Jio New Plan: ഫെസ്റ്റിവൽ പ്രമാണിച്ച് ഫ്രെഷ് പ്ലാനുകളുമായി അംബാനി! Unlimited ഓഫറുകളും സ്വിഗ്ഗി, Prime മെമ്പർഷിപ്പും

HIGHLIGHTS

Reliance Jio ആകർഷക ഓഫറുകളോടെ 2 പുതിയ പ്ലാനുകൾ അവതരിപ്പിച്ചു

1,028 രൂപയ്ക്കും 1,029 രൂപയ്ക്കുമാണ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു

ദീർഘകാല റീചാർജ് ഓപ്ഷനുകൾക്കായി തിരയുന്ന ജിയോ വരിക്കാർക്ക് വേണ്ടിയാണിത്

Jio New Plan: ഫെസ്റ്റിവൽ പ്രമാണിച്ച് ഫ്രെഷ് പ്ലാനുകളുമായി അംബാനി! Unlimited ഓഫറുകളും സ്വിഗ്ഗി, Prime മെമ്പർഷിപ്പും

Reliance Jio ഇതാ വീണ്ടും പുതിയ പ്ലാനുമായി എത്തിയിരിക്കുന്നു. പ്രീപെയ്ഡ് മൊബൈൽ വരിക്കാർക്ക് വേണ്ടിയാണ് പ്ലാനുകൾ അവതരിപ്പിച്ചത്. ദൈർഘ്യമേറിയ വാലിഡിറ്റി പ്ലാൻ വേണമെങ്കിൽ ഇത് തെരഞ്ഞെടുക്കാം. , 1,028 രൂപയ്ക്കും 1,029 രൂപയ്ക്കുമാണ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുള്ളത്.

Digit.in Survey
✅ Thank you for completing the survey!

ഈ പ്രീപെയ്ഡ് പ്ലാനുകൾ 5G ഡാറ്റ അൺലിമിറ്റഡായി തരുന്ന പാക്കേജുകളാണ്. ദീർഘകാല റീചാർജ് ഓപ്ഷനുകൾക്കായി തിരയുന്ന ജിയോ വരിക്കാർക്ക് വേണ്ടിയാണിത്. ജിയോയുടെ ഫെസ്റ്റിവൽ ഓഫറാണിതെന്നും പറയാം. അൺലിമിറ്റഡ് കോളുകളോടെ വരുന്ന പാക്കേജാണിത്.

Reliance Jio പ്ലാൻ

1,028 രൂപയുടെയും 1,029 രൂപയുടെയുമാണ് പ്രീ-പെയ്ഡ് പ്ലാൻ. 84 ദിവസമാണ് പ്ലാനിന് വാലിഡിറ്റി വരുന്നത്. സ്വിഗ്ഗി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അംബാനി തരുന്നുണ്ട്. പ്ലാനുകൾ വിശദമായി അറിയാം.

jio new plan announced unlimited offers swiggy free delivery and prime membership

സ്വിഗ്ഗി മെമ്പർഷിപ്പ് ഉൾപ്പെടുന്ന പുതിയ Reliance Jio പ്ലാൻ

1,028 രൂപയുടെ ജിയോ മൊബൈൽ പ്രീപെയ്ഡ് പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കുന്നു. അതുപോലെ പ്രതിദിനം 100 എസ്എംഎസും ജിയോ വാഗ്ദാനം ചെയ്യുന്നു. ഡാറ്റ ആവശ്യമുള്ളവർക്ക് ജിയോ പ്രതിദിനം 2GB ഡാറ്റ നൽകുന്നു. മൊത്തം 168GB-യാണ് ഇങ്ങനെ ലഭിക്കുന്നത്.

ജിയോയുടെ 5G നെറ്റ്‌വർക്ക് ലഭ്യമായ പ്രദേശങ്ങളിൽ അൺലിമിറ്റഡ് 5ജിയും വരുന്നു. ഇങ്ങനെ പരിധിയില്ലാത്ത 5G ഡാറ്റ ലഭിക്കുമെന്നതാണ് മറ്റൊരു നേട്ടം. ബ്രൗസിങ്, സ്ട്രീമിങ്, ഡൗൺലോഡ് എന്നിവയ്ക്ക് അൺലിമിറ്റഡ് 5ജി ഉപയോഗിക്കാവുന്നതാണ്. ഇതിന് പുറമെ ചില അഡീഷണൽ ഓഫറുകളും അംബാനി തരുന്നു.

ഇതിൽ ജിയോ കോംപ്ലിമെന്ററി ഓഫറും നൽകുന്നുണ്ട്. സ്വിഗ്ഗി One Lite മെമ്പർഷിപ്പ് ഈ പ്ലാനിലൂടെ ലഭിക്കും. ഭക്ഷണങ്ങൾ ഓൺലൈൻ ഓർഡർ ചെയ്യുമ്പോൾ free delivery നേടാം. ജിയോടിവി, ജിയോസിനിമ, ജിയോക്ലൌഡ് സേവനങ്ങളും അംബാനി ഓഫർ ചെയ്യുന്നു. ജിയോസിനിമ ഏറ്റവും പുതിയ ടിവി, സിനിമാ പരിപാടികൾക്കുള്ള ഒടിടി പ്ലാറ്റ്ഫോമാണ്. സ്റ്റോറേജ് പരിമിതിയില്ലാതെ പ്രധാനപ്പെട്ട ഫയലുകളും ഫോട്ടോകളും ക്ലൗഡിൽ സൂക്ഷിക്കാം. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

1,029 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ

1,029 രൂപയുടെ പ്ലാൻ 1,028 രൂപ പ്ലാനുമായി കുറച്ച് സാമ്യമുള്ളതാണ്. ഇതിൽ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ ജിയോ പ്ലാനിലുള്ളത്. 2GB പ്രതിദിന ഡാറ്റയാണ് 4ജി മൊബൈലിൽ ലഭിക്കുന്നത്. അതായത് മൊത്തം 168 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 5ജി കവറേജ് ലഭിക്കുന്ന ഇടങ്ങളിൽ 5G അൺലിമിറ്റഡ് ഡാറ്റ ആസ്വദിക്കാനാകും.

Read More: Happy Diwali Offer: 3 മാസത്തേക്ക് 100 Mbps സ്പീഡ് ഡാറ്റ, നെറ്റ്ഫ്ലിക്സ്, Prime, ഹോട്ട്സ്റ്റാർ free! Reliance jio ഫെസ്റ്റിവൽ പ്ലാനിതാ…

ഇതിൽ ആമസോൺ പ്രൈം ലൈറ്റ് അംഗത്വം ലഭിക്കുന്നതാണ്. ആമസോൺ പ്രൈമിലൂടെ സിനിമകൾ, സീരീസുകൾ, എക്‌സ്‌ക്ലൂസീവ് പരിപാടികൾ ആസ്വദിക്കാം. ഇതിലും നിങ്ങൾക്ക് ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് ലഭിക്കുന്നതാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo