UPI അക്കൗണ്ടിൽ ശ്രദ്ധിക്കൂ… എല്ലാ ഇടപാടുകൾക്കും ഒരേ അക്കൗണ്ടാണോ? എങ്കിൽ അപകടം

HIGHLIGHTS

ഒരു ചായ കുടിയ്ക്കാൻ പോലും UPI ചെയ്യുന്നവരാണ് നാമെല്ലാവരും

നിങ്ങൾ ചെറിയ പേയ്മെന്റിനും വലിയ ട്രാൻസാക്ഷനും ഒരേ അക്കൗണ്ടാണോ ഉപയോഗിക്കുന്നത്

ദൈനംദിന ഇടപാടുകൾക്കായി ഒരു പ്രത്യേക അക്കൗണ്ട് കരുതി വയ്ക്കുന്നതാണ് നല്ലത്

UPI അക്കൗണ്ടിൽ ശ്രദ്ധിക്കൂ… എല്ലാ ഇടപാടുകൾക്കും ഒരേ അക്കൗണ്ടാണോ? എങ്കിൽ അപകടം

ഇന്ന് UPI പേയ്മെന്റ് ചെയ്യാത്തവർ വിരളം. കാരണം ഒരു ചായ കുടിയ്ക്കാൻ പോലും യുപിഐ ചെയ്യുന്നവരാണ് നാമെല്ലാവരും. ചെറുകിട കച്ചവടക്കാർ മുതൽ ഷോപ്പിങ് മോളുകളിൽ വരെ ഡിജിറ്റൽ പേയ്മെന്റ് എത്തിക്കഴിഞ്ഞു. എന്നാൽ ചിലപ്പോഴൊക്കെ ഈസിയായി ചെയ്യുന്ന കാര്യങ്ങൾ അപകടമായേക്കും. പ്രത്യേകിച്ചും ഹാക്കിങ്, സൈബർ കുറ്റങ്ങൾ പെരുകുന്ന സാഹചര്യത്തിൽ.

Digit.in Survey
✅ Thank you for completing the survey!

UPI അക്കൗണ്ടിൽ ശ്രദ്ധിക്കേണ്ടത്…

നിങ്ങൾ ചെറിയ പേയ്മെന്റിനും വലിയ ട്രാൻസാക്ഷനും ഒരേ അക്കൗണ്ടാണോ ഉപയോഗിക്കുന്നത്? എങ്കിൽ സേവിങ്സ് അക്കൗണ്ടുകൾ അപകടത്തിൽ ആകാൻ സാധ്യതയുണ്ട്.

ദിവസ ഇടപാടുകൾക്കായി നിങ്ങൾ സേവിങ്സ് അക്കൗണ്ട് തന്നെയാണോ ഉപയോഗിക്കുന്നത്? ഇങ്ങനെ വന്നാൽ അത് നിങ്ങൾക്ക് പ്രശ്നമാകും. കാരണം, ദൈനംദിന ഇടപാടുകൾക്കായി ഒരു പ്രത്യേക അക്കൗണ്ട് കരുതി വയ്ക്കുന്നതാണ് നല്ലത്. എന്തിനാണെന്നോ?

UPI അക്കൗണ്ടിൽ ശ്രദ്ധിക്കൂ... എല്ലാ ഇടപാടുകൾക്കും ഒരേ അക്കൗണ്ടാണോ? എങ്കിൽ അപകടം
UPI അക്കൗണ്ടിൽ ശ്രദ്ധിക്കൂ… എല്ലാ ഇടപാടുകൾക്കും ഒരേ അക്കൗണ്ടാണോ? എങ്കിൽ അപകടം

സുരക്ഷിതമായ UPI പേയ്മെന്റ്

യുപിഐ സുരക്ഷയ്ക്ക് നിങ്ങൾ വളരെയധികം ശ്രദ്ധിക്കണം. അതായത് നിങ്ങളുടെ സേവിങ്സ് അക്കൗണ്ടിലെ പണം തന്നെ ദിവസേന പേയ്മെന്റിന് ഉപയോഗിക്കാറുണ്ടോ? എങ്കിൽ നിങ്ങളുടെ അക്കൗണ്ട് ഓൺലൈൻ തട്ടിപ്പുകൾക്ക് വിധേയമാകും.

അതിനാൽ പ്രതിദിന ഇടപാടുകൾക്കുമായി നിങ്ങൾ ഒരു പ്രത്യേക അക്കൗണ്ട് സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ സഹായിക്കുന്നു.

നിങ്ങളുടെ എല്ലാ പണവും ഒരു സേവിങ്സ് അക്കൗണ്ടിൽ സൂക്ഷിക്കുമ്പോൾ ചെലവ് ട്രാക്ക് ചെയ്യാൻ എളുപ്പമാണ്. എല്ലാ പ്രതിദിന പേയ്‌മെന്റിനും ഒരു പ്രത്യേക അക്കൗണ്ട് ഉപയോഗിക്കുക. ദൈനംദിന ചെലവുകൾ കൃത്യമായി മനസിലാക്കാനും, നിങ്ങൾക്ക എത്ര സേവിങ്സ് ഉണ്ടെന്നും ഇങ്ങനെ മനസിലാക്കാം.

ഇതിന് പുറമെ ശരിയായ പേയ്മെന്റ് മോഡ് തന്നെ തെരഞ്ഞെടുക്കുക. വിശ്വസനീയമായ പേയ്മെന്റ് ആപ്പുകൾ ഉപയോഗിക്കുന്നതിലും ശ്രദ്ധ വേണം.

ഹാക്കർമാർ പിടിക്കാതിരിക്കാൻ…

ഇന്ന് ഓൺലൈൻ പേയ്മെന്റിലൂടെ പണം നഷ്ടമാകുന്ന ഒരുപാട് കേസുകളുണ്ട്. ഹാക്കർമാർ പണം തട്ടാതിരിക്കാൻ നല്ല കരുതൽ വേണം. ഓൺലൈൻ കെണികളിൽ നിന്ന് രക്ഷ നേടാൻ ഈ ടിപ്സുകൾ ഉപയോഗിക്കാം.

UPI പിൻ: നിങ്ങളുടെ അക്കൗണ്ട് എപ്പോഴും പിൻ ഉപയോഗിച്ച് സുരക്ഷിതമാക്കണം. എന്നാൽ പണം സ്വീകരിക്കാൻ പിൻ കോഡ് ആവശ്യമില്ല. യുപിഐ ഐഡി സ്ഥിരീകരിക്കുമ്പോൾ അക്കൌണ്ട് ഉടമയുടെ പേര് എപ്പോഴും പരിശോധിക്കുക.

READ MORE: Google Pixel Fold 2: ഇതാണ് മാസ്! രാജാവാകാൻ Google Pixel ഫോൾഡ് ഫോണുകൾ…

ശരിയായി പരിശോധിച്ചതിന് ശേഷം മാത്രം പേയ്‌മെന്റ് നടത്തുക. പണം സ്വീകരിക്കുന്നതിന് ക്യു ആർ കോഡ് സ്കാനിങ് ആവശ്യമില്ല. എന്നാൽ പേയ്മെന്റുകൾക്ക് QR കോഡ് ഉപയോഗിക്കുക.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo