ഇന്ത്യയുടെ അയൽക്കാർക്കും UPI എത്തിച്ച് മോദി! ദ്വീപ് രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് Good News

ഇന്ത്യയുടെ അയൽക്കാർക്കും UPI എത്തിച്ച് മോദി! ദ്വീപ് രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് Good News
HIGHLIGHTS

നരേന്ദ്ര മോദി വിദേശ രാജ്യങ്ങളിൽ UPI സർവ്വീസ് തുടക്കമിട്ടു

ശ്രീലങ്കയിലും മൗറീഷ്യസിലുമാണ് UPI സേവനം ആരംഭിച്ചത്

ഇതിലൂടെ ചരിത്രപരമായ ബന്ധങ്ങളെ ആധുനിക ഡിജിറ്റൽ ടെക്നോളജിയിലൂടെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം

UPI സർവീസ് ഇന്ത്യയ്ക്ക് പുറത്തേക്കും അവതരിപ്പിച്ച് നരേന്ദ്ര മോദി (Narendra Modi). ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ രാജ്യങ്ങളിൽ യുപിഐ സർവ്വീസ് തുടക്കമിട്ടു. ഇന്ത്യയുടെ അയൽപക്ക രാജ്യങ്ങളിലാണ് യൂണൈറ്റഡ് പേയ്മെന്റ് ഇന്റർഫേസ് ആരംഭിച്ചത്.

അയൽപക്കങ്ങളിലും UPI

ഫെബ്രുവരി 12ന് ശ്രീലങ്കയിലും മൗറീഷ്യസിലുമാണ് യുപിഐ സേവനം ആരംഭിച്ചത്. ഇതിലൂടെ ചരിത്രപരമായ ബന്ധങ്ങളെ ആധുനിക ഡിജിറ്റൽ ടെക്നോളജിയിലൂടെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. വിർച്വൽ ചടങ്ങിലൂടെയാണ് യുപിഐ സേവനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

UPI Payment
UPI Payment ഇന്ത്യയ്ക്ക് പുറത്തും

പ്രധാനമന്ത്രി മോദി, മൗറീഷ്യൻ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത്, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗ് എന്നിവർ പങ്കെടുത്തു. യുപിഐയ്ക്ക് പുറമെ റുപേ കാർഡ് സേവനങ്ങളും ആരംഭിച്ചു.

കൂട്ടൊരുമയ്ക്ക് UPI

ഈ പുതിയ ഫിൻടെക് സർവ്വീസ് രാജ്യങ്ങളെ പരസ്പരം സഹായിക്കും. ഇന്ത്യയുമായി കൂടുതൽ പാർട്നേഴ്സിനെ ഒന്നിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്ന് യുപിഐ പറഞ്ഞു. ഇതാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും അവർ കൂട്ടിച്ചേർത്തു.

ഇങ്ങനെ രണ്ട് രാജ്യങ്ങളിൽ പോകുന്ന ഇന്ത്യക്കാർക്ക് ഡിജിറ്റൽ പേയ്മെന്റ് ഈസിയാകും. ഇന്ത്യയിൽ എത്തുന്ന മൌറീഷ്യസ് പൌരന്മാർക്കും ഇനി യുപിഐ ഇടപാടുകൾ എളുപ്പമാകും. റുപേയിലൂടെ ബാങ്ക് ഇടപാടുകളും നടത്താനാകും.

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ മൂന്ന് സൗഹൃദ രാജ്യങ്ങൾക്ക് ഇത് പ്രത്യേക ദിവസമാണ്. കാരണം ചരിത്രപരമായ ബന്ധത്തെ ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയുമായി ഇത് ബന്ധിപ്പിക്കുന്നു. യുപിഐ സംവിധാനത്തിൽ നിന്ന് ശ്രീലങ്കയ്ക്കും മൗറീഷ്യസിനും നേട്ടമുണ്ടാകുമെന്ന പ്രതീക്ഷ മോദി പങ്കുവച്ചു.

ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ഇന്ത്യയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു. അയൽപക്ക രാജ്യങ്ങളിലെ നയത്തിന് ഇന്ത്യയുടെ കരുതലും ശ്രദ്ദേയമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു പങ്കാളിത്തം. ഇതിനാലാണ് ശ്രീലങ്കയിലും മൗറീഷ്യസിലും ഇന്ത്യൻ സർവീസുകൾ ആരംഭിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞത്.

UPI ഇന്ത്യയിൽ

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് യുപിഐ വികസിപ്പിച്ചെടുത്തത്. മൊബൈൽ ഫോണുകൾ വഴിയുള്ള ഇന്റർ-ബാങ്ക് ഇടപാടുകൾ സുഗമമാക്കുന്നതിന് യുപിഐ സഹായകമാകുന്നു. ഇതൊരു ഇൻസ്റ്റന്റ് പേയ്‌മെന്റ് സംവിധാനമാണ്. ഇന്ത്യയ്ക്ക് പുറത്ത് മറ്റ് രാജ്യങ്ങളിലേക്കും യുപിഐ വിപുലീകരിക്കുന്നുണ്ട്.

READ MORE: Reliance Jio 1 Year Plan: ഒരു വർഷം വാലിഡിറ്റിയുള്ള ജിയോയുടെ Pocket Friendly പ്ലാനുകൾ

മുമ്പ് ഫ്രാൻസിലും യുപിഐ സേവനം ആരംഭിച്ചിരുന്നു. കടകളിലും എടിഎമ്മുകളിലും ഓൺലൈനിലും ഉപയോഗിക്കാവുന്ന ആഗോള കാർഡ് പേയ്‌മെന്റ് ശൃംഖലയാണ് RuPay.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo
Compare items
  • Water Purifier (0)
  • Vacuum Cleaner (0)
  • Air Purifter (0)
  • Microwave Ovens (0)
  • Chimney (0)
Compare
0