UPI പേയ്‌മെന്റുകൾ തടസ്സപ്പെടാതിരിക്കാൻ ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കുക

UPI പേയ്‌മെന്റുകൾ തടസ്സപ്പെടാതിരിക്കാൻ ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കുക
HIGHLIGHTS

ഉപഭോക്താക്കൾ യുപിഐ പേയ്‌മെന്റുകളെ ആശ്രയിക്കുന്നത് വർധിച്ചു വരികയാണ്

അതുകൊണ്ടു തന്നെ യുപിഐ ഇടപാടുകൾ പരാജയപ്പെടുക സാധാരണമാണ്‌

പേയ്‌മെന്റ് എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ നോക്കാം

UPI പേയ്‌മെന്റുകളെ ആശ്രയിക്കുന്നത് വർധിച്ചതിനാൽ പലരും പണം കൈയിൽ സൂക്ഷിക്കാറില്ല. എന്നാൽ ആവശ്യത്തിന് പണം കൈവശം ഇല്ലാത്ത സന്ദർഭങ്ങളിൽ UPI ഇടപാടുകൾ പരാജയപ്പെടുമ്പോഴാണ് പ്രശ്‌നമാകുന്നത്.  UPI ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയാത്തതിന് പലവിധ കാരണങ്ങളുണ്ട്. മിക്കവർക്കും ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകാം. നിങ്ങളുടെ പേയ്‌മെന്റ് പൂർത്തിയാക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ ഏതൊക്കെ ആണെന്ന് നോക്കാം 

പ്രതിദിന യുപിഐ പേയ്‌മെന്റ് പരിധി മനസ്സിലാക്കി വയ്ക്കുക 

മിക്ക ബാങ്കുകളും UPI ഇടപാടുകളുടെ പ്രതിദിന എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു UPI ഇടപാടിൽ ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്ന പരമാവധി തുക ഒരു ലക്ഷം രൂപയാണ്. അതിനാൽ പ്രതിദിന പരിധി കടന്നാൽ വീണ്ടും ഇടപാട് നടത്തുന്നതിന് 24 മണിക്കൂർ കാത്തിരിക്കേണ്ടി വരും.

UPI ഐഡിയുമായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യുക

UPI പേയ്‌മെന്റുകൾ തടസ്സപ്പെടാനുള്ള ഏറ്റവും പ്രധാനമായ കാരണങ്ങളിലൊന്ന് തിരക്കുള്ള ബാങ്ക് സെർവറുകളാണ്. അത് ഒഴിവാക്കാൻ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ നിങ്ങളുടെ UPI ഐഡിയിലേക്ക് ലിങ്ക് ചെയ്യുന്നതാണ് നല്ലത്. അതിനാൽ, നിങ്ങളുടെ ബാങ്കിന്റെ സെർവറുകളിലൊന്ന് തകരാറിലാണെങ്കിൽ നിങ്ങളുടെ മറ്റൊരു ബാങ്ക് അക്കൗണ്ട് വഴി പേയ്‌മെന്റുകൾ ആരംഭിക്കാം.

സ്വീകർത്താവിന്റെ അക്കൗണ്ട് വിവരങ്ങൾ ശരിയാണെന്ന് ഉറപ്പിക്കുക 

പണം അയയ്‌ക്കുമ്പോൾ സ്വീകർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും ക‍ൃത്യമാണോയെന്ന് പരിശോധിക്കണം. തെറ്റായ ഐഎഫ്‌എസ്‌സി കോഡോ അക്കൗണ്ട് നമ്പറോ പൂരിപ്പിച്ചിട്ടുണ്ടെങ്കിൽ ഇടപാടും പരാജയപ്പടും.

കൃത്യമായ യുപിഐ പിൻ നൽകുക

ഫോൺ പാസ്‌വേഡ്, എടിഎം പിൻ, ഇമെയിലുകൾ തുടങ്ങി  നിരവധി പാസ് വേർഡുകൾ  ഓർത്തുവെക്കേണ്ടതായി ഉണ്ട്: അതിനാൽ നിങ്ങളുടെ UPI പിൻ മറന്നുപോകാനുള്ള സാധ്യതയുമുണ്ട്. പിൻ കൃത്യമല്ലെങ്കിൽ ഇടപാട് പൂർത്തിയാക്കാൻ കഴിയില്ല.പിൻ മറന്നുപോയാൽ ഫോർഗെറ്റ് UPI പിൻ ഓപ്ഷൻ തെരഞ്ഞെടുത്ത് പുതിയ പിൻ സെറ്റ് ചെയ്യാം

 ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക

UPI പേയ്‌മെന്റുകൾ പരാജയപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് നെറ്റ്‌വർക്ക് കണക്ഷൻ. നെറ്റ് വർക്ക് കണക്ഷൻ മികച്ചതല്ലെങ്കിൽ ഇടപാടുകൾ നടത്താൻ കഴിയില്ല. ഇത്തരം സന്ദർഭങ്ങളിൽ ഹോട്ട്സ്പോട്ട് ഓണാക്കി ഇടപാട് പൂർത്തിയാക്കാം. കച്ചവടക്കാരുെയോ, ഉപഭോക്താവിന്റെയോ  ഒരാളുടെ നെറ്റ് വർക്ക് കണക്ഷൻ കൃത്യമാണെങ്കിലേ ഇടാപാട് പൂർത്തിയാക്കാൻ കഴിയുകയുള്ളു.

യുപിഐ ലൈറ്റ് പരീക്ഷിക്കുക

കുറഞ്ഞ തുകയുടെ ഇടപാടുകൾക്ക് യുപിഐ ലൈറ്റ് ഉപയോഗിക്കാം. 200 രൂപവരെയുള്ള ഇടപാടുകൾ ഈസിയായി നടത്താം. യുപിഐ പിൻ ചേർക്കാതെയും,  ബാങ്ക് സെർവറുകളെ ആശ്രയിക്കാതെയും ഇടപാടുകൾ നടത്താം. നിലവിൽ, പേടിഎം, ഫോൺപേ എന്നിവയിൽ യുപിഐI ലൈറ്റ് സേവനം ലഭ്യമാണ്, മറ്റ് പേയ്‌മെന്റ് ആപ്പുകളിലും ഉടൻ ലഭ്യമാകും.

Nisana Nazeer
Digit.in
Logo
Digit.in
Logo