Cyber Crime New Rule: ഇനി എല്ലാ സ്റ്റേഷനുകളിലും കേസെടുക്കും, ഇത് DGPയുടെ ഓർഡർ!

HIGHLIGHTS

സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സൈബർ കേസ് പരാതി സ്വീകരിക്കും

എല്ലാ പൊലീസ് സ്റ്റേഷനുകളും പരാതി സ്വീകരിച്ച് വേണ്ട നടപടി എടുക്കണമെന്ന് ഡിജിപി

ഓരോ ജില്ലയിലെയും അതത് പൊലീസ് സ്റ്റേഷനിലാണ് ഇനി പരാതി നൽകേണ്ടത്

Cyber Crime New Rule: ഇനി എല്ലാ സ്റ്റേഷനുകളിലും കേസെടുക്കും, ഇത് DGPയുടെ ഓർഡർ!

ഇന്ന് സൈബർ തട്ടിപ്പുകൾ പെരുകുന്ന സാഹചര്യത്തിൽ കടുത്ത പ്രതിരോധത്തിനായി കേരള പൊലീസും മുന്നിട്ടിറങ്ങുകയാണ്. Cyber crime പരാതികൾ ഇതുവരെ സൈബർ വകുപ്പായിരുന്നു കൈകാര്യം ചെയ്തത്. ഇനിമുതൽ സൈബർ കേസുകൾ cyber police സ്റ്റേഷനുകളിൽ പരാതിപ്പെടുന്നതിന് പകരം സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സ്വീകരിക്കും.

Digit.in Survey
✅ Thank you for completing the survey!

എല്ലാ പൊലീസ് സ്റ്റേഷനുകളും പരാതി സ്വീകരിച്ച് വേണ്ട നടപടികൾ എടുക്കണമെന്ന് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നിർദേശം നൽകി.

Online cyber crime- ഡിജിപിയുടെ നിർദേശം

ഓരോ ജില്ലയിലും ഒരു സൈബർ സ്റ്റേഷനാണുള്ളത്. ഇത് ജില്ലാ പോലീസ് മേധാവികളുടെ കീഴിലുള്ള പ്രത്യേക ഡിപ്പാർട്ട്മെന്റായാണ് പ്രവർത്തിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ ദിനംപ്രതി വർധിക്കുന്ന പശ്ചാത്തലത്തിൽ ഈ കേസുകളിൽ നടപടി സ്വീകരിക്കുന്നതിനും കാലതാമസം നേരിടുന്നു.

Also Read: iPhone 16 Expected Specs: iPhone 16 ക്യാമറയിൽ കൂടുതൽ പ്രതീക്ഷിക്കാം! അടുത്ത വർഷം എത്തും

മാത്രമല്ല, സൈബർ പൊലീസ് സ്റ്റേഷനുകളിലെ നടപടി ക്രമങ്ങളെ കുറിച്ച് ധാരണയില്ലെന്ന കാരണത്താലും പലരും കേസുകൾ ഫയൽ ചെയ്യാതിരിക്കുന്നു. ഇതിനാലാണ് സാധാരണ പൊലീസ് സ്റ്റേഷനുകളിൽ സൈബർ പരാതികൾ രജിസ്റ്റർ ചെയ്യാമെന്ന് പുതിയ രീതി കൊണ്ടുവന്നിരിക്കുന്നത്.

മാറ്റങ്ങൾ എങ്ങനെയെല്ലാം? അറിയൂ…

  • ഓരോ ജില്ലയിലെയും അതത് പൊലീസ് സ്റ്റേഷനിലാണ് ഇനി പരാതി നൽകേണ്ടത്.
  • സൈബർ പൊലീസ് സ്റ്റേഷനിൽ ഇനി നേരിട്ടു കേസ് സ്വീകരിക്കില്ല.
  • സാമ്പത്തിക നഷ്ടം ഉൾപ്പെട്ട സൈബർ കേസുകളാണെങ്കിൽ അത് കേസ് ജില്ലാ പൊലീസ് മേധാവിയെ അറിയിച്ച്, പരിശോധനയ്ക്ക് ശേഷം കേസ് സൈബർ പൊലീസ് സ്റ്റേഷനിലേക്ക് നൽകാം.

മാനഹത്യ പോലുള്ള കേസുകൾ പ്രാദേശിക പൊലീസ് സ്റ്റേഷനുകൾ കൈകാര്യം ചെയ്യും. എന്നാൽ പണം കടം തരുന്ന ആപ്പുകളിലെ തട്ടിപ്പുകളും മറ്റും സൈബർ സെല്ലിലെ സാങ്കേതിക വിദഗ്ധരും അന്വേഷിക്കും.

സൈബർ ഇരയായാൽ…

സൈബർ കുറ്റകൃത്യങ്ങൾ നമ്മളെ ബാധിക്കില്ല എന്ന് കരുതണ്ട. ടെക്നോളജി കൂടുതൽ വിപുലമാകുന്ന സാഹചര്യത്തിൽ ഓൺലൈൻ കുറ്റകൃത്യങ്ങളും പെരുകുന്നുണ്ട്. ഇങ്ങനെ ഒരു പ്രശ്നത്തിൽ നിങ്ങൾ അകപ്പെടുമ്പോൾ ചെയ്യേണ്ട മുഖ്യ കാര്യങ്ങൾ ഇവയാണ്…

പണവുമായി ബന്ധപ്പെട്ട സൈബർ തട്ടിപ്പിന് ഇരയാകുകയാണെങ്കിൽ, ബാങ്ക് ആപ്പിലോ, കസ്റ്റമർ കെയർ അല്ലെങ്കിൽ ബാങ്ക് ബ്രാഞ്ചിലോ കഴിവതും നേരിട്ട് സന്ദർശിച്ച് അക്കൗണ്ട് ബ്ലോക്ക് ചെയ്യുക. ഇങ്ങനെ തട്ടിപ്പ് നടത്തിയതായി ബാങ്ക് അധികൃതരെ അറിയിക്കുക. ശേഷം, NCRP എന്നറിയപ്പെടുന്ന ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://i4c.mha.gov.in/ncrp.aspx പരാതി സമർപ്പിക്കുക.

അതുമല്ലെങ്കിൽ നിങ്ങളുടെ ലോക്കൽ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക. സൈബർ കേസുകൾ ഇവിടെ സ്വീകരിക്കില്ലെന്ന് ഇനിമുതൽ പൊലീസുകാർക്ക് പറയാനാകില്ല.
മറ്റൊരു ഓപ്ഷൻ നാഷണൽ സൈബർക്രൈമിന്റെ ഹെൽപ് ലൈൻ നമ്പരാണ്. 1930 എന്ന നമ്പരിൽ ഡയൽ ചെയ്ത് പരാതി അറിയിക്കാം. https://cybercrime.gov.in/ വഴിയും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

അതേ സമയം, ബെംഗളൂരുവിൽ സൈബർ കുറ്റക്യത്യങ്ങൾ കൈകാര്യം ചെയ്യാൻ ലോക്കൽ പൊലീസിന് പരിശീലനം നൽകുമെന്ന് പൊലീസ് കമ്മീഷണർ അറിയിച്ചിരുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo