ഫെബ്രുവരി 1 മുതൽ upi-യുടെ പുതിയ നിയമം വരുന്നു
upi ഐഡിയിൽ മാറ്റം വരുത്തുന്നില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് പ്രവർത്തിക്കില്ല
യുപിഐ ഐഡികളിൽ പ്രത്യേക പ്രതീകങ്ങൾ ഇനി അനുവദിക്കില്ലെന്നതാണ് നിയമം
UPI New Rule 2025: 16.73 ബില്യൺ യുപിഐ ട്രാൻസാക്ഷനുകളാണ് രാജ്യത്ത് നടക്കുന്നത്. കുടിൽ തൊട്ട് കൊട്ടാരം വരെയുള്ളവർക്ക് യുപിഐ ഉപയോഗിക്കാനായി എന്നതാണ് ഡിജിറ്റൽ ഇന്ത്യയുടെ പ്രധാന നേട്ടം. എന്നാലും ഇതിനൊപ്പം സൈബർ ആക്രമണങ്ങളും പണം തട്ടിപ്പും അരങ്ങേറാൻ തുടങ്ങി.
Surveyപ്രത്യേകിച്ച് Google Pay, PhonePe പോലുള്ള UPI App വഴിയുള്ള ഇടപാടുകളിലൂടെ തട്ടിപ്പ് വ്യാപകമാകുന്നുണ്ട്. ഓൺലൈൻ സൈബർ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഇപ്പോഴിതാ കേന്ദ്രസർക്കാർ പുതിയ മാനദണ്ഡം പുറത്തിറക്കി.
UPI New Rule: ഫെബ്രുവരി 1 മുതൽ
ഫെബ്രുവരി 1 മുതൽ upi-യുടെ പുതിയ നിയമം വരുന്നു. അതായത് upi ട്രാൻസാക്ഷൻ ഐഡിയിൽ മാറ്റം വരുത്തുന്നില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് പ്രവർത്തിക്കില്ല. ട്രാൻസാക്ഷൻ ഐഡികളിൽ പ്രത്യേക പ്രതീകങ്ങൾ ഇനി അനുവദിക്കില്ലെന്നതാണ് നിയമം. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്ന NPCI ആണ് നിയമം കൊണ്ടുവന്നിരിക്കുന്നത്.

മിക്കവരുടെയും യുപിഐ ട്രാൻസാക്ഷൻ ഐഡിയിൽ @ പോലുള്ള പ്രതീകങ്ങളുണ്ടാകും. ഇത് നീക്കം ചെയ്തുകൊണ്ട് പുതിയ ഐഡി ക്രിയേറ്റ് ചെയ്യണം. യുപിഐ ആവാസവ്യവസ്ഥയിലുടനീളം സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നീക്കം. യുപിഐ ഐഡിയിലല്ല, ട്രാൻസാക്ഷൻ ഐഡിയിലാണ് നിബന്ധന ബാധകം.
UPI ട്രാൻസാക്ഷൻ ഐഡി മാറ്റേണ്ടത് തന്നെ…!
ഗൂഗിൾ പേ, ഫോൺപേ, ഭാരത്പേ തുടങ്ങിയ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന അക്കൌണ്ടുകളുള്ളവർ ശ്രദ്ധിക്കണം. ഫെബ്രുവരി 1 മുതലാണ് ഇത് കേന്ദ്രം കർശനമാക്കിയിരിക്കുന്നത്.
എല്ലാ യുപിഐ ഇടപാട് ഐഡികളും കർശനമായി ആൽഫാന്യൂമെറിക് ആയിരിക്കണമെന്നാണ് നിർദേശം. ഇത് ജനുവരി 9-ലെ സർക്കുലർ അനുസരിച്ചുള്ള നിയമമാണ്. @, !, # പോലുള്ളവ ഇനി ഐഡിയിൽ ഉപയോഗിക്കാൻ കഴിയില്ല. ഇങ്ങനെയുള്ള ഐഡിയിൽ നിന്ന് പണമിടപാട് നടത്തുമ്പോൾ അത് ഓട്ടോമാറ്റിക്കായി പരാജയപ്പെടും.
Also Read: TRAI SIM Rule: സിം കട്ടാകാതിരിക്കാൻ 20 രൂപ മതി! jio, Airtel, VI, BSNL വരിക്കാർക്ക് കുശാൽ…
ഇത് നിങ്ങൾക്ക് യുപിഐ അക്കൌണ്ട് വഴി മാറ്റാവുന്നതാണ്. എങ്ങനെയാണ് നിങ്ങളുടെ UPI ID പരിശോധിക്കേണ്ടതെന്ന് നോക്കാം
UPI New Rule: ട്രാൻസാക്ഷൻ ഐഡി മാറ്റാൻ നിങ്ങൾ ചെയ്യേണ്ടത്…
നിങ്ങളുടെ യുപിഐ ട്രാൻസാക്ഷൻ ഐഡി നിർദേശിക്കുന്ന പോലെ ഫോർമാറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഉദാഹരണത്തിന്, 1234567890@ok-sbi, 1234567890@ok-axis പോലുള്ള ഐഡികൾ ഇനി അസാധുവാകും. എന്നാൽ, 1234567890oksbi, 1234567890oksaxis തുടങ്ങിയ ഐഡികൾക്ക് പ്രശ്നമില്ല.
ആദ്യം നിങ്ങളുടെ യുപിഐ ആപ്പ് അപ്ഡേറ്റഡാണോ എന്നത് ഉറപ്പാക്കണം. ആപ്പ് തുറന്ന് ഐഡി ഏതാണെന്ന് പരിശോധിക്കുക. ആപ്പിലെ സെറ്റിങ്സിൽ ഇങ്ങനെ തിരുത്താനുള്ള നിർദേശം വന്നിട്ടുണ്ടോ എന്ന് നോക്കുക. നോട്ടിഫിക്കേഷൻ വന്നിട്ടില്ലെങ്കിലോ സംശയമുണ്ടെങ്കിലോ ആപ്പ് കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile