വോയിസ് നോട്ടുകൾ സ്റ്റാറ്റസാക്കാം; പുത്തൻ ഫീച്ചറുമായി WhatsApp

HIGHLIGHTS

വാട്സ്ആപ്പിൽ വോയിസ് നോട്ടുകൾ സ്റ്റാറ്റസാക്കാനുള്ള ഫീച്ചർ എത്തി

എൻഡ് ടു എൻഡ് എൻക്രിപ്റ്റഡായാണ് വോയിസ് നോട്ടുകൾ സ്റ്റാറ്റസായി പങ്കുവെക്കപ്പെടുക

24 മണിക്കൂറുകൾ കഴിഞ്ഞാൽ മറ്റ് സ്റ്റാറ്റസുകൾ പോലെ വോയിസ് നോട്ടുകൾ മാഞ്ഞുപോവുകയും ചെയ്യും

വോയിസ് നോട്ടുകൾ സ്റ്റാറ്റസാക്കാം; പുത്തൻ ഫീച്ചറുമായി WhatsApp

വാട്സ്ആപ്പി(Whatsapp)ൽ ‘വോയിസ് നോട്ടുകൾ’ സ്റ്റാറ്റസാക്കാനുള്ള ഫീച്ചർ എത്തി. വാട്സ്ആപ്പിന്റെ ഫീച്ചർ ട്രാക്കറായ WaBetaInfo – ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആൻഡ്രോയ്ഡ് യൂസർമാരിൽ വാട്‌സ്ആപ്പ് ബീറ്റയുടെ 2.23.2.8 എന്ന പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്തവർക്ക് പുതിയ ഫീച്ചർ ഉപയോഗിച്ചുതുടങ്ങാം. ബീറ്റാ വേർഷനുള്ളവർ എത്രയും പെട്ടന്ന് വാട്സ്ആപ്പ്  അപ്ഡേറ്റ് ചെയ്ത് ഫീച്ചർ പരീക്ഷിച്ചുനോക്കുക.

Digit.in Survey
✅ Thank you for completing the survey!

നിലവിൽ ടെക്സ്റ്റുകളും വിഡിയോകളും ചിത്രങ്ങളുമാണ് വാട്സ്ആപ്പിൽ സ്റ്റാറ്റസായി വെക്കാനുള്ള സൗകര്യമുള്ളത്. എന്നാൽ, ഇനി മുതൽ നിങ്ങൾക്ക് പറയാനുള്ള കാര്യം ശബ്ദ സന്ദേശങ്ങളായും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം. 30 സെക്കൻഡാണ് റെക്കോഡിങ് സമയം.

എൻഡ് ടു എൻഡ് എൻക്രിപ്റ്റഡായാണ് വോയിസ് നോട്ടുകൾ സ്റ്ററ്റാസായി പങ്കുവെക്കപ്പെടുക. റെക്കോർഡ് ചെയ്ത ശബ്ദ സന്ദേശങ്ങൾ ക്യാൻസൽ ചെയ്യാനും പിന്നീട് നീക്കം ചെയ്യാനുമൊക്കെ യൂസർമാർക്ക് കഴിയും. 24 മണിക്കൂറുകൾ കഴിഞ്ഞാൽ മറ്റ് സ്റ്റാറ്റസുകൾ പോലെ വോയിസ് നോട്ടുകൾ മാഞ്ഞുപോവുകയും ചെയ്യും. വൈകാതെ തന്നെ ഫീച്ചർ മറ്റ് യൂസർമാരിലേക്ക് എത്തും.

വാട്സ്ആപ്പ് തുറന്നാൽ കാണുന്ന സ്റ്റാറ്റസുകൾക്കായുള്ള സെക്ഷനിലേക്ക് പോവുക. ടെക്സ്റ്റുകളും ലിങ്കുകളും സ്റ്റാറ്റസായി വെക്കാൻ ഏറ്റവും താഴെയായി പെൻസിലിന്റെ ചിഹ്നമുള്ള ഒരു ബട്ടൺ നൽകിയതായി കാണാം. അതിൽ ക്ലിക്ക് ചെയ്താൽ വലത്തേ അറ്റത്തായി വോയിസ് നോട്ടുകൾ റെക്കോർഡ് ചെയ്യാൻ പുതിയൊരു ബട്ടൺ വന്നതായി കാണാം.

Whatsapp ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഉടൻ തന്നെ രണ്ട് പുതിയ ഫീച്ചറുകൾ ലഭിക്കും. അത് ആപ്പ് ഉപയോഗിക്കുന്നത് കൂടുതൽ സൗകര്യപ്രദമാക്കും. മെസേജ് നോട്ടിഫിക്കേഷൻ നിന്ന് തന്നെ കോൺടാക്റ്റ് ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനാണ് ആദ്യ ഫീച്ചർ. ഈ സവിശേഷത സംഭാഷണം തുറക്കാതെ സമയം ലാഭിക്കാൻ സാധിക്കും. അനാവശ്യ കോൺടാക്റ്റുകൾ തടയുന്നത് മുമ്പത്തേതിനേക്കാൾ എളുപ്പവും വേഗത്തിലുള്ളതുമായിരിക്കും. രണ്ടാമത്തെ ഫീച്ചർ ഫോട്ടോകൾ എടുക്കുന്നതിനും വീഡിയോകൾ റെക്കോർഡ് ചെയ്യുന്നതിനും പ്രത്യേക ടാബുകൾ വാഗ്ദാനം ചെയ്യും.

വേഗത്തിൽ റെക്കോർഡ് ചെയ്യുന്നതിന് മറ്റൊരു മോഡിലേക്ക് മാറുന്നത് സാധ്യമാകും. അതിനിടെ, iOS 16-ലെ നിങ്ങളുടെ സംഭാഷണങ്ങളിലെ ചിത്രങ്ങളിലെ ടെക്‌സ്‌റ്റ് കണ്ടെത്താനുള്ള സൗകര്യവും വാട്സ്ആപ്പ് അവതരിപ്പിക്കുന്നു. എന്നിരുന്നാലും, ബീറ്റ ടെസ്റ്റർമാർക്ക് മാത്രമേ ഇപ്പോൾ ഈ പുതിയ ഫീച്ചർ ഉപയോഗിക്കാൻ കഴിയൂ.

Nisana Nazeer

Nisana Nazeer

Digit.in
Logo
Digit.in
Logo