Sony Bravia TV നിസ്സാര വിലയ്ക്ക്! 35000 രൂപയ്ക്ക് 4K HDR ടെലിവിഷൻ വീട്ടിലെത്തും

Sony Bravia TV നിസ്സാര വിലയ്ക്ക്! 35000 രൂപയ്ക്ക് 4K HDR ടെലിവിഷൻ വീട്ടിലെത്തും

വളരെ ലാഭത്തിൽ ഒരു കിടിലൻ Sony Bravia TV വാങ്ങിയാലോ! നിങ്ങൾക്കായി ആമസോൺ അന്യായ വിലക്കിഴിവിൽ സ്മാർട്ട് ടിവി വിൽക്കുന്നു. 40000 രൂപയ്ക്കും താഴെ സ്മാർട്ട് ടിവി നോക്കുന്നവർ ഈ ഓഫർ വിട്ടുകളയരുത്. 23000 രൂപയുടെ ഡിസ്കൗണ്ട് സോണി ബ്രാവിയ ടെലിവിഷൻ വാങ്ങിക്കാം.

Digit.in Survey
✅ Thank you for completing the survey!

Sony Bravia TV Deal Price on Amazon

59,900 രൂപയ്ക്കാണ് സോണി ഈ ടെലിവിഷൻ വിപണിയിൽ എത്തിച്ചത്. എന്നാൽ ആമസോൺ ഇതിന് 38 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ 36860 രൂപയ്ക്ക് സോണി ബ്രാവിയ 2 സീരീസ് 4കെ അൾട്രാ എച്ച്ഡി ടിവി വാങ്ങിക്കാം. ഇതിന് 1500 രൂപയുടെ ബാങ്ക് കിഴിവും ലഭ്യമാണ്. HDFC, ഓൾ ബാങ്ക് കാർഡിലൂടെ ഈ ഇളവ് സ്വന്തമാക്കാം. ഇത് കൂടി ചേർത്താൽ സോണി ബ്രാവിയ ടെലിവിഷൻ വെറും 35000 രൂപയ്ക്ക് വീട്ടിലെത്തിക്കാം.

ബാങ്ക് കാർഡ് ഉപയോഗിക്കാത്തവർക്ക് 1,105 രൂപയുടെ ക്യാഷ്ബാക്ക് ആമസോൺ പേ വഴിയും ലഭിക്കുന്നതാണ്. ഇതിന് പുറമെ സ്മാർട്ട് ടിവിയ്ക്ക് 1,296 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്.

Sony Bravia TV

Sony 4K HDR TV സവിശേഷതകൾ

നിങ്ങളുടെ സോണി ടിവിയിലൂടെ മികച്ച സിനിമാറ്റിക് അനുഭവം തന്നെ ലഭിക്കും. ഇത് ചെറിയ മുറികൾക്കും, ഇടത്തരം മുറികൾക്കും അനുയോജ്യമായ 43 ഇഞ്ചിന്റെ ടെലിവിഷനാണ്. സോണി ബ്രാവിയ 2 സീരീസിലെ 4K Ultra HD Smart LED Google TV K-43S20B എന്ന മോഡലിൽ ഇത് വരുന്നു.

ഈ 43 ഇഞ്ച് എൽഇഡി ടിവിയിൽ ആകർഷകമായ 4K അൾട്രാ HD റെസല്യൂഷൻ സപ്പോർട്ട് ചെയ്യുന്നു. സോണി ടിവിക്ക് കരുത്ത് പകരുന്നത് നൂതന 4K HDR സാങ്കേതികവിദ്യയാണ്. ഇത് കോൺട്രാസ്റ്റും കളർ ക്ലാരിറ്റിയും വർധിപ്പിക്കുന്നു.

Also Read: Good News! ഇത്ര വേഗം തിരിച്ചിറങ്ങിയോ Gold Price? കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സ്വർണവില

കൂടുതൽ ആഴത്തിലുള്ള കാഴ്ചാനുഭവം നൽകുന്നതിനും സോണി ടിവി മികച്ചതാണ്. പല തരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ സ്മാർട്ട് ടിവിയിലുണ്ട്. എളുപ്പത്തിൽ കണക്റ്റിവിറ്റിക്കായി ഒന്നിലധികം HDMI, USB പോർട്ടുകളും ഇതിൽ വരുന്നു. 2 എച്ച്ഡിഎംഐ പോർട്ടുകളാണ് ഇതിലുള്ളത്.

ശക്തമായ X1 4K പ്രോസസറിന്റെ മികച്ച പെർഫോമൻസ് ഇതിലുണ്ട്. മോഷൻഫ്ലോ XR ഉള്ളതിനാൽ സുഗമമായ ആക്ഷൻ പ്ലേയും ക്ലാരിറ്റിയോടെ ഗ്രാഫിക്സും ചേർത്തുള്ള വിഷ്വൽ എക്സ്പീരിയൻസ് ആസ്വദിക്കാം. സ്മാർട്ട് ടിവിയിൽ ഡോൾബി ഓഡിയോ ഡയലോഗ് ഡെലിവറി ലഭിക്കും.

എന്നാൽ സോണി ബ്രാവിയ ടിവി നിങ്ങൾക്ക് ഭിത്തിയിൽ ഘടിപ്പിക്കാനാകില്ല. എങ്കിലും 4കെ റെസല്യൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും ടിവിയുടെ സവിശേഷതകളാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo