പ്രതീഷിക്കാതെ 100 കോടി ക്ലബ്ബിൽ ;ഈ സിനിമ OTT യിൽ എത്തുന്നു

HIGHLIGHTS

പുതിയ പാൻ ഇന്ത്യൻ സിനിമകൾ OTT യിൽ എത്തുന്നു

അതിൽ എടുത്തു പറയേണ്ടത് കാർത്തികേയ 2 എന്ന സിനിമയാണ്

പ്രതീഷിക്കാതെ 100 കോടി ക്ലബ്ബിൽ ;ഈ സിനിമ OTT യിൽ എത്തുന്നു

കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ ഒരു തെലുങ്കു ചിത്രം ആയിരുന്നു Karthikeya 2 എന്ന സിനിമ .മികച്ച അഭിപ്രായം ആയിരുന്നു ഈ സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നും ലഭിച്ചിരുന്നത് .ഏകദേശം 130 കോടിയ്ക്ക് മുകളിൽ സിനിമ കളക്റ്റ് ചെയ്തു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ .

Digit.in Survey
✅ Thank you for completing the survey!

തെലുങ്കിലെ യുവതാരം നിഖിൽ സിദ്ധാർത്ഥയും കൂടാതെ മലയാളി താരം അനുപമ പരമേശ്വരനും ആണ് ചിത്രത്തിൽ പ്രധാന റോളിൽ എത്തിയിരിക്കുന്നത് .ഒരു ആക്ഷൻ-സാഹസികത ത്രില്ലർ സിനിമ കൂടിയാണിത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രം സെപ്റ്റംബർ 30 OTT യിൽ എത്തുന്നതാണ് .

ആര്യയുടെ സിനിമ OTT യിൽ എന്ന് പ്രതീക്ഷിക്കാം

ഈ മാസ്സം 8 തീയ്യതി തിയറ്ററുകളിൽ എത്തിയ ആര്യ നായകനായി എത്തിയ സിനിമ ആയിരുന്നു ക്യാപ്റ്റൻ എന്ന തമിഴ് സിനിമ .എന്നാൽ തിയറ്ററുകളിൽ നിന്നും മിക്സഡ് റിവ്യൂ ആയിരുന്നു ലഭിച്ചിരിക്കുന്നത് .ഒരു സയൻസ് ഫിക്ഷൻ കാറ്റഗറിയിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരുന്നത് ടിക്ക് ടിക്ക് ടിക്ക് ,ടെഡി അടക്കമുള്ള  സിനിമകൾ സംവിധാനം ചെയ്ത ശക്തി സൗന്ദർ രാജൻ ആണ് .ക്യാപ്റ്റൻ എന്ന സിനിമ ഒക്ടോബർ രണ്ടാം വാരം OTT യിൽ പ്രതീക്ഷിക്കാം .Zee 5 ലൂടെ എത്തും എന്നാണ് സൂചനകൾ .

 

Experienced Social Media And Content Marketing Specialist View Full Profile