59,490 രൂപ വരുന്ന സോണി ആൽഫ ZV-E10 APS-C ക്യാമറയ്ക്കാണ് കിഴിവ്
യൂട്യൂബ് ക്രിയേറ്റേഴ്സിന് വേണ്ടിയും, 4കെയിൽ മൂവി ഷൂട്ടിങ്ങിനും അനുയോജ്യമായി ഡിസൈൻ ചെയ്ത ഡിഎസ്എൽആറാണിത്
ആമസോൺ പ്രഖ്യാപിച്ച ഓഫറെന്തെന്ന് അറിയാൻ താൽപ്പര്യമുണ്ടോ?
Sony Alpha DSLR നിങ്ങൾക്ക് 12000 രൂപ കിഴിവിൽ വാങ്ങാം. 50000 രൂപയ്ക്ക് മുകളിൽ വിപണി വിലയുള്ള DSLR Camera-യാണിത്. ഇപ്പോഴിതാ മികച്ച ഡീലാണ് ഈ ക്യാമറയ്ക്കായി ആമസോൺ അനുവദിച്ചിരിക്കുന്നത്. യൂട്യൂബ് ക്രിയേറ്റേഴ്സിന് വേണ്ടിയും, 4കെയിൽ മൂവി ഷൂട്ടിങ്ങിനും അനുയോജ്യമായി ഡിസൈൻ ചെയ്ത ഡിഎസ്എൽആറാണിത്.
Surveyസോണി വിപണിയിലെ പ്രമുഖ ഡിഎസ്എൽആർ കമ്പനി കൂടിയാണ്. ആമസോൺ പ്രഖ്യാപിച്ച ഓഫറെന്തെന്ന് അറിയാൻ താൽപ്പര്യമുണ്ടോ? എങ്കിൽ ഇവിടെ വളരെ ചുരുക്കത്തിൽ ഓഫറും ക്യാമറയുടെ ഫീച്ചറുകളും പരിചയപ്പെടുത്തുന്നു.
Sony Alpha ZV-E10 APS-C DSLR ഓഫർ
59,490 രൂപ വരുന്ന സോണി ആൽഫ ZV-E10 APS-C ക്യാമറയ്ക്കാണ് കിഴിവ്. ബ്ലാക്ക് കളറിലുള്ള ഡിവൈസ് ഇപ്പോൾ 50000 രൂപയ്ക്ക് താഴെ സ്വന്തമാക്കാം. 10000 രൂപ വില കുറച്ചാണ് ഇത് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 49,489 രൂപയ്ക്ക് Alpha ZV-E10 APS-C ലിസ്റ്റ് ചെയ്തിരിക്കുന്നു. 2000 രൂപയുടെ ബാങ്ക് കിഴിവും ആമസോൺ അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ 47,489 രൂപയ്ക്ക് സോണി ആൽഫ സ്വന്തമാക്കാം.

4,969 രൂപയ്ക്ക് നോ-കോസ്റ്റ് ഇഎംഐ ഓഫറുണ്ട്. 2,399 രൂപയ്ക്ക് ഇഎംഐയും ലഭ്യമാണ്. ആമസോൺ പേ ICICI ബാങ്ക് കാർഡിലൂടെ 1484 രൂപ വരെ ക്യാഷ്ബാക്ക് നേടാം.
സോണി DSLR ക്യാമറയുടെ പ്രത്യേകതകൾ എന്തെല്ലാം?
വിശ്വസനീയമായ ബ്രാൻഡായ സോണിയുടെ ആൽഫ മോഡലിലുള്ള ഡിവൈസാണിത്. താങ്ങാനാവുന്ന വിലയിലാണ് കമ്പനി DSLR അവതരിപ്പിച്ചത്. ഈ ക്യാമറയുടെ ഭാരം കുറഞ്ഞതായതിനാൽ യാത്രയിൽ കൂടെ കൂട്ടാവുന്ന മികച്ച കമ്പാനിയൻ തന്നെയാണ്. ഇതിൽ വലിയൊരു APS-C സെൻസർ ഉണ്ട്. ഇത് തിളക്കമുള്ളതും വ്യക്തവുമായ വീഡിയോകൾ ഉറപ്പാക്കുന്നു.
CMOS ഫോട്ടോ സെൻസർ ടെക്നോളജിയാണ് ക്യാമറയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചർ ഇതിനുണ്ട്. 4കെ വീഡിയോ റെക്കോഡിങ്ങും, ഫുൾ HD റെക്കോഡിങ്ങും 120FPS-ൽ സാധ്യമാണ്. ഇതുവരെ പറയത്തക്ക ന്യൂനതകളൊന്നും ഇതിനില്ല.
പരസ്പരം മാറ്റാവുന്ന ലെൻസുകളാണ് ഡിജിറ്റൽ ക്യാമറയിൽ ഉപയോഗിച്ചിട്ടുള്ളത്. ഇത് വ്ലോഗിംഗിന് അനുയോജ്യമാണ്. വീഡിയോ റെക്കോർഡിങ്ങിനും DSLR ക്യാമറയിൽ വിൻഡ് സ്‌ക്രീനോടുകൂടിയ ബിൽറ്റ്-ഇൻ ഡയറക്ഷണൽ 3-കാപ്‌സ്യൂൾ മൈക്ക് കൊടുത്തിരിക്കുന്നു.
നിങ്ങൾ എന്തെങ്കിലും ഷൂട്ട് ചെയ്യുന്ന സമയത്ത് ഓഡിയോ കാര്യക്ഷമമായി റെക്കോർഡ് ചെയ്യുന്നതിന് സഹായിക്കും. അതുപോലെ ബാക്ക്ഗ്രൌണ്ട് നോയിസുകളെ ഒഴിവാക്കുകയും ചെയ്യും. ഇതിൽ സോണി പ്രൊഡക്റ്റ് ഷോകേസ് സെറ്റിങ്സ് അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറുള്ള ഡിവൈസാണ്. ഹാൻഡ്‌ഹെൽഡ് ഷോട്ടുകൾക്കിടയിൽ കുലുക്കവും മങ്ങലും ഒഴിവാക്കാൻ ക്യാമറയെ സ്ഥിരമായി നിലനിർത്തുന്നു. സ്റ്റിൽ, വീഡിയോകൾക്കായി റിയൽ ടൈം AF ഐയും നൽകിയിരിക്കുന്നു.
Read More: BSNL 11 Months Plan: ഒരു വർഷത്തിനടുത്ത് വാലിഡിറ്റി, ഡാറ്റയും Unlimited കോളിങ്ങും മാസം 136 രൂപ!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile