ആമസോൺ ഉപഭോക്താക്കൾ കാത്തിരിക്കുന്ന സ്പെഷ്യൽ ഓഫറു(special offers)കളുമായാണ് ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ എത്തുന്നത്. ഇത്തവണ എന്നായിരിക്കും ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ എന്നതും എന്തെല്ലാം കിഴിവുകളാണ് കമ്പനി നൽകുന്നതെന്നും അറിയാൻ നിങ്ങളും ആകാംക്ഷരായിരിക്കും അല്ലേ?
Survey
✅ Thank you for completing the survey!
ഈ മാസം 19നോട് അടുപ്പിച്ചാണ് Amazon Great Republic Day Sale 2023 ആരംഭിക്കുക എന്ന് പരക്കെ ഒരു റിപ്പോർട്ട് പ്രചരിച്ചുവെങ്കിലും ഗുണഭോക്താക്കൾക്ക് അധികം കാത്തിരിപ്പ് നൽകാൻ ആമസോൺ തയ്യാറല്ല. അതിനാൽ തന്നെ ഇത്തവണത്തെ റിപ്പബ്ലിക് സെയിലിന് ജനുവരി 15ന് തുടക്കമാകും.
എന്നാൽ, ആമസോൺ പ്രൈം അംഗങ്ങൾക്ക് 24 മണിക്കൂർ മുമ്പ് തന്നെ ഓഫറുകളിൽ സാധനങ്ങൾ പർച്ചേസ് ചെയ്ത് തുടങ്ങാം. അതായത്, ജനുവരി 14 മുതൽ പ്രൈം അംഗങ്ങൾക്ക് സെയിലിലേക്ക് സ്പെഷ്യൽ എൻട്രി ലഭിക്കും. ജനുവരി 20 വരെയാണ് റിപ്പബ്ലിക് ഡേ സെയിൽ നടക്കുന്നത്.
Amazon Great Republic Day Saleൽ ചില കിക്ക്സ്റ്റാർട്ട് ഓഫറുകൾ ലഭ്യമാണ്. വസ്ത്രങ്ങൾ, ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ടിവികൾ, വാഷിങ് മെഷീനുകൾ, ആക്സസറീസ് തുടങ്ങി നിരവധി ഉൽപ്പന്നങ്ങളിൽ മികച്ച ഓഫറുകളാണ് കാത്തിരിക്കുന്നത്. വിലക്കിഴിവുകൾക്ക് പുറമെ എല്ലാ എസ്‌ബിഐ കാർഡ് ഉടമകൾക്കും 10% അധിക കിഴിവ് ലഭിക്കും. ഈ ഓഫർ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് സാധുതയുള്ളതാണ്. ഇതിൽ മൊബൈലുകൾക്കും ആക്സസറികൾക്കും 40% വരെ കിഴിവ് ലഭിക്കുമെന്നതും പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ, നോ കോസ്റ്റ് EMI, എക്‌സ്‌ചേഞ്ച് ഓഫറുകൾ, റിഡീം ചെയ്യാവുന്ന കൂപ്പണുകൾ എന്നിവയ്‌ക്കൊപ്പം, മൊബൈൽ ഫോണുകളിലെ ഈ ആമസോൺ ഡീൽ കൂടുതൽ ലാഭകരവും ഒരു സേവിംഗ്സ് ഓപ്ഷനുമാകുന്നു.
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ഒട്ടനവധി പുത്തൻ ഫോണുകൾ കൂടി വിൽപ്പനയ്ക്ക് എത്തുന്നു. അതായത്, 60ലധികം പുതിയ ലോഞ്ചുകൾക്ക് കൂടി Amazon Great Republic Day Sale 2023 സാക്ഷ്യം വഹിക്കുന്നുണ്ട്. സാംസങ്, സോണി, എൽജി തുടങ്ങിയ മുൻനിര ബ്രാൻഡുകളെ അതിനാൽ തന്നെ ഈ സെയിലിൽ നിങ്ങൾ പ്രതീക്ഷിച്ചുകൊള്ളൂ.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile