ഐക്യൂവിന്റെ പുതുപുത്തൻ 5ജി ഫോൺ വിപണിയിൽ
ഇന്ന് ഉച്ചയ്ക്ക് മുതൽ വിൽപ്പന ആരംഭിച്ചു
ആമസോണിൽ വമ്പിച്ച കിഴിവിലും ഫോൺ വാങ്ങാവുന്നതാണ്
ഐക്യൂ 11 5ജി ഫോണിന്റെ വിൽപ്പന തുടങ്ങി. ഇന്ത്യയിലെ ആദ്യ വിൽപ്പന ഇന്ന് 12 മണി മുതൽ ആരംഭിച്ചു. എന്നാൽ, ആമസോൺ പ്രൈം അംഗങ്ങൾക്ക് ഇതിന് മുമ്പ് തന്നെ iQOO 11 5G ലഭ്യമാക്കിയിരുന്നു. ഏറ്റവും മികച്ച പ്രോസസ്സറോടെ വരുന്ന സ്മാർട്ഫോൺ ആയതിനാൽ ഐക്യൂവിന്റെ ഈ പുതുപുത്തൻ ഫോൺ വിപണി കീഴടക്കുമെന്നാണ് പ്രതീക്ഷ.
Surveyരണ്ട് കളർ ഓപ്ഷനുകളിലാണ് ഫോൺ എത്തുന്നത്. മാത്രമല്ല, സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ ഉൾപ്പെടുത്തി ഇന്ത്യയിൽ എത്തിയ ആദ്യ സ്മാർട്ഫോൺ കൂടിയാണ് iQOO 11 5G എന്ന വിശേഷണവും ഇതിന് സ്വന്തം.
ഐക്യൂ ഫോൺ വിൽപ്പന സംബന്ധിച്ചുള്ള വിശദവിവരങ്ങൾ
iQOO 11 5Gയുടെ രണ്ട് മോഡലുകളാണ് ഇന്ത്യയിൽ പുറത്തിറക്കിയിട്ടുള്ളത്. 8 GB റാമും 256 GB സ്റ്റോറേജുമുള്ള മോഡൽ ഇന്ത്യയിൽ 59,999 രൂപയ്ക്ക് ലഭിക്കും. 16 GB റാമും 256 GB സ്റ്റോറേജുമുള്ള മോഡൽ 64,999 രൂപയ്ക്കും വാങ്ങാവുന്നതാണ്. ഇവ ആൽഫ, ലെജൻഡ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. iQOO ഇ-സ്റ്റോർ, ആമസോൺ എന്നിവയിലൂടെ ഇപ്പോൾ ഫോൺ വാങ്ങാവുന്നതാണ്.
iQOO 11 5G ഓഫറുകൾ
എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് കാർഡുകൾ വഴിയോ EMI ഇടപാടുകൾ വഴിയോ വാങ്ങുമ്പോൾ നിങ്ങൾക്ക് 5,000 രൂപയുടെ ഇൻസ്റ്റന്റ് discount ലഭിക്കുന്നതാണ്. ഇതിന് പുറമെ, ആമസോണിൽ 1,000 രൂപയുടെ discount കൂപ്പൺ ലഭിക്കും. 3000 രൂപ വരെ ആമസോണിലൂടെ എക്‌സ്‌ചേഞ്ച് ബോണസുകളായും പർച്ചേസിൽ നേടാം. ഇത് കൂടാതെ, നോ-കോസ്റ്റ് ഇഎംഐകൾ പ്രതിമാസം 1,373 രൂപ മുതൽ ലഭിക്കുന്നു. 25000 രൂപ വരെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകളും iQOO 11 5Gയ്ക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഐക്യൂ 11 5G ( iQOO 11 5G) ഫീച്ചറുകൾ
QHD+ റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയുമായാണ് iQOO 11 സ്മാർട്ട്ഫോൺ വരുന്നത്. 144Hz റിഫ്രഷ് റേറ്റുള്ള മികച്ച ഡിസ്പ്ലേയാണിത്. ആൻഡ്രോയിഡ് 13 ബേസ്ഡ് ഫൺടച്ച് OS 13ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയോടെ വരുന്ന ഐക്യൂവിന്റെ 5ജി സെറ്റിൽ ISOCELL GN5 സെൻസറുണ്ട്. കൂടാതെ, 13 MP ടെലിഫോട്ടോ/ പോർട്രെയിറ്റ് ലെൻസ്, 8 MP അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവയാണ് പിൻ ക്യാമറയിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 MP ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.
iQOO 11ന്റെ ഈ 5ജി മോഡലിൽ 120W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററിയാണുള്ളത്. അതായത്, വെറും 8 മിനിറ്റിനുള്ളിൽ ബാറ്ററിയുടെ 50 ശതമാനം ചാർജ് ചെയ്യപ്പെടുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile