ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ത്രില്ലർ;OTT റിലീസ് എത്തി
Vikrant Rona ഇതാ OTT റിലീസിന് എത്തിയിരിക്കുന്നു
ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണാവുന്നതാണ്
ജൂലൈ മാസ്സത്തിൽ തിയറ്ററുകളിൽ എത്തിയ ഒരു പാൻ ഇന്ത്യൻ സിനിമ ആയിരുന്നു Vikrant Rona എന്ന സിനിമ .സമ്മിശ്ര പ്രതികരണം ആയിരുന്നു കിച്ച സുദീപ നായകനായി അഭിനയിച്ച ഈ സിനിമയ്ക്ക് ലഭിച്ചിരുന്നത് .എന്നാൽ ഈ ചിത്രം ബോക്സ് ഓഫിസിൽ വിജയം കൈവരിച്ചിരുന്നു .നേരത്തെ ഈ സിനിമയുടെ ഹിന്ദി OTT പുറത്തിറങ്ങിയിരുന്നു .എന്നാൽ ഇപ്പോൾ ഇതാ തമിഴ് അടക്കമുളള ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്നു .ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി ഇപ്പോൾ കാണാവുന്നതാണ് .
Surveyഅവസാനം ജയസൂര്യ ചിത്രത്തിന്റെ OTT തീയ്യതി പ്രഖ്യാപിച്ചു
കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ ഈശോ എന്ന സിനിമയാണ് OTT റിലീസിങ്ങിന് എത്തുന്നത് .വ്യത്യസ്ത വേഷങ്ങൾകൊണ്ട് മലയാളികളെ അമ്പരിപ്പിച്ചു ജയസൂര്യ ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത് .ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ അതിന്റെ പേരിൽ വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു .
എന്നാൽ ഇപ്പോൾ ഇതാ ഈ ചിത്രവും OTT യിലേക്ക് പോകുകയാണ് .സോണി ലിവ് ആണ് ഈ ചിത്രത്തിന്റെ OTT അവകാശം നേടിയിരിക്കുന്നത് .ഒരു ജയസൂര്യ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്ക് ആണ് ഈ ചിത്രം OTT പ്ലാറ്റ് ഫോമായ സോണി ലിവ് എടുത്തിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട് .കേശു ഈ വീടിന്റെ നാഥനും OTT റിലീസ് ആയിരുന്നു .
അതുപോലെ തന്നെ സിനിമ മുഴുവൻ കണ്ടതിനു ശേഷമാണ് ഇത്രയും വലിയ തുകയ്ക്ക് സോണി ലിവ് ഈ സിനിമ എടുക്കുവാൻ തയ്യാറായത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട് .കൂടാതെ സെൻസർ ബോർഡ് ക്ളീൻ യൂ സർട്ടിഫിക്കറ്റ് ആണ് ഈശോ എന്ന ചിത്രത്തിന് നൽകിയിരിക്കുന്നത് .കുടുംബസമേതം കാണുവാൻ സാധിക്കുന്ന ഒരു എന്റർടൈൻമെന്റ് ചിത്രമാണ് ഇത് എന്നും സംവിധായകൻ പറയുന്നു .ചിത്രം ഈ വരുന്ന ഒക്ടോബർ 5 നു SONY LiV വഴി കാണുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
