സംശയമുള്ളയാളുടെ ഉമിനീർ മെഷീനിൽ പരിശോധിച്ചാൽ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് ഉപയോഗം സ്ഥിരീകരിക്കാൻ പാടുപെട്ടിരുന്ന Kerala Police-ന് ആശ്വാസമായി മൊബൈൽ ടെസ്റ്റ് സിസ്റ്റം (Mobile test system) എന്ന പുതിയ സംവിധാനം എത്തി. മയക്കുമരുന്ന് വസ്തുക്കളുൾപ്പെടെയുള്ള ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ നൂതന സംവിധാനവുമായാണ് സിറ്റി പൊലീസ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.
Survey
✅ Thank you for completing the survey!
തിരുവനന്തപുരം നഗരത്തിലാണ് മെഷീൻ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നത്. 2 ദിവസം മുൻപ് ലഹരി ഉപയോഗിച്ചവരെപ്പോലും യന്ത്രം തിരിച്ചറിയുന്നുണ്ട്.
തമ്പാനൂർ – കിഴക്കേക്കോട്ട റോഡിലും മാനവീയം വീഥിയിലും നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ഇ.ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണാർഥമുള്ള പരിശോധന. നഗരത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിരവധിപേർ പിടിയിലായി.
ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ നാഗരാജു ചകിലം അറിയിച്ചു.
Kerala Police മൊബൈൽ ടെസ്റ്റ് സിസ്റ്റം
മൊബൈൽ ടെസ്റ്റ് സിസ്റ്റത്തിലൂടെ പരിശോധന വേഗം പൂർത്തിയാക്കാം
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ തിരിച്ചറിയാൻ ഉൗതിക്കുമ്പോൾ ഫലം തരുന്ന ബ്രത്തലൈസറാണ് പൊലീസ് ഉപയോഗിക്കുന്നത്. പുതിയ യന്ത്രത്തിന്റെ വരവോടെ ലഹരിമരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന പരിശോധന വേഗം പൂർത്തിയാക്കാം. സ്ഥിരീകരിച്ചാൽ അപ്പോൾത്തന്നെ നിയമനടപടി സ്വീകരിക്കും.
നർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. പൊതുജനങ്ങൾക്ക് ‘യോദ്ധാവ്’ എന്ന പോൽ ആപ്പിലൂടെയും 99959 66666 എന്ന മൊബൈൽ നമ്പരിലൂടെയും വിവരം നൽകാം. ആന്റി നർകോട്ടിക് സെല്ലിലെ 9497927797 എന്ന നമ്പരിലേക്കും വിവരങ്ങൾ അറിയിക്കാം. വിവരം നൽകുന്നവരുടെ പേരും വിലാസവും വെളിപ്പെടുത്തില്ലെന്നും കമീഷണർ അറിയിച്ചു.