കൊടും വേനൽച്ചൂടിൽ നിന്ന് ആശ്വാസം തേടുന്നവർക്ക് കുറഞ്ഞ വിലയിൽ Portable Air Cooler വാങ്ങാം. എസിയുടെ അത്രയും ചിലവില്ലാതെ തന്നെ മുറി കൂളാക്കാൻ ബജറ്റ് വിലയിൽ എയർ കൂളർ വാങ്ങാം. ആമസോണിൽ മികച്ച ബ്രാൻഡുകളുടെ പോർട്ടബിൾ കൂളറുകൾ പകുതി വിലയ്ക്ക് വിൽക്കുന്നു. വീടിന്റെ ഏത് കോണിലേക്കും എളുപ്പത്തിൽ മാറ്റി വയ്ക്കാനാകുമെന്നതാണ് ഈ എയർ കൂളറുകളുടെ പ്രത്യേകത.
Surveyലിവിങ് റൂമിലേക്കോ, കിടപ്പുമുറിയിലേക്കോ, അടുക്കളയിലേക്കോ, വരാന്തയിലേക്കോ വേഗത്തിൽ എടുത്തുമാറ്റാവുന്ന കൂളറുകളാണിവ. വൈദ്യുതി ലാഭിക്കാനും പരിസ്ഥിതി സൗഹൃദമായി മുറി തണുപ്പിക്കാനും സഹായിക്കുന്ന പോർട്ടബിൾ എസിയ്ക്കാണ് ഓഫർ. ഈ എയർ കൂളറുകളുടെ ഓഫറുകളും സവിശേഷതകളും അറിയാം.
HIFRESH Portable Air Cooler
31 അടി വരെ എയർ ഫ്ലോ ലഭിക്കുന്ന HIFRESH പോർട്ടബിൾ എയർ കൂളറാണിത്. 27,000 രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയ എയർ കൂളറാണിത്. ആമസോണിൽ പകുതി വിലയ്ക്ക്, 9999 രൂപയിൽ പോർട്ടബിൾ എസി വാങ്ങാം. 2,500 രൂപയുടെ ബാങ്ക് ഓഫർ ആമസോൺ നൽകുന്നു. ഇങ്ങനെ പോർട്ടബിൾ എസി വെറും 7000 രൂപ റേഞ്ചിലും വാങ്ങാം. 352 രൂപയുടെ ഇഎംഐ ഓഫറും ഇപ്പോൾ ലഭ്യമാണ്.
എയർ കൂളറായും ഒപ്പം ഫാൻ, ഹ്യുമിഡിഫയർ, എയർ പ്യൂരിഫയർ ആയും ഇത് പ്രവർത്തിക്കുന്നു. കാറ്റിന്റെ വേഗത ക്രമീകരിക്കാൻ 3 സ്പീഡ് സെറ്റിംഗുകളും, 4 മോഡുകളും ലഭ്യമാണ്.
Also Read: മോട്ടോയുടെ ചുള്ളൻ Motorola Edge 70 Pro! 6500mAh കരുത്തും 50MP സെൽഫി സെൻസറും
FASTRON Personal Air Cooler
15,000 രൂപ വിപണി വിലയുള്ള FASTRON Personal Air Cooler പകുതി വിലയിൽ ആമസോണിൽ ലഭ്യമാണ്. ഇപ്പോൾ വെറും 7997 രൂപയ്ക്കാണ് എസി വിൽക്കുന്നത്. 2500 രൂപയുടെ ബാങ്ക് ഓഫറും ചേർത്ത് 5000 രൂപ റേഞ്ചിൽ ഫാസ്റ്റട്രൺ പോർട്ടബിൾ എസി ലഭിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ 281 രൂപയുടെ ഇഎംഐയിലും എയർ കൂളർ സ്വന്തമാക്കാം.
LED Touch ഡിസ്പ്ലേയും, ഫുൾ ഫീച്ചർ റിമോട്ട് കൺട്രോൾ സപ്പോർട്ടുമുള്ള പേഴ്സണൽ എസിയാണിത്. 15-20 അടി ദൂരെ നിന്ന് പോലും തണുപ്പ് നൽകാൻ എയർ കൂളറിന് സാധിക്കുന്നു. വെള്ളത്തിന്റെ ലെവൽ കാണിക്കാനുള്ള ഇൻഡിക്കേറ്ററുമുള്ള ഒരു സ്മാർട്ട് കൂളറാണിതെന്ന് പറയാം. ടച്ച് പാനലിലൂടെ സ്ലീപ്പ് മോഡ് സെറ്റ് ചെയ്താൽ ശബ്ദമില്ലാതെ, രാത്രി മുഴുവൻ തണുപ്പ് നൽകും.
Cadlec ChillMate 50L ഡിസേർട്ട് എയർ കൂളർ
അടുത്ത് 5000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന ഒരു പേഴ്സണൽ എയർ കൂളറാണ്. 18999 രൂപയാണ് വിപണി വിലയെങ്കിലും ആമസോണിൽ 74 ശതമാനം ഇളവിൽ ലഭ്യമാണ്. Cadlec ChillMate 50 ലിറ്റർ കപ്പാസിററിയുള്ള കൂളറിന്റെ ആമസോണിലെ വില വെറും 4999 രൂപ മാത്രമാണ്. 176 രൂപയുടെ വളരെ ആകർഷകമായ ഇഎംഐ ഓഫറും കൂളറിന് ലഭ്യമാണ്.

വലിയ വാട്ടർ ടാങ്ക് ഉള്ളതിനാൽ ഇടയ്ക്കിടെ വെള്ളം നിറയ്ക്കേണ്ട ബുദ്ധിമുട്ട് ഇതിനില്ല. മുറിയുടെ എല്ലാ കോണുകളിലേക്കും കാറ്റ് എത്താനുള്ള എയർ ത്രോ ഇതിനുണ്ട്. 50 ലിറ്റർ വെള്ളം നിറച്ചാലും വീലുകൾ ഉള്ളതുകൊണ്ട് എവിടേക്കും മാറ്റി വയ്ക്കാനും സാധിക്കുന്നു.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ കൊടുത്തിരിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile