HIGHLIGHTS
സിദ്ധാർഥ ഭരതനാണ് ചിത്രം സംവിധാനം ചെയ്തത്
റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവർ പ്രധാന വേഷങ്ങളിലെത്തി
സിനിമയുടെ ഒടിടി റിലീസ് ഉടൻ
സിദ്ധാർഥ് ഭരതൻ്റെ സംവിധാനത്തിൽ റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ചതുരം. ഇറോട്ടിക് ത്രില്ലർ വിഭാഗത്തിൽപെട്ട ചിത്രത്തിന്റെ OTT റിലീസ് പ്രഖ്യാപിച്ചു.
Surveyസ്വാസിക തന്നെയാണ് Chathuramന്റെ ഒടിടി റിലീസ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. സൈന പ്ലേ(Saina Play)യിലാണ് ചിത്രം ഡിജിറ്റൽ റിലീസ് ചെയ്യുക. എന്നാൽ, സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഉടൻ തന്നെ ചതുരം റിലീസിനെത്തും.
അലൻസിയർ ലെ ലോപസ്, ശാന്തി ബാലചന്ദ്രൻ, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 'ഒരു ശുദ്ധ എ പടം' എന്ന ടാഗ് ലൈനോടെയാണ് സിനിമ റിലീസിനെത്തിയത്. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിന് നിരവധി വിമർശനങ്ങളും അതുപോലെ നിരൂപക പ്രശംസയും നേടിയിരുന്നു. കഴിഞ്ഞ വർഷം നവംബർ നാലിനായിരുന്നു സിനിമ തിയേറ്ററുകളിൽ എത്തിയത്. എന്നാൽ, ഒടിടി റിലീസ് ഈ വർഷമാദ്യം തന്നെയുണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്.
സിനിമയുടെ കഥയും തിരക്കഥയും സംവിധായകൻ സിദ്ധാർഥ് ഭരതനും വിനോയി തോമസും ചേർന്നാണ് ഒരുക്കിയത്. ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്സിന്റെയും യെല്ലോ ബേർഡ് പ്രൊഡക്ഷന്റെയും ബാനറിൽ വിനിതാ അജിത്തും ജോർജ് സാന്തിയാഗോയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile