2026 ലെ മെഗാ സെയിലിന് ഫ്ലിപ്കാർട്ട് Republic Day Sale 2026 ലൂടെ തുടക്കമിടുന്നു. വൻ കിഴിവുകളും ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ഡീലുകളുമായാണ് Flipkart റിപ്പബ്ലിക് സെയിൽ ആരംഭിക്കുന്നത്. ഇപ്പോഴിതാ ഇ കൊമേഴ്സ് പ്ലാറ്റ്ഫോം സെയിൽ തീയതിയും പുറത്തുവിട്ടു.
Surveyഓഫർ ആരംഭിക്കുന്ന തീയതിയും, ഗംഭീരമായ ഡീലുകളും ഇപ്പോൾ തന്നെ നോക്കിവച്ചോളൂ. വാലന്റൈൻസ് ഡേയ്ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ ഓഫറുകൾ കാത്തിരിക്കുകയാണെങ്കിൽ ഇത് പ്രയോജനപ്പെടുത്താം.
Flipkart Republic Day Sale 2026 Date
ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ദിന വിൽപ്പന അടുത്ത വാരം ആരംഭിക്കുന്നു. ജനുവരി 17 ന് വിൽപ്പന ആരംഭിക്കും. ഫ്ലിപ്കാർട്ട് പ്ലസ്, ഫ്ലിപ്കാർട്ട് ബ്ലാക്ക് അംഗങ്ങൾക്ക് 24 മണിക്കൂർ നേരത്തെ ഓഫറുകൾ ലഭ്യമാകും. എന്നുവച്ചാൽ പ്ലസ് മെമ്പർഷിപ്പോ, ബ്ലാക്ക് മെമ്പർഷിപ്പോ ഉണ്ടെങ്കിൽ ജനുവരി 16 മുതൽ പർച്ചേസ് ചെയ്യാം.
റിപ്പബ്ലിക് ഡേ സെയിൽ 2026 ഓഫറുകൾ
റിപ്പബ്ലിക് ദിന വിൽപ്പനയിൽ ഏറ്റവും കൂടുതൽ ആളുകൾ നോക്കുന്നത് സ്മാർട്ട്‌ഫോണുകളാണ്. പ്രീമിയം ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഇങ്ങനെയുള്ള സെയിൽ ഉത്സവങ്ങൾ ചാകരയാകും. ഐഫോണുകൾ മുതൽ ആൻഡ്രോയിഡിലെ ടോപ് ഫോണുകൾ വരെ റിപ്പബ്ലിക് ഡേ സെയിലിൽ കിഴിവിൽ വിൽക്കുന്നു.
Also Read: റെഡ്മി നോട്ട് ഫോണിന്റെ ലുക്കിൽ New Poco 5G എത്തി, 20000 രൂപയ്ക്ക് താഴെ 5520mAh ബാറ്ററി ഫോൺ
ഐഫോൺ 15, ഐഫോൺ 16 സീരീസുകൾക്ക് മികച്ച ഓഫർ ലഭ്യമാകും. ഇതിന് ആകർഷകമായ ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ബോണസുകളും ലഭ്യമാക്കുന്നു. ഫ്ലിപ്കാർട്ടിൽ നിങ്ങൾക്ക് HDFC കാർഡിലൂടെ കിഴിവ് നേടാം. 10 ശതമാനം വരെ കിഴിവും ഇഎംഐ ഓപ്ഷനും റിപ്പബ്ലിക് ഡേ സെയിലിൽ അനുവദിച്ചിരിക്കുന്നു.
ഓപ്പോ, വിവോ, ഐഖൂ, മോട്ടറോള, നതിങ് എന്നീ ബ്രാൻഡുകളുടെ ഫോണുകൾ ഓഫറിൽ വിൽപ്പനയ്ക്കെത്തും. ഉദാഹരണത്തിന് ഐഖൂ നിയോ സീരീസിലെ ഫോണുകളും നതിങ് ഫോൺ 3എ പോലുള്ള ഫോണുകളും വിലക്കുറവിൽ ലഭിക്കും. CMF Phone 2 Pro, ഗൂഗിൾ പിക്സൽ 10 പോലുള്ള സ്മാർട്ട്ഫോണുകളും ഓഫറിലുണ്ടാകും.
സ്മാർട്ട്ഫോണുകൾ മാത്രമല്ല മറ്റ് ഇലക്ട്രോണിക്സുകൾക്കും കിഴിവ് ലഭിക്കും. വീട്ടുപകരണങ്ങളും, ഫാഷൻ, സ്മാർട്ട് ടിവി, ഇയർപോഡുകൾ, ഹോം തിയേറ്റർ തുടങ്ങിയവയെല്ലാം വിലക്കുറവിൽ വാങ്ങിക്കാം. ജനുവരി 17 മുതൽ ലഭിക്കുന്ന ഈ ഓഫർ മിസ്സാക്കണ്ട.
ഫാസ്റ്റ്, ഫ്രീ ഡെലിവറിയ്ക്കും ഫ്ലിപ്കാർട്ടിന്റെ മെമ്പർഷിപ്പ് എടുക്കാം. 1,499 രൂപയ്ക്ക് ഒരു വർഷത്തേക്ക് നിങ്ങൾക്ക് Flipkart Black ആക്സസ് ലഭിക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile