ഈ ട്രിക്ക് നോക്കാം ;ആരൊക്കെ നിങ്ങളുടെ ബ്ലോക്ക് ചെയ്തു എന്നറിയാം

Highlights

വാട്ട്സ് ആപ്പിലെ ഒരു മികച്ച ട്രിക്ക് ഇവിടെ നോക്കാം

നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തോ എന്നറിയുവാൻ ഇതാ എളുപ്പവഴി

കൂടാതെ മറ്റു ചില ട്രിക്സ് കൂടാതെ ടിപ്സ് ഇവിടെ നിന്നും നോക്കാം

ഈ ട്രിക്ക് നോക്കാം ;ആരൊക്കെ നിങ്ങളുടെ ബ്ലോക്ക് ചെയ്തു എന്നറിയാം

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .ഈ വാട്ട്സ്  അറിയാത്ത ഒരുപാടു ഓപ്‌ഷനുകളും ഒളിഞ്ഞിരിപ്പുണ്ട് എന്നുതന്നെ പറയാം .അത്തരത്തിൽ കുറച്ചു ട്രിക്കുകൾ ഇവിടെ നോക്കാം .അതിൽ ആദ്യം നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയുവാൻ ചില എളുപ്പ വഴിയുണ്ട് .എന്നാൽ ഇപ്പോൾ ഇതിന്നായി പ്രേതെക ഫീച്ചറുകൾ ഒന്നും തന്നെ വാട്ട്സ് ആപ്പ് അവതരിപ്പിച്ചട്ടില്ല എങ്കിലും നമുക്ക് ചില പൊടികൈകളിലൂടെ അത് അറിയുവാൻ സാധിക്കും .

നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്നറിയുവാൻ അയാളുടെ ലാസ്റ്റ് സീൻ ,പ്രൊഫൈൽ പിക്ക് കൂടാതെ ഫോട്ടോസ് എന്നിവ പരിശോധിക്കുക .അതുപോലെ തന്നെ മെസേജ് അയച്ചതിനു ശേഷം ബ്ലൂ ടിക്ക് വന്നോ അല്ലെങ്കിൽ രണ്ട് ടിക്ക് വന്നോ എന്ന് പരിശോധിക്കുക .അതുപോലെ തന്നെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിക്കുവാൻ നോക്കുക .ഈ കാര്യങ്ങൾ ഒന്നും തന്നെ നടക്കുന്നില്ലെങ്കിൽ ഉറപ്പിക്കാം നിങ്ങളെ ആ വെക്തി ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന് .

അവസാനം ഈ 5 ഓപ്‌ഷനുകൾ വാട്ട്സ് ആപ്പിൽ ഉടൻ എത്തുന്നു

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് പുതിയ അപ്പ്‌ഡേഷനുകൾ ഉടൻ പുറത്തിറക്കുന്നതായി റിപ്പോർട്ടുകൾ .റിപ്പോർട്ടുകൾ പ്രകാരം പുതിയ 5 ഫീച്ചറുകളാണ് ഉപഭോക്താക്കൾക്ക് ഉടൻ ലഭിക്കുന്നത് .അതിൽ ആദ്യം എടുത്തു പറയേണ്ടത് വാട്ട്സ് ആപ്പ് വോയ്‌സ് നോട്ട് ഫീച്ചറുകളാണ് .അടുത്തതായി ലഭിക്കുന്നത് പുതിയ പ്രൈവസി സെറ്റിംഗ്സ് അപ്പ്‌ഡേഷനുകളാണ് .

അടുത്തതായി പ്രതീക്ഷിക്കുന്നത് മെസേജുകളിൽ പുതിയ റീയാക്ഷനുകൾ ആണ് .അവസാനമായി പ്രതീക്ഷിക്കുന്ന രണ്ടു ഫീച്ചറുകൾ പുതിയ ബാക്ക് ആപ്പ് ഫീച്ചറുകളും കൂടാതെ വാട്ട്സ് ആപ്പ് ചാറ്റ് ബബിളുകളും ആണ് .

 

 

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile