെന്നതും ശ്രദ്ധിക്കുക. ജിയോബുക്ക് 11 പർച്ചേസിനുള്ള ലിങ്ക്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo